Activate your premium subscription today
ശാസ്താംകോട്ട ∙ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കുഞ്ഞുമോളുടെ കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അടിയന്തര സഹായം ഉറപ്പാക്കണമെന്നും കുടുംബത്തിനു അർഹമായ പിന്തുണ ഉറപ്പാക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി.മദ്യലഹരിയിൽ കാറോടിച്ച് അപകടം വരുത്തിയ യുവാവിനും യുവ ഡോക്ടർക്കും യാതൊരു
ആലപ്പുഴ∙ കുട്ടനാട്ടുകാരുടെ സംസ്കാരവും ഐക്യവും വിളിച്ചോതുന്ന നെഹ്റു ട്രോഫി വള്ളംകളിയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. നെഹ്റു ട്രോഫി കേവലം മത്സരം മാത്രമല്ലെന്നും കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ ഉത്സവമാണെന്നും സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം∙ ലൈംഗിക പീഡന ആരോപണം നേരിടുന്ന എം. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കി. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശ പ്രകാരം കുറ്റക്കാർക്ക് എതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്മ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട മുകേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂഡൽഹി ∙ എയർ ഇന്ത്യ എക്സ്പ്രസിലെ ലഗേജ് അലവൻസ് വെട്ടിച്ചുരുക്കിയതു പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്രമന്ത്രി റാം മോഹൻ നായിഡുവിനു നിവേദനം നൽകി.
ആലപ്പുഴ∙ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് അലവൻസ് വെട്ടി ചുരുക്കിയ സംഭവത്തിൽഅടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡുവിനെ നേരിൽ കണ്ടാണ്കൊടിക്കുന്നിൽ സുരേഷ് എംപി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. കേരളത്തിലെ
തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കും മംഗളൂരുവിലേക്കും ഓണം സ്പെഷൽ ട്രെയിനുകൾ ഓടിക്കുന്നതു പരിഗണനയിലെന്നു റെയിൽവേ. ഓണം സീസണിൽ ആവശ്യത്തിനു ട്രെയിനില്ലെന്ന മനോരമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അധികൃതർ.
ന്യൂഡൽഹി ∙ ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ പദവിക്കായി ഉറച്ചുനിൽക്കാൻ ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവകക്ഷിയോഗത്തിൽ കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടു. കീഴ്വഴക്കമനുസരിച്ചു ഡപ്യൂട്ടി സ്പീക്കർ പദം പ്രതിപക്ഷത്തിനു നൽകാൻ കേന്ദ്രം തയാറാകണമെന്നായിരുന്നു ആവശ്യം.
ന്യൂഡൽഹി∙ കൊടിക്കുന്നിൽ സുരേഷ് വീണ്ടും ലോക്സഭ ചീഫ് വിപ്പ്. ഇതുസംബന്ധിച്ച നിർദേശം കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി ലോക്സഭ സ്പീക്കർക്ക് കൈമാറി. ഗൗരവ് ഗൊഗോയി ലോക്സഭ ഉപനേതാവാകും. അസമിൽനിന്നുള്ള എംപിയാണ് ഗൗരവ് ഗൊഗോയി. മാണിക്കം ടാഗോർ, ഡോ.എം.ഡി. ജാവൈദ് എന്നിവർ പാർട്ടി വിപ്പുമാരും ആകും.
മാവേലിക്കര ∙ ഇൻഡേൻ പാചകവാതക വിതരണം മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂർ മേഖലകളിൽ തടസ്സപ്പെട്ട സംഭവത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഇടപെട്ടു. പാചകവാതക വിതരണം തടസ്സപ്പെട്ടതു ചൂണ്ടിക്കാട്ടി മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണു കൊടിക്കുന്നിൽ പ്രശ്നത്തിൽ ഇടപെട്ടത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി)
ചങ്ങനാശേരി ∙ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളുടെ ശബ്ദം ഇനി ലോക്സഭയിൽ എംപിയിലൂടെ മുഴങ്ങും. കൊടിക്കുന്നിൽ സുരേഷ് എംപിയാണു ജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ ലോക്സഭയിൽ അവതരിപ്പിക്കുക. ഇതിനായി എംപിയുടെ ഫെയ്സ്ബുക് പേജിൽ ജനത്തിനു പൊതുവിഷയങ്ങൾ അവതരിപ്പിക്കാം. നാടിന് ഉപകാരപ്പെടുന്ന വിഷയങ്ങൾ വിശദമായ
Results 1-10 of 124