ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ‘കേജ്‌രിവാൾ ആയേംഗെ’ (കേജ്‌രിവാൾ വരും) പ്രചാരണവുമായി ആം ആദ്മി പാർട്ടി. ‘സിസോദിയ ആ ഗയേ ഹേ, കേജ്‌രിവാൾ ആയേംഗെ (സിസോദിയ വന്നു, കേജ്‌രിവാൾ വരും)’ എന്നതാണു പുതിയ മുദ്രാവാക്യമെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് പറഞ്ഞു. അടുത്ത ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേജ്‌രിവാളും കേന്ദ്ര സർക്കാരും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് എഎപി.

‌മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടു ജയിലിലായിരുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജാമ്യം ലഭിച്ചതിനു പിന്നാലെ ഡൽഹിയിലെ വിവിധ മണ്ഡലങ്ങളിൽ പദയാത്ര നടത്തുകയാണ്. ഡൽഹിയുടെ വികസനം മുടക്കാനാണു കേന്ദ്ര സർക്കാർ താനടക്കമുള്ള നേതാക്കളെ ജയിലിലടച്ചതെന്നു സുൽത്താൻപുർ മജ്‌രയിൽ സന്ദർശനം നടത്തിയ സിസോദിയ പറഞ്ഞു. ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വിചാരണക്കോടതി 27 വരെ നീട്ടിയിരുന്നു.

English Summary:

AAP launches ‘Kejriwal aayenge’ campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com