Activate your premium subscription today
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി. മനീഷ് സിസോദിയ അടക്കമുള്ളവരുടെ പേരാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. നേരത്തെ 11 പേരുടെ പട്ടിക എഎപി പുറത്തുവിട്ടിരുന്നു. ജൻപുരയിൽ നിന്നാണ് സിസോദിയ മത്സരിക്കുന്നത്.
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതിനുശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിനെതിരെ തന്നെ തിരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായെന്ന് എഎപി നേതാവ് മനീഷ് സിസോദിയ. ‘‘ അവർ എന്നെ തകർക്കാൻ ശ്രമിച്ചു. കേജ്രിവാളാണ് എന്നെ കുടുക്കിയതെന്നാണ് അവർ എന്നോട് പറഞ്ഞത്.
ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ‘കേജ്രിവാൾ ആയേംഗെ’ (കേജ്രിവാൾ വരും) പ്രചാരണവുമായി ആം ആദ്മി പാർട്ടി. ‘സിസോദിയ ആ ഗയേ ഹേ, കേജ്രിവാൾ ആയേംഗെ (സിസോദിയ വന്നു, കേജ്രിവാൾ വരും)’ എന്നതാണു പുതിയ മുദ്രാവാക്യമെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് പറഞ്ഞു. അടുത്ത ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന
ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിൽ 17 മാസത്തിനു ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ച മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഉടൻ തന്നെ അരവിന്ദ് കേജ്രിവാൾ മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കും. മുഖ്യമന്ത്രിയുൾപ്പെടെ ഡൽഹിയിൽ പരമാവധി ഏഴു മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം. ഭരണഘടന അനുസരിച്ച്, ഡൽഹി മന്ത്രിസഭയുടെ വലുപ്പം
ന്യൂഡൽഹി ∙ വിചാരണയില്ലാതെ ജയിലിലിട്ടു ശിക്ഷിക്കാനാകില്ല എന്നാണ് മനീഷ് സിസോദിയയ്ക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത്. കുറ്റക്കാരനെന്നു വിധിക്കും മുൻപ് ദീർഘകാലം ജയിലിലിടുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അതു വിചാരണ കൂടാതെ ശിക്ഷ വിധിക്കുന്നതിനു തുല്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിൽ മോചിതനായി. മദ്യനയക്കേസിൽ അറസ്റ്റിലായി 17 മാസത്തിനു ശേഷമാണ് ജയിൽ മോചനം. കേസിൽ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപയുടെ ബോണ്ട് നൽകുകയും പാസ്പോർട്ട് സറണ്ടർ ചെയ്യുകയും വേണം എന്നായിരുന്നു നിബന്ധന. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കേസിലെ വാദം എത്രകാലം കൊണ്ടു പൂർത്തിയാകുമെന്നു സുപ്രീം കോടതി ആരാഞ്ഞു. സിസോദിയയുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണു ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഇക്കാര്യം ചോദിച്ചത്.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നു സുപ്രീം കോടതി ജസ്റ്റിസ് സഞ്ജയ് കുമാർ പിൻമാറി. വ്യക്തിപരമായ കാര്യങ്ങൾ കാട്ടിയാണു പിൻമാറ്റം. ജഡ് ജിമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കരോൾ എന്നിവരും ഉൾപ്പെട്ട ബെഞ്ച് ഹർജി ഇന്നലെ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. 15ലേക്കു മാറ്റി.
ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. സിസോദിയ അധികാര ദുർവിനിയോഗവും വിശ്വാസ ലംഘനവും നടത്തിയെന്നതാണ് കേസെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹം ജനാധിപത്യ മൂല്യങ്ങളെ വഞ്ചിച്ചെന്നും നിരീക്ഷിച്ചു.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി മേയ് 31 വരെ നീട്ടി.
Results 1-10 of 136