‘മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറാകാത്തത് എന്തുകൊണ്ട്?’: മോദിയെ വിമർശിച്ച് ലാലു പ്രസാദ് യാദവ്

Mail This Article
പട്ന ∙ കലാപം തുടരുന്ന മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകാത്തത് എന്തു കൊണ്ടാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ നിശിത വിമർശനമാണ് ആർജെഡി നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനങ്ങളിലാണു ശ്രദ്ധിക്കുന്നതെന്നും മണിപ്പുരിനെ തീർത്തും അവഗണിക്കുകയാണെന്നും ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി കുറ്റപ്പെടുത്തി. മണിപ്പുരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പോലും സുരക്ഷിതരല്ല. മണിപ്പുർ സർക്കാരിനെ പിരിച്ചുവിട്ട്, രാഷ്ട്രപതി ഭരണം ഏർപ്പെടുത്താത്തത് എന്തു കൊണ്ടാണെന്നു തിവാരി ചോദിച്ചു. മണിപ്പുർ ജനതയ്ക്കു നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.