ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അശ്വതി:അംഗീകാരങ്ങൾക്കു കാലതാമസമുണ്ടാകും. ജീവിതയാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കി. വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യജീവിതത്തിൽ ഏറെക്കുറെ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. സുതാര്യവും നീതിയുക്തവുമായ സംസാരശൈലി സർവാദരങ്ങൾക്കും വഴിയൊരുക്കും. പുതിയ വീടു വാങ്ങി താമസിച്ചുതുടങ്ങും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. 

ഭരണി:സാധുകുടുംബത്തിലെ കുട്ടികൾക്കു വിദ്യാഭ്യാസത്തിനു സാമ്പത്തിക സഹായം ചെയ്യാൻ അവസരമുണ്ടാകും. സഹോദര– സുഹൃത് സഹായത്താൽ ഉദ്യോഗം ലഭിക്കും. സത്യാവസ്ഥകൾ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വിദേശ ഉദ്യോഗം ലഭിക്കുമെങ്കിലും ശമ്പളം കൃത്യസമയത്തു ലഭിച്ചെന്നു വരില്ല. 

കാർത്തിക:കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്ന് അപമാനം വന്നുചേരും. ആഡംബര ആർഭാടങ്ങൾ ഒഴിവാക്കുവാൻ നിർബന്ധിതനാകും. ഏറ്റെടുത്ത ദൗത്യം വിജയത്തിലെത്തിക്കാൻ വളരെ പരിശ്രമം വേണ്ടിവരും. നിരപരാധിത്വം തെളിയിക്കാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും. കലാകായികരംഗങ്ങളിൽ പരിശീലനം തുടങ്ങും. 

രോഹിണി:വർഷങ്ങൾക്കു മുമ്പ് അപേക്ഷിച്ച വിദേശ സ്ഥിരതാമസാനുമതി ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടുകൂടിയ പ്രവർത്തനങ്ങളാൽ സാധിക്കും. മക്കളുടെ വിദ്യാഭ്യാസ, ഉദ്യോഗ വിഷയങ്ങളിലുള്ള ലക്ഷ്യപ്രാപ്തിയിൽ ആശ്വാസം തോന്നും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. 

മകയിരം:അനൗദ്യോഗികമായി സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആശ്രയിച്ചു വരുന്നവർക്ക് അഭയം നല്‍കുവാൻ സാധിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. വ്യാപാര–വ്യവസായ–വിപണന മേഖലകളിൽ ക്രമാനുഗതമായ വളർച്ചയും സാമ്പത്തികനേട്ടവും അനുഭവപ്പെടും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണമുള്ള സാഹചര്യവും ഉദ്യോഗമാറ്റവും ഉണ്ടാകും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. 

തിരുവാതിര:ആത്മവിശ്വാസം, കാര്യനിർവഹണശക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും ആഗ്രഹസാഫല്യത്തിനും വഴിയൊരുക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആശ്വാസം തോന്നും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യവിജയത്തിലുപരി ആത്മാഭിമാനവും ഉണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചു കിട്ടും. മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതു വഴി ആത്മാഭിമാനമുണ്ടാകും. 

പുണർതം:ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് നടപ്പിലാക്കിയ മേലധികാരിയോട് ആദരം തോന്നും. അവസ്ഥാഭേദങ്ങൾക്കനുസരിച്ച് മാറുന്ന പുത്രന്റെ സമീപനത്തില്‍ ആശങ്ക തോന്നും. പലപ്പോഴും സങ്കീർണമായ പ്രശ്നങ്ങൾക്ക് ഉചിതമായ തീരുമാനം സ്വീകരിക്കാൻ സുഹൃത്തുക്കളുടെ സഹായം തേടും. അഭിമാനത്തെ ചോദ്യം ചെയ്തതിനാൽ മനോവിഷമം തോന്നുമെങ്കിലും ഉദ്യോഗം ഉപേക്ഷിക്കരുത്. 

പൂയം:ആർഭാടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി മിച്ചംവയ്ക്കുവാൻ സാധിക്കും. കീഴ്ജീവനക്കാരെ നിയന്ത്രിക്കുവാൻ പ്രാപ്തിയുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. സുവ്യക്തമായ തെളിവുകൾ ലഭിച്ചതിനാൽ അന്യരെപ്പറ്റിയുള്ള അബദ്ധധാരണകൾ ഒഴിഞ്ഞുപോകും. വർഷങ്ങൾക്കു മുൻപ് അപേക്ഷിച്ചതനുസരിച്ചു വിദേശത്തു സ്ഥിരതാമസാനുമതി ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും, നിഷ്കർഷയോടു കൂടിയ പ്രവർത്തനങ്ങളാൽ സാധിക്കും. 

ആയില്യം:സന്താനഭാഗ്യമുണ്ടാകും. ശിരോ–നാഡീ രോഗപീഡകൾക്ക് ചികിത്സ വേണ്ടി വരും. സഹപ്രവർത്തകരുടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നു നിരുപാധികം പിന്മാറും. ആതുരസേവനത്തിൽ ആത്മാർഥമായി പ്രവർത്തിക്കും. വർഷങ്ങളായി അധഃപതിച്ചു കിടക്കുന്ന പ്രവർത്തനമണ്ഡലങ്ങൾക്ക് പുനർജീവൻ നൽകുവാൻ സാധിക്കും.

മകം:വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടംകൊടുത്ത് സംഖ്യ ഗ‍ഡുക്കളായി ലഭിക്കുവാൻ ധാരണയാകും. പ്രവർത്തനമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ നിർദേശം തേടും. കീഴ്ജീവനക്കാരുടെ കുതന്ത്രങ്ങൾ നിയന്ത്രിക്കുവാന്‍ സാധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. 

പൂരം:ഭൂമി വാങ്ങി വാസ്തുശാസ്ത്രവിധി പ്രകാരം ഗൃഹനിർമാണം തുടങ്ങും. പൊതുജനാവശ്യം മാനിച്ച് ഉൽപന്നങ്ങൾക്കു ഗുണനിലവാരം കൂട്ടും. നീതിന്യായങ്ങൾ നടപ്പിലാക്കുവാൻ നിയമസഹായം തേടും. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷമുണ്ടാകും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സഹകരിക്കും. 

ഉത്രം:കൂടുതൽ പ്രവർത്തിച്ച് അൽപം അനുഭവഫലങ്ങൾ ഉണ്ടാകുവാനാണു യോഗം കാണുന്നത്. ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടി വരും. സാഹിത്യം, കലാകായികം, വൈജ്ഞാനികം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളും പ്രോത്സാഹനവും ഉണ്ടാകും. ഉന്നതരുമായി സൗഹൃദബന്ധം പുലർത്തുന്നതു വഴി പുതിയ ആശയങ്ങൾ ഉണ്ടാകും. നിശ്ചയദാര്‍ഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. 

അത്തം:ദുശ്ശീലങ്ങൾ ഒഴിവാക്കുന്നതിനാൽ സാമ്പത്തികമിച്ചം ഉണ്ടാകും. സങ്കുചിതമനോഭാവം ഉപേക്ഷിച്ച് സൗമ്യമനോഭാവം സ്വീകരിക്കുന്നതു മനസ്സമാധാനത്തിനു വഴിയൊരുക്കും. ആത്മവിശ്വാസം, കാര്യനിർവഹണശക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും സാമ്പത്തിക നേട്ടത്തിനും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കും. സങ്കൽപങ്ങൾ യാഥാർഥ്യമാകും. ഭിന്നാഭിപ്രായങ്ങളെ ഏകീകരിക്കാൻ സാധിക്കുന്നതിനാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

ചിത്തിര:മാസത്തിലൊരിക്കൽ കുടുംബത്തിൽ വന്നു പോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും. െചയ്യുന്ന കാര്യങ്ങൾ, പറയുന്ന വാക്കുകൾ, ചിന്തിക്കുന്ന ആശയങ്ങൾ തുടങ്ങിയവ മറ്റുള്ളവർക്കു ഫലപ്രദമായിത്തീരുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന കാര്യങ്ങൾ ഏറെക്കുറെ ജൂൺ മുതൽ ഫലപ്രദമാകും. അസുഖത്തിന് അനാവശ്യമായി ശസ്ത്രക്രിയയും മറ്റും നിർദേശിക്കപ്പെടും. 

ചോതി:താരതമ്യേന കുറഞ്ഞ വിലയ്ക്ക് പൂർവികസ്വത്ത് വാങ്ങുവാൻ അവസരമുണ്ടാകും. അസൂയാ–മദ–മാത്സര്യങ്ങളിൽ നിന്നു പിന്മാറുവാനുള്ള ആത്മപ്രചോദനം ഭാവിയിലേക്ക് ഗുണകരമാകും. സൽക്കർമങ്ങൾക്കു പണം െചലവാക്കുന്നതു വഴി ആശ്വാസവും ആത്മസംതൃപ്തിയും ഉണ്ടാകും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഒഴിവാക്കും. സഹപാഠികളോടൊപ്പം താമസിച്ചു പഠിക്കുവാൻ അവസരമുണ്ടാകുമെങ്കിലും ആത്മനിയന്ത്രണം വേണ്ടി വരും. 

വിശാഖം:യുക്തിയുക്തവും സത്യസന്ധവുമായ സമീപനം എതിർപ്പുകളെ അതിജീവിക്കുവാൻ ഉപകരിക്കും. സകലജീവജാലങ്ങൾക്കും സൗഖ്യം ഭവിക്കട്ടെ എന്ന ആശയത്തോടുകൂടിയ പ്രവർത്തനശൈലി മൂലം ആദരിക്കപ്പെടും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണം ഉദ്യോഗക്കയറ്റമുണ്ടാകും. അസൂയാ–മദ–മാത്സര്യങ്ങൾ ഒഴിവാക്കി സമചിത്തതയോടുകൂടിയ സമീപനം സ്വീകരിക്കും. 

അനിഴം:കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പരീക്ഷയ്ക്കു തൃപ്തിയായ വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. ഉപരിപഠനം പൂർത്തിയാക്കുന്നതിനും ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളുമുള്ള ഉദ്യോഗം ലഭിക്കുന്നതിനും യോഗമുണ്ട്. സാഹചര്യങ്ങൾക്ക്  അനുസൃതമായ പ്രവർത്തനങ്ങളും സമീപനങ്ങളും സർവാദരങ്ങൾക്കും വഴിയൊരുക്കും. നിഷ്ഠയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കുവാന്‍ സഹായിക്കും. 

തൃക്കേട്ട:ഭരണസംവിധാനത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കുവാൻ വിദഗ്ധോപദേശം തേടും. ജീവിതപങ്കാളിയുടെ ആശ്വാസവചനങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാൻ ഉപകരിക്കും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ ഭീമമായ നഷ്ടങ്ങളിൽ നിന്നു രക്ഷപ്പെടും. നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കുന്നതിനാൽ ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ധനാഢ്യനായി ജീവിക്കുന്നതിൽ ആശ്ചര്യമുളവാകും. 

മൂലം:സുപ്രധാന കാര്യങ്ങൾ തീരുമാനത്തിലെത്തിക്കുവാൻ സാധിക്കും. നിഷേധാത്മക നിലപാടിൽ നിന്ന് ഒഴിഞ്ഞുമാറി, യാഥാർഥ്യങ്ങളോടു ബന്ധപ്പെട്ടു ചിന്തിച്ചു പ്രവർത്തിക്കുവാൻ ഉൾപ്രേരണയുണ്ടാകും. പദ്ധതി ആസൂത്രണത്തിൽ ലക്ഷ്യപ്രാപ്തി നേടിയതിനാൽ ഉന്നതാധികാരസ്ഥാനത്തേക്കു മത്സരിക്കുവാൻ അർഹത നേടും. ദിനചര്യാക്രമങ്ങളിൽ മാറ്റം വരുത്തുന്നതിനാൽ ജീവിതശൈലീരോഗങ്ങളെ അതിജീവിക്കും. സഹപ്രവർത്തകർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാനിടവരും. 

പൂരാടം:സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാര വിപണനവിതരണ വ്യവസായങ്ങൾ തുടങ്ങും. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. കഴിഞ്ഞ വർഷം ചെയ്തുപോയ തെറ്റുകൾ തിരുത്തുവാൻ അവസരമുണ്ടാകും. ഏറ്റെടുത്ത കരാറു ജോലി പൂർത്തിയാക്കി പുതിയത് ഏറ്റെടുക്കും. മഹാന്മാരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. 

ഉത്രാടം:മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ സമ്പന്നനാണെന്നു തോന്നുന്ന വിധത്തിൽ ജീവിക്കുന്നതിൽ ആത്മാഭിമാനം തോന്നും. സന്താനങ്ങളുടെ വിദ്യാഭ്യാസം, വിവാഹം, ഉദ്യോഗം തുടങ്ങിയ വിഷയങ്ങൾക്കായി പ്രത്യേക ഈശ്വരപാർഥനകളും ദേവാലയദർശനവും നടത്തുവാനിടവരും. പൂർവികർ അനുവർത്തിച്ചു വന്നിരുന്ന പ്രവർത്തനങ്ങൾ പിന്തുടരുവാൻ ഉൾപ്രേരണയുണ്ടാകും. മാന്യതയോടു കൂടിയ പെരുമാറ്റരീതി അവലംബിക്കുന്നതിനാൽ സർവകാര്യവിജയം നേടും. 

തിരുവോണം:സങ്കീർണമായ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. ഉന്നതാധികാരം ലഭിച്ചതിനാൽ ജീവിതഗതിയിൽ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാര വിപണന വിതരണ വ്യവസായങ്ങൾ തുടങ്ങും. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. വർഷങ്ങൾക്കു ശേഷം ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. 

അവിട്ടം:അർഹമായ പൂർവികസ്വത്ത് ലഭിക്കുവാൻ നിയമസഹായം തേടും. പരിസരവാസികളുടെ നിരന്തരമുള്ള ഉപദ്രവത്താൽ മാറിത്താമസിക്കാൻ തോന്നും. മക്കൾക്കു നിർദേശങ്ങളും ഉപദേശങ്ങളും നൽകാൻ കൗൺസിലർമാരുടെ സഹായം തേടും. വിദഗ്ധചികിത്സകളാലും ഈശ്വരപ്രാർഥനകളാലും സന്താനസൗഭാഗ്യത്തിനു യോഗമുണ്ട്. 

ചതയം:വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണം. ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം ചെയ്യുവാനിടവരും. ആഹാരപദാർഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. അസ്ഥി–വാത–നീർദോഷ രോഗങ്ങൾ ശല്യം ചെയ്യും. ബന്ധുക്കളോടൊപ്പം പുണ്യതീർഥ– ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും. 

പൂരുരുട്ടാതി:വിദേശബന്ധമുള്ള വ്യാപാര–വിതരണ മേഖല പുനരാരംഭിക്കും. സാഹിത്യരചനകളുടെ പുനരാവിഷ്കരണം ജനശ്രദ്ധയ്ക്കു വഴിയൊരുക്കും. കൂറുമാറി പ്രവർത്തിക്കുന്നതിനാൽ കക്ഷിരാഷ്ട്രീയമത്സരങ്ങളിൽ വിജയസാധ്യത കുറയും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുമെങ്കിലും അമിതമായ ആത്മപ്രശംസ ഉപേക്ഷിക്കണം. അപ്രധാനങ്ങളായ കാര്യങ്ങളിൽ ഇടപെടരുത്. 

ഉത്തൃട്ടാതി:കടം കൊടുത്ത തുക തിരിച്ചു ലഭിക്കും. പുതിയ ഭരണസംവിധാനം പ്രയോജനകരമാകും വിധത്തിൽ അനുഭവത്തിൽ വന്നു ചേരും. ഉപഭോക്താവിന്റെ ആവശ്യം പരിഗണിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്തും. ഉദ്ദേശിച്ച വിഷയത്തിലും സ്ഥാപനത്തിലും ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവസാന്നിധ്യം വേണ്ടി വരും. 

രേവതി:വിശ്വസ്തസേവനത്തിന് അംഗീകാരവും പ്രശസ്തിപത്രവും ലഭിക്കും. ഗൃഹനിർമാണം പൂർത്തിയാക്കി താമസിച്ചു തുടങ്ങും. അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും സുരക്ഷിതമായ മറ്റൊന്നു ലഭിക്കുന്നതിനാൽ ആശ്വാസമുണ്ടാകും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റത്തിനോ ക്രമീകരിക്കാനോ സാധ്യതയുണ്ട്.

English Summary:

Monthly horoscope in Kumbham by Kanippayyur Narayanan Namboodiripad. Monthly predictions for all 27 birth star , offering insights into your career, finances, relationships, and well-being.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com