റോട്ടവാക്സീൻ: ട്രയൽഫലം പുറത്തുവിടണമെന്ന ഹർജി തള്ളി
Mail This Article
×
ന്യൂഡൽഹി ∙ കുഞ്ഞുങ്ങളിൽ വയറിളക്കത്തിനു കാരണമാകുന്ന റോട്ടവൈറസിനെതിരെ നൽകുന്ന വാക്സീന്റെ അന്തിമ ട്രയൽഫലം പരസ്യപ്പെടുത്താൻ നിർദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ട സാങ്കേതിക സമിതി തീരുമാനമെടുത്ത വിഷയമാണിതെന്നു ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥ് എന്നിവരുടെ ബെഞ്ചിന്റെ നടപടി.
റോട്ടവൈറസ് ബാധ മൂലമുള്ള വയറിളക്കം മരണത്തിന് ഇടയാക്കാറുണ്ട്. 2016 ൽ ആരോഗ്യമന്ത്രാലയം അവതരിപ്പിച്ച ‘റോട്ടവാക്’ വാക്സീന്റെ മൂന്നാം ഘട്ട ട്രയൽ പുണെ, ഡൽഹി, വെല്ലൂർ എന്നിവിടങ്ങളിലായി 2013 മുതൽ 2015 വരെ നടന്നിരുന്നു. ഇതിന്റെ വിവരങ്ങൾ പരസ്യമാക്കണമെന്ന ആവശ്യവുമായി 2016 ൽ എസ്. ശ്രീനിവാസൻ എന്നയാളാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.
English Summary:
Petition to release trial result of Rotavirus Vaccine dismissed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.