Activate your premium subscription today
നീലേശ്വരം ∙ നീലേശ്വരം കോട്ടപ്പുറത്തെ തേജസ്വിനിപ്പുഴയിൽ ഉള്ളിവടയും ഉരുളക്കിഴങ്ങ് ബജിയും കഴിച്ച് ഹൗസ്ബോട്ട് സഫാരി ആസ്വദിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപനയും. ബേക്കലിനടുത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഏതാനും ദിവസമായി അവധിക്കാലം ചെലവഴിക്കുകയാണ് ഇരുവരും. ബേക്കലിൽനിന്ന് ഇന്നലെ വൈകിട്ട്
വീട്ടുകാര്യങ്ങളും ഭർത്താവിന്റെ കാര്യങ്ങളും ഇടയ്ക്കിടെ അൽപം സാമൂഹികകാര്യങ്ങളും നോക്കി ജീവിച്ചിരുന്ന ഒരു യുവതി. എന്നാൽ 2024 ജനുവരിയില് അവരുടെ ഭർത്താവിനെ ഇഡി പിടികൂടി, അറസ്റ്റ് ചെയ്തു, ജയിലിലടച്ചു. ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയായിരുന്നു അറസ്റ്റിലായ ആ വ്യക്തി. ഒരു സംസ്ഥാനത്തിന്റെ തലവൻ– ഹേമന്ത് സോറൻ. അതുവരെ നാടിനെ നയിച്ചയാൾ ഒരുനാൾ അഴിക്കുള്ളിലായപ്പോൾ ആ യുവതിക്ക് വെറുതെയിരിക്കാൻ ആകുമായിരുന്നില്ല. അവർ രണ്ടുംകൽപ്പിച്ച് അങ്കത്തട്ടിലേക്കിറങ്ങി. നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പുകാലവും ആയിരുന്നു അത്. ഹേമന്തിന്റെ അഭാവത്തിൽ ഇതാദ്യമായി ഭാര്യ കൽപന സോറന് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവയ്ക്കേണ്ടി വന്നു. ഹേമന്ത് സോറനോട് ബിജെപി പകവീട്ടുകയാണെന്ന് അവർ സംസ്ഥാനമാകെ പ്രചാരണം നടത്തിപ്പറഞ്ഞു. ആദിവാസി വിഭാഗത്തെയാണ് അതിലൂടെ അപമാനിച്ചതെന്നും സാന്താൾ വിഭാഗക്കാരിയായ അവർ ഓരോ വേദിയിലും പറഞ്ഞുകൊണ്ടേയിരുന്നു. ഒരു ഘട്ടത്തിൽ ഹേമന്തിനു പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൽപന വരുമെന്നു പോലും കരുതപ്പെട്ടിരുന്നു. എന്നാൽ കൽപനയ്ക്കു മുന്നിൽ മറ്റു പദ്ധതികളായിരുന്നു. അതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കൽപന ജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഹേമന്ത് സോറൻ ജയിൽമോചിതനായി. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പു വന്നു. ചാരത്തിലൊളിച്ച തീപ്പൊരിയിൽ കാറ്റു പിടിച്ചതു പോലെ ആളിക്കത്തുന്ന കൽപനയെയാണ് പിന്നീട് ജാർഖണ്ഡ് കണ്ടത്.
ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽപെട്ട് 5 മാസത്തോളം ജയിലിൽ കഴിയേണ്ടിവന്ന ഹേമന്ത് സോറന് (49) ഇതു മധുരപ്രതികാരമാണ്. ഇക്കൊല്ലം ജനുവരി 31നാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മുതിർന്ന നേതാവായ ചംപയ് സോറനാണു പകരം മുഖ്യമന്ത്രിയായത്. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഹേമന്ത് വീണ്ടും മുഖ്യമന്ത്രിയായതോടെ പിണങ്ങിയ ചംപയ് സോറൻ ജെഎംഎം വിട്ടു ബിജെപിയിൽ ചേർന്നു. പിതാവ് ഷിബു സോറന്റെ അടുത്തയാളായിരുന്ന ചംപയ് സോറന്റെ പാർട്ടി മാറ്റം ഹേമന്തിനു കനത്ത ആഘാതമായിരുന്നു. സംസ്ഥാനത്തു കാര്യമായി നേതാക്കളില്ലാത്ത കോൺഗ്രസിനെ ഒപ്പംചേർത്തു പൊരുതിയ ഹേമന്ത് തന്നെയാണ് ഇന്ത്യാസഖ്യത്തിന്റെ വിജയശിൽപി. ഷിബു സോറന്റെ കിരീടം ഈ തിരഞ്ഞെടുപ്പുവിജയത്തിലൂടെ ജാർഖണ്ഡ് ജനത ഹേമന്തിന്റെ തലയിൽ ചാർത്തി.
തുടക്കത്തിൽ എൻഡിഎ കുതിപ്പ്, ബിജെപി ക്യാംപിൽ ആഘോഷം തുടങ്ങി. കേവലഭൂരിപക്ഷം കടന്നതോടെ ആഘോഷം ഉച്ചസ്ഥിയായിലേക്കു നീണ്ടു. എന്നാൽ ജാർഖണ്ഡിലെ നിഗൂഢതകള് ഒളിപ്പിച്ച വനഭൂമി പോലെത്തന്നെയായിരുന്നു വോട്ടർമാരുടെ മനസ്സും. തുടക്കത്തിലെ ബിജെപി പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്താനുള്ള ‘ഫലം’ അത് ഒളിച്ചുവച്ചിരുന്നു. ഒരു ഘട്ടത്തിൽ എൻഡിഎ താഴേക്കു വീണു, ആ നേരം കുതിച്ചു പാഞ്ഞ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ജാർഖണ്ഡ് പിടിച്ചെടുത്തത് സംസ്ഥാനത്തെ അനേകം വീരഗാഥകളിലൊന്നായി മാറുമെന്നത് ഉറപ്പ്. അത്രയേറെ നാടകീയതകളായിരുന്നു വോട്ടെണ്ണലിലാകെ. ഈ തിരഞ്ഞെടുപ്പു ഫലം പലതിന്റെയും സൂചനകളാണ്. ആദിവാസി മേഖലകൾ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിനൊപ്പം നിന്നുവെന്നതും ‘നുഴഞ്ഞുകയറ്റ’ ആരോപണമുയർത്തിയുള്ള ബിജെപി പ്രചാരണം ഏശിയില്ലെന്നതുമടക്കം ഒട്ടേറെ ഘടകങ്ങൾ ജാർഖണ്ഡിന്റെ ഫലത്തിലുണ്ട്. ഇഡി കേസിൽ ജയിൽ വാസം അനുഭവിച്ച് തിരികെയെത്തിയ ശേഷം തിരഞ്ഞെടുപ്പു നയിച്ച് വിജയം സ്വന്തമാക്കിയ ഹേമന്ദ് സോറൻ, ഇനി ദേശീയരാഷ്ട്രത്തിലേക്ക് വരുമോ എന്നതും കാത്തിരുന്നു കാണണം. ചംപയ് സോറന്റെയും സീതാ സോറന്റെയും
ജാർഖണ്ഡിലൂടെ വോട്ടുകൾ റാഞ്ചി പറക്കുകയാണു ഹെലികോപ്റ്ററുകൾ. വയലുകളിലും മൈതാനങ്ങളിലുമെല്ലാം ഹെലിപാഡുകളുണ്ട്. നേതാക്കൾ ഹെലികോപ്റ്ററിലെത്തുന്നു, തുറന്ന സ്റ്റേജിൽ പ്രസംഗിക്കുന്നു. ബിജെപിയും കോൺഗ്രസും ജെഎംഎമ്മുമെല്ലാം ഈ രീതിയാണ് പിന്തുടരുന്നത്. ആദിവാസി വോട്ടുകളാണു ജാർഖണ്ഡ് ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത്. 81 സീറ്റിൽ 28 എണ്ണവും പട്ടികവർഗ സംവരണം. ജനസംഖ്യയിൽ ആദിവാസികൾ 26.2 ശതമാനം. 11 ജില്ലകളിൽ ആദിവാസികൾ 30 ശതമാനത്തിലേറെ. വനവും വെള്ളച്ചാട്ടങ്ങളും ഏറെയുള്ള, ഖനികൾ നിറഞ്ഞ ജാർഖണ്ഡിൽ പക്ഷേ, തൊഴിലില്ലായ്മ രൂക്ഷം. അഴിമതിയും ദാരിദ്ര്യവും വ്യാപകം.
∙ ജാർഖണ്ഡിലെ ഗോണ്ഡേയ് നിയമസഭാ മണ്ഡലത്തിൽ ഇന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്ന കൽപന സോറന് ഉത്തരവാദിത്തങ്ങൾ രണ്ടാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത് ജയിലിലടച്ച മുൻ മുഖ്യമന്ത്രിയും ഭർത്താവുമായ ഹേമന്ത് സോറന്റെ മോചനത്തിനു വഴിയൊരുക്കണം. ഒപ്പം സോറന്റെ അസാന്നിധ്യത്തിൽ ജാർഖണ്ഡ് മുക്തി
45 ദിവസം, ഏഴു ഘട്ടം, 543 മണ്ഡലങ്ങൾ, 260 പാർട്ടികൾ, 10 ലക്ഷത്തോളം പോളിങ് സ്റ്റേഷനുകൾ, 96.8 കോടി വോട്ടർമാർ– കന്യാകുമാരി മുതൽ കശ്മീർ വരെ പടർന്നു കിടക്കുന്ന, ജനസംഖ്യയിൽ 140 കോടിയും കടന്ന് ലോകത്തെ ഒന്നാം നമ്പർ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചു പറയുമ്പോൾ ഇതൊന്നും വലിയ സംഖ്യകളേയല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിന്റെ ഏറ്റവും വലിയ മഹോത്സവം കൊണ്ടാടുകയാണ്. പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പ്. ഉത്സവം കെങ്കേമമാക്കാൻ പണം ഒഴുക്കുന്നത് സ്വഭാവികം. എന്നാൽ ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വിലയേറിയ, ചെലവേറിയ തിരഞ്ഞെടുപ്പായി 2024ലെ പൊതു തിരഞ്ഞെടുപ്പ് മാറിയിരിക്കുന്നു. വികസിത രാജ്യങ്ങളുടെ പോലും തിരഞ്ഞെടുപ്പു ബജറ്റിനെ മറികടന്നാണ് ഇന്ത്യയിലെ ചെലവ് കുതിച്ചു കയറിയത്. ലോകറെക്കോർഡെന്നുതന്നെ പറയാം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിന് 60,000 കോടിയാണ് ചെലവായിരുന്നതെങ്കിൽ ഇത്തവണ അത് 1.20 ലക്ഷം കോടിയിലധികം രൂപയാകുമെന്നാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മീഡിയ സ്റ്റഡീസ് കണക്കാക്കുന്നത്. ഇത്രയേറെ പണം ചെലവാക്കാൻ തക്ക ധനികരാണോ നമ്മുടെ രാഷ്ട്രീയക്കാർ? അവിടെയുമുണ്ട് വൈരുധ്യങ്ങളേറെ.
Results 1-7