Activate your premium subscription today
ന്യൂഡൽഹി ∙ കോൺഗ്രസ് ഭരണകാലത്ത് ന്യൂനപക്ഷകാര്യ മന്ത്രാലയം പൂർണമായും ‘മുസ്ലിംകാര്യ മന്ത്രാലയം’ ആയിരുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിലെ ഭരണനേട്ടങ്ങൾ വിവരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് പ്രതിപക്ഷം പാർലമെന്റിൽ സംഘർഷം സൃഷ്ടിക്കുന്നതെന്നു പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. നരേന്ദ്ര മോദി സർക്കാരിന്റെ വികസിതഭാരതം എന്ന കാഴ്ചപ്പാടാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഫെഡറൽ സമ്പ്രദായം നിലവിലുള്ള രാജ്യത്ത് ഈ ലക്ഷ്യം നേടുന്നതിന് സംസ്ഥാന സർക്കാരുകളുടെ പിന്തുണയും അത്യാവശ്യമാണ്. ബജറ്റിലെ പല പദ്ധതികളും നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളാണ്. ഓരോ സംസ്ഥാനവും വർധിത താൽപര്യത്തോടെ ഇതു നടപ്പാക്കിയാലേ രാജ്യം പുരോഗതിയിലേക്ക് എത്തുകയുള്ളൂ. അതിനാൽ പ്രതിപക്ഷ നേതാക്കളുടെ സഹകരണമുണ്ടാകണമെന്നും ‘ദ് വീക്ക്’ മാഗസിനു നൽകിയ അഭിമുഖത്തിൽ റിജിജു പറഞ്ഞു.
ന്യൂഡൽഹി∙ കൊടിക്കുന്നിൽ സുരേഷ് എംപിയെ തഴഞ്ഞ് ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ പ്രോ ടെം സ്പീക്കറാക്കിയതിൽ പ്രതികരണവുമായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. എട്ടു തവണ എംപിയായ ആളാണ് കൊടിക്കുന്നിലെങ്കിലും അദ്ദേഹം 1998ലും 2004ലും രണ്ടുതവണ തോറ്റിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുടർച്ചയായി അദ്ദേഹം
ഇറ്റാനഗർ∙ അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാംതവണയാണ് അരുണാചലിൽ പേമ ഖണ്ഡു മുഖ്യമന്ത്രിയാകുന്നത്. ഗവർണർ കെ.ടി.പർനായിക് സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രിമാരായ ജെ.പി.നഡ്ഡ, കിരൺ റിജിജു, അസം മുഖ്യമന്ത്രി ബിമന്ത ബിശ്വ ശർമ
കൊച്ചി ∙ അന്റാർട്ടിക്കയിൽ ഇന്ത്യ 4 വർഷത്തിനകം പുതിയ ഗവേഷണ കേന്ദ്രം ‘മൈത്രി 2’ സ്ഥാപിക്കും. അന്റാർട്ടിക്കയിലെ ഗവേഷണ പദ്ധതികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ‘മൈത്രി 2’ സ്ഥാപിക്കുന്നതെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അന്റാർട്ടിക്കയുടെ സംരക്ഷണത്തിനായി ഒപ്പുവച്ച ഉടമ്പടിയിലുൾപ്പെട്ട അംഗരാജ്യങ്ങളുടെ കൂടിയാലോചന യോഗം (എടിസിഎം) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാലെ∙ രാജ്യത്തുനിന്ന് സൈനിക സാന്നിധ്യം പിൻവലിക്കാൻ മാലദ്വീപ് സർക്കാർ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഓഫിസ് അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്തതിന്റ തൊട്ടുപിറ്റേന്നാണ് മുയിസു ഇക്കാര്യം ആവശ്യപ്പെട്ടത്. ശനിയാഴ്ച രാവിലെ, കേന്ദ്രമന്ത്രി കിരൺ റിജ്ജുവുമായി ഓഫിസിൽ വച്ചു കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മുയിസു
ന്യൂഡൽഹി ∙ വടംവലി മത്സരം ഉൾപ്പെടെ കേന്ദ്ര സർക്കാർ ജോലികളിലെ സ്പോർട്സ് ക്വോട്ടയ്ക്ക് കീഴിൽ 21 പുതിയ കായിക ഇനങ്ങളെ കൂടി ഉൾപ്പെടുത്തി. മികവ് തെളിയിച്ച കായിക | Kiren Rijiju | Sports | sports quota | Tug of war | Central Government | Job | Manorama Online
ലേ∙ ലഡാക്കിലെ ലേയിൽനിന്ന് 230 കിലോമീറ്റർ ദൂരെയുള്ള പാംഗോങ്ങിലേക്കു ബൈക്കിൽ യാത്ര ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ‘നന്ദിയറിയിച്ച്’ കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ‘കുത്ത്’. ‘നരേന്ദ്ര മോദി സർക്കാർ പണിത മികവുറ്റ റോഡുകൾ പ്രമോട്ട് ചെയ്യുന്നതിനാ’ണ് കേന്ദ്രമന്ത്രി നന്ദിയറിയിച്ചത്. കോൺഗ്രസ്
ന്യൂഡൽഹി ∙ ധ്രുവപ്രദേശങ്ങളിലെ ഗവേഷണത്തിനായി അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യ പര്യവേക്ഷണയാനം (പോളാർ റിസർച് വെസൽ) സ്വന്തമാക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണകേന്ദ്രങ്ങളിലുൾപ്പെടെ ഇത് ഉപയോഗിക്കും. ഈ വർഷം തന്നെ ഇതിനുള്ള പദ്ധതിനിർദേശം മന്ത്രിസഭയുടെ അംഗീകാരത്തിനു നൽകും. 2600 കോടി രൂപവരെയാകും കപ്പലിന്റെ ചെലവ്. കഴിയുന്നതും ഇന്ത്യയിൽ തന്നെ നിർമിക്കാനാണു പദ്ധതി. ധ്രുവപ്രദേശങ്ങളിലെ തടസ്സമില്ലാത്ത ഗവേഷണത്തിന് ഹിമപാളികൾ തകർക്കാൻ ശേഷിയുള്ള കപ്പൽ വേണമെന്ന് മന്ത്രി പറഞ്ഞു. 2014 ൽ ഇത്തരമൊരു കപ്പൽ പദ്ധതിക്കായി 1,051 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ പിന്നീട് പദ്ധതി തടസ്സപ്പെട്ടു.
ന്യൂഡൽഹി ∙ അടുത്ത 3 വർഷത്തിനുള്ളിൽ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കാനുള്ള ഡോപ്ലർ റഡാറുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കീഴിൽ നിലവിൽ 35 റഡാറുകളാണുള്ളത്. ഇത് 68 ആക്കും. ഇത് ഹ്രസ്വകാല മുന്നറിയിപ്പുകളുടെ (നൗകാസ്റ്റ്) കൃത്യത വർധിപ്പിക്കും. കേരളത്തിൽ നിലവിൽ രണ്ടെണ്ണമാണുള്ളത്.
Results 1-10 of 37