അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു അധികാരമേറ്റു: ചൊവ്ന മേൻ ഉപമുഖ്യമന്ത്രി
Mail This Article
×
ഇറ്റാനഗർ∙ അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം തവണയാണ് അരുണാചലിൽ പേമ ഖണ്ഡു മുഖ്യമന്ത്രിയാകുന്നത്. ഗവർണർ കെ.ടി.പർനായിക് സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രിമാരായ ജെ.പി.നഡ്ഡ, കിരൺ റിജിജു, അസം മുഖ്യമന്ത്രി ബിമന്ത ബിശ്വ ശർമ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
ചൊവ്ന മേൻ ഉപമുഖ്യമന്ത്രിയാകും. പേമ ഖണ്ഡുവും ചൊവ്നയുമടക്കം 12 പേരാണ് മന്ത്രിസഭയിലുള്ളത്. 60ൽ 46 സീറ്റിലും വിജയിച്ചാണ് പേമയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്.
English Summary:
Pema Khandu Chief Minister Arunachal pradesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.