Activate your premium subscription today
ചെന്നൈ∙ ഡിഎംകെ എംപി കനിമൊഴിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് എച്ച്. രാജയ്ക്ക് 6 മാസം തടവു ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ യുകെയിലായിരുന്നപ്പോൾ സംസ്ഥാന ഘടകത്തെ നയിച്ചത് രാജയായിരുന്നു.
മക്കൾ രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലാണ് തമിഴകമെന്ന് ഉറപ്പിക്കുന്നതാണ് ഓരോ തിരഞ്ഞെടുപ്പ് കാലവും. ഇക്കുറിയും പതിവ് തെറ്റിയിട്ടില്ല. നേരവകാശികളായി മകനെയും മകളെയും ഭാര്യയുമെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തലവന്മാർ കളത്തിലിറക്കിയിരിക്കുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് അനന്തരാവകാശി ഇല്ലാഞ്ഞതിനാൽ, അന്തഃഛിദ്രങ്ങളിൽ തകർന്നുപോയ അണ്ണാ ഡിഎംകെയുടെ പ്രത്യക്ഷ ഉദാഹരണം അവർക്കു മുമ്പിലുണ്ടല്ലോ! മക്കൾ വാഴ്ചയ്ക്ക് എതിരെ ശക്തമായ വിമർശനം നടത്തിയിട്ടുള്ള രാഷ്ട്രീയക്കാരനാണ് വയ്യാപുരി ഗോപാലസ്വാമി എന്ന വൈകോ. കരുണാനിധി മകനായ സ്റ്റാലിനെ അനന്തരാവകാശിയായി വളർത്തിക്കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് തീപ്പൊരി നേതാവായിരുന്ന വൈക്കോ 1993–ൽ ഡിഎംകെ വിട്ടത്. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) എന്ന പാർട്ടി രൂപീകരിക്കുയും ചെയ്തു. കരുണാനിധി കുടുംബത്തെ മുഴുവൻ
കറുപ്പു ചുവപ്പു കൊടി പറക്കത്, കഴക കൊടി പറപറക്കത്... പശുവന്താനയിലെ കൈലാസപതി ക്ഷേത്രത്തിനടുത്തു മുക്കവലയിൽ ഉച്ചഭാഷിണിയിൽ പാട്ട്. ഇരുനൂറോളം പേരിൽ ഭൂരിഭാഗവും സ്ത്രീകൾ. ഡിഎംകെയുടെയും കോൺഗ്രസിന്റെയും കൊടികൾ പാറിക്കളിക്കുന്നു. പേരിനു സിപിഎം, സിപിഐ കൊടികളുണ്ട്. സ്ത്രീകൾ കയ്യിലേന്തിയ പ്ലക്കാർഡുകളിൽ കൈകൂപ്പി നിൽക്കുന്ന കനിമൊഴി, പശ്ചാത്തലത്തിൽ കരുണാനിധി, സ്റ്റാലിൻ, ഉദയനിധി.... ഡിഎംകെ ‘കുടുംബചിത്രം’.
ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥിയും ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴിക്കായി സഹോദരനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ പ്രചാരണത്തിനിറങ്ങി. ഇന്നലെ രാവിലെ പ്രഭാത നടത്തത്തിന്റെ ഭാഗമായി വിവിധയിടങ്ങളിലെത്തിയ സ്റ്റാലിൻ മാർക്കറ്റിലും പരിസര
ചെന്നൈ ∙ പൊതുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മന്ത്രി അനിത രാധാകൃഷ്ണൻ. ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ്
ചെന്നൈ ∙വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യവെ, വേദിയിലുണ്ടായിരുന്ന തൂത്തുക്കുടി എംപി കനിമൊഴി, മന്ത്രി ഇ.വി.വേലു എന്നിവരുടെ പേര് ഒഴിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡിഎംകെ, കോൺഗ്രസ് കക്ഷികളെ രാഷ്ട്രീയ ചരിത്രത്തിൽനിന്നു നീക്കംചെയ്യണമെന്ന് ആഹ്വാനം ചെയ്തു. ഗവർണർ, കേന്ദ്രമന്ത്രിമാർ എന്നിവരെ പേരെടുത്ത് അഭിസംബോധന ചെയ്ത ശേഷമായിരുന്നു എംപിയെയും മന്ത്രിയെയും അവഗണിച്ചത്. ഡിഎംകെക്ക് രാജ്യത്തിന്റെ വികസനത്തെക്കാൾ കുടുംബത്തിന്റെ താൽപര്യങ്ങളാണു പ്രധാനമെന്ന് ആരോപിച്ച മോദി, സ്വന്തം പിൻഗാമികൾക്ക് വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നതെന്നും പറഞ്ഞു.
ന്യൂഡൽഹി ∙ ജീവിതച്ചെലവിന് ആനുപാതികമായി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഉടൻ വർധിപ്പിക്കണമെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതി വീണ്ടും ശുപാർശ ചെയ്തു. 2008 മുതൽ കേന്ദ്രം വരുത്തുന്ന വാർഷിക വർധന പര്യാപ്തമല്ലെന്നു കെ.കനിമൊഴി എംപി അധ്യക്ഷയായ സമിതി ചൂണ്ടിക്കാട്ടി. 2022ലും സമിതി സമാനമായ ശുപാർശ നൽകിയിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 221 രൂപയാണ് വേതനമെങ്കിൽ സിക്കിമിലെ ചില പഞ്ചായത്തുകളിൽ ഇത് 354 രൂപയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ ചെയ്യാൻ പലരും സന്നദ്ധരാകാത്തതിനു പിന്നിൽ കുറഞ്ഞ വേതനം കാരണമാകാമെന്നും സമിതി വ്യക്തമാക്കി.
ചെന്നൈ ∙ കാവി വസ്ത്രം ധരിച്ച തിരുവള്ളുവരുടെ ചിത്രം പങ്കുവച്ച് സനാതന പാരമ്പര്യമുള്ള സന്യാസിയെന്ന് വിശേഷിപ്പിച്ച തമിഴ്നാട് ഗവർണർ ആർ.എൻ.രവിയെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. ആദരണീയനായ കവിയും മഹാനായ തത്ത്വചിന്തകനും ഭാരതീയ സനാതന പാരമ്പര്യത്തിലെ ഏറ്റവും തിളക്കമുള്ള സന്യാസിയുമായ തിരുവള്ളുവർ എന്ന ഗവർണറുടെ വിശേഷണമാണ് വിവാദമായത്. കാവി ധരിച്ച കവിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രവും പുറത്തുവിട്ടിരുന്നു. എന്നാൽ, തിരുവള്ളുവരെ അപകീർത്തിപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. തിരുക്കുറലിനെക്കുറിച്ചും തിരുവള്ളുവരെക്കുറിച്ചും ഗവർണർക്ക് അടിസ്ഥാന ധാരണയില്ലെന്ന് കനിമൊഴി എംപിയും അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി ∙ വനിതാ സംവരണ ബില്ലിനെ സർവാത്മനാ പിന്തുണയ്ക്കുന്നെങ്കിലും പ്രത്യേക സമ്മേളനം വിളിച്ച് ബിൽ പാസാക്കുന്നത് ബിജെപിയുടെ ഗൂഢ രാഷ്ട്രീയ അജൻഡയാണെന്ന് ചർച്ചയിൽ പ്രതിപക്ഷം ആരോപിച്ചു. ഉടൻ നടപ്പാക്കാനാവില്ലെങ്കിൽ ഇത്ര രഹസ്യാത്മകത എന്തിനായിരുന്നെന്നും പ്രതിപക്ഷാംഗങ്ങൾ ചോദിച്ചു. മുൻപു പലവട്ടം നടക്കാതെ
ന്യൂഡൽഹി∙ വനിതാ സംവരണ ബിൽ സംവരണത്തെക്കുറിച്ചുള്ളതല്ലെന്നും ‘പക്ഷപാതവും നീതീരാഹിത്യവും’ മാറ്റാനുള്ള പ്രവർത്തിയാണെന്നൂം ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. ബില്ലിന്മേലുള്ള ചർച്ചയിൽ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളെ തുല്യരായി കണ്ടു ബഹുമാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Results 1-10 of 12