Activate your premium subscription today
പട്ന ∙ ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് പിന്തുണയുമായി ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതയെ പിന്തുണയ്ക്കുമെന്നും ലാലു പറഞ്ഞു. 2025ൽ ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പട്ന ∙ കലാപം തുടരുന്ന മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകാത്തത് എന്തു കൊണ്ടാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ നിശിത വിമർശനമാണ് ആർജെഡി നടത്തിയത്.
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവർക്കു ഡൽഹിയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കാൻ കോടതി നിർദേശിച്ചു.
ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാൾ അപ്രതീക്ഷിതമായി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോൾ അത് കൃത്യമായി കണക്കുകൂട്ടിയുള്ള തന്ത്രമായി കണക്കാക്കാതിരിക്കാനാകില്ല. രാജ്യതലസ്ഥാനമായ ഡൽഹിയിലും പഞ്ചാബിലും നടത്തിയ പോരാട്ടങ്ങളിലെ മികവിന് പേരുകേട്ട കേജ്രിവാൾ തന്റെ രാജിയിലൂടെയും ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തെ ഇളക്കി മറിക്കുകയാണ്. മാസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കേജ്രിവാളിന്റെ നീക്കത്തെ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ആദ്യകാല പ്രതാപത്തിന്റെ തിളക്കത്തിലല്ല ഡൽഹിയിൽ ഇപ്പോൾ എഎപി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഎപിയുടെ രാഷ്ട്രീയ ഗുണങ്ങളിൽ കാര്യമായ ഇടിവുണ്ടായി. ഇതിൽ പ്രധാനം രാഷ്ട്രീയ നേതൃത്വത്തെ വിടാതെ പിന്തുടരുന്ന വിവാദങ്ങളാണ്. അഴിമതിക്കെതിരെ രൂപപ്പെട്ട പാർട്ടിക്ക് പൊതുജനപിന്തുണ കുറയുന്നു. അഴിമതി ആരോപണങ്ങളോടും മുൻനിര നേതാക്കളുടെ ജയിൽവാസത്തോടും പൊതുജനങ്ങൾക്കിടയിൽ സമ്മിശ്രപ്രതികരണമുയരുമ്പോൾ കേജ്രിവാളിന്റെ രാജിപ്രഖ്യാപനമുയർത്തുന്ന ഒരു ചോദ്യമുണ്ട്. പാർട്ടിയുടെ അടിത്തറ വീണ്ടെടുക്കാൻ കേജ്രിവാൾ നടത്തുന്ന അറ്റകൈ പ്രയോഗമാണോ ഇതെന്നതാണ് ആ ചോദ്യം.
പട്ന ∙ ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി സിബിഐ ഡൽഹിയിലെ പ്രത്യേക കോടതിയിൽ അറിയിച്ചു. കേസിലെ മുപ്പതോളം പ്രതികളെ കൂടി വിചാരണ ചെയ്യാൻ അനുമതിക്കായി സിബിഐ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു. കേസ് ഒക്ടോബർ 15നു വീണ്ടും പരിഗണിക്കും.
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി സിബിഐ ഡൽഹിയിലെ പ്രത്യേക കോടതിയിൽ അറിയിച്ചു. കേസിലെ മുപ്പതോളം പ്രതികൾക്കു കൂടി പ്രോസിക്യൂഷൻ അനുമതി നേടുന്നതിനു സിബിഐ രണ്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ടു. കേസ്
വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട് വീടുകളിലേക്ക് ഭിക്ഷയാചിക്കാൻ വന്നിരുന്ന ‘ബിഹാർ സ്വദേശി’കളെ ഓർമയില്ലേ? ഹിന്ദി മാത്രം അറിയുന്ന അവർ ആംഗ്യഭാഷയിൽ പണവും ഭക്ഷണവും വസ്ത്രവും യാചിക്കാനായി എത്ര ദൂരം സഞ്ചരിച്ചാണ് നമുക്കരികിൽ എത്തിയത്! കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബിഹാറിന് നൽകിയ ‘അമിത പ്രാധാന്യത്തിന്റെ’ പേരിൽ ഉയരുന്ന പുകിലുകളാണ് ഇപ്പോൾ ഈ സംഭവം ഓർമിക്കാൻ ഇടയാക്കിയത്. ബജറ്റിലെ പണം മുഴുവൻ ബിഹാറും ആന്ധ്ര പ്രദേശും പങ്കിട്ടെടുത്തെന്ന ആക്ഷേപം ഉയർത്തിയവരിൽ മുൻനിരയിൽത്തന്നെ മലയാളികളും ഉണ്ടായിരുന്നു. ബജറ്റിൽ മാത്രമല്ല, വിവിധ നികുതിയായി കേന്ദ്രം പിരിച്ചെടുക്കുന്ന ശതകോടികൾ സംസ്ഥാനങ്ങൾക്കായി വീതം വയ്ക്കുമ്പോഴും കാലാകാലങ്ങളായി ബിഹാറിന് ലഭിക്കുന്നത് വലിയ വിഹിതമാണ്. എന്നിരുന്നാലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിച്ചാൽ ദശാബ്ദങ്ങളായി ബിഹാറിന്റെ സ്ഥാനം ഏറ്റവും ഒടുവിലാണ്. എത്ര പിന്തുണ ലഭിച്ചിട്ടും ബിഹാർ എന്തേ ഗംഭീരമായില്ലേ! മൂന്നാം മോദി സർക്കാരിന് കേവല ഭൂരിപക്ഷത്തിനായി 12 എംപിമാരുടെ കൈത്താങ്ങ് നൽകിയ ജെഡിയുവിനുള്ള പ്രത്യുപകാരമാണ് വമ്പൻ തുക എണ്ണിയെണ്ണി ബിഹാറിന് നൽകാൻ നിർമലയെ പ്രേരിപ്പിച്ചതെന്നാണ് പ്രധാന ആരോപണം. അതിനാലാണ് പ്രതിപക്ഷം ‘കുർസി ബച്ചാവോ ബജറ്റ്’ എന്ന പേരിട്ട് കേന്ദ്ര ബജറ്റിനെ പരിഹസിക്കുന്നത്. ആന്ധ്രയ്ക്ക് നൽകിയ തുക, തെലങ്കാന രൂപീകരണ സമയത്ത് പുതിയ തലസ്ഥാനം നിർമിക്കാനുള്ള സഹായ വാഗ്ദാനത്തിൽ ഉൾപെടുത്താമെങ്കിൽ ബിഹാറിന് നൽകിയ ഭാരിച്ച തുകയെ എങ്ങനെ ന്യായികരിക്കാനാവും എന്ന ചോദ്യം വിമർശകർ ഉയർത്തുന്നു. ചരിത്രം പഠിച്ചാൽ ബിഹാറിലെ മണ്ണിൽ സിംഹാസനമിട്ട് ഇന്നത്തെ ഇന്ത്യയേക്കാളും വലുപ്പമേറിയ രാജ്യം ഭരിച്ച ഒന്നിലധികം രാജവംശങ്ങളെ കാണാനാവും. എന്നാൽ ആ സമ്പന്നതയുടെ ഭൂതകാലത്തിന് തെളിവായി സമ്പന്നമായ ഒരു നഗരം പോലും ഇന്ന് ഈ സംസ്ഥാനത്തില്ല. ബിഹാർ എന്തുകൊണ്ടാണ് ഇന്ത്യയിലെ പാവപ്പെട്ടവരുടെ സംസ്ഥാനമായത്? പരാജയ കാരണങ്ങൾക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ ബിഹാറിനുണ്ടായ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണോ? പരിശോധിക്കാം, വിശദമായി.
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ സഹായി അമിത് കട്യാലിന്റെ 113 കോടി രൂപയുടെ സ്വത്തുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഉൾപ്പെടെ 78 പേർക്കെതിരെ സിബിഐ അന്തിമ കുറ്റപത്രം സമർപ്പിച്ചു. ലാലുവിന്റെ പത്നി റാബ്റി ദേവി, മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവരും കേസിൽ പ്രതികളാണ്. ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി പരിഗണിക്കുന്ന കേസിൽ 38
Results 1-10 of 214