സിസോദിയയുടെ കേസിലെ വാദം എന്നു തീരും: ഇ.ഡിയോട് സുപ്രീം കോടതി
![supreme-court-new-gif supreme-court-new-gif](https://img-mm.manoramaonline.com/content/dam/mm/mo/thozhilveedhi/current-affairs/images/2024/1/2/supreme-court-new.gif?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കേസിലെ വാദം എത്രകാലം കൊണ്ടു പൂർത്തിയാകുമെന്നു സുപ്രീം കോടതി ആരാഞ്ഞു. സിസോദിയയുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണു ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഇക്കാര്യം ചോദിച്ചത്.
രേഖകൾ ആവശ്യപ്പെട്ടു സിസോദിയ പല അപേക്ഷകൾ വിചാരണക്കോടതിയിൽ നൽകിയിട്ടുണ്ടെന്നും വിചാരണ വൈകാൻ ഇതു കാരണമായിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചെങ്കിലും കോടതി തൃപ്തരായില്ല. കേസ് വിധി പറയാൻ മാറ്റി.
മദ്യനയക്കേസിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 26നാണു മനീഷ് സിസോദിയ അറസ്റ്റിലായത്.