Activate your premium subscription today
ന്യൂഡൽഹി∙ സ്മാർട് സിറ്റി പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ താൽപര്യങ്ങൾ പൂർണമായി സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സ്വകാര്യ വ്യക്തികൾക്ക് സ്മാർട്സിറ്റിയുടെ ഭൂമി നൽകില്ല. സർക്കാരിന്റെ നിയന്ത്രണത്തിലാകും ഭൂമി. നാടിന്റെ കുതിച്ചു ചാട്ടത്തിന് സഹായകരമായ രൂപത്തിൽ പദ്ധതിയെ ഉപയോഗിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം ∙ കൊച്ചി സ്മാർട് സിറ്റി ഐടി പദ്ധതി എന്ന ആശയം സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യവസായമന്ത്രി പി.രാജീവ്. ദുബായ് ടീകോം ഇൻവെസ്റ്റ്മെന്റ്സിനെ സംയുക്ത സംരംഭത്തിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണു വിശദീകരണം.
100 കോടി മുടക്കി സ്ഥാപിച്ച വ്യവസായത്തിന് 3 വർഷമായിട്ടും 2,000 കെവിയുടെ വൈദ്യുതി കണക്ഷൻ കിട്ടുന്നില്ല, കിൻഫ്ര പാർക്കിനകത്തും ചുമട്ടുതൊഴിലാളി ശല്യം, സംരംഭങ്ങൾക്ക് പഞ്ചായത്തുകളുടെ ഒട്ടേറെ തടസ്സങ്ങൾ... കെഎസ്ഐഡിസി സംഘടിപ്പിച്ച സംരംഭക കോൺക്ലേവിൽ ഇത്തരം പരാതികൾ അനേകം. പക്ഷേ പരിഹരിക്കാൻ സ്റ്റാറ്റ്യൂട്ടറി സംവിധാനം ഉണ്ടെന്നു മന്ത്രി പി.രാജീവ്, ആരും അപേക്ഷിക്കുന്നില്ലെന്നു മാത്രം.
വ്യവസായസൗഹൃദമല്ല കേരളം എന്ന അപഖ്യാതിയിൽനിന്നു നാം പതിയെ മുക്തമായി വരികയാണ്. വ്യവസായസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇത്തവണ കേരളം നേടിയ അംഗീകാരം അതിന്റെ സൂചനയായിക്കരുതാം. എന്നാൽ, അതിൽനിന്നു മുന്നോട്ടുപോകണമെങ്കിൽ ഇനിയും കുരുക്കുകളേറെ അഴിക്കേണ്ടതുണ്ടെന്നാണ് മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച വികസന സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളും ആശങ്കകളും നൽകുന്ന സൂചന. കേരളത്തിന്റെ വികസനസ്വപ്നങ്ങളും പ്രതിബന്ധങ്ങളും പരിഹാരമാർഗങ്ങളുമാണ് സെമിനാർ ആഴത്തിൽ ചർച്ച ചെയ്തത്.
തിരുവനന്തപുരം∙ കേരളത്തിന്റെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും പുതിയ വ്യാവസായിക നയവും ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമാണെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്.കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2024ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി ∙ പ്രമാണത്തിലെ നിലം പുരയിടമാക്കി തരംമാറ്റുന്നതിനു സഹായകമായ പൊതുതീരുമാനം വൈകാതെയുണ്ടാകുമെന്നു മന്ത്രി പി.രാജീവ് അറിയിച്ചു. ടൂറിസം–ഐടി രംഗങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി മദ്യനയം ഉദാരവൽക്കരിക്കുന്നത് ആലോചനയിലാണെന്നും വ്യക്തമാക്കി. ഐടി പാർക്കുകളുടെ വികസനത്തിനു ലാൻഡ് പൂളിങ് ഉൾപ്പെടെയുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞെന്നും കൊച്ചിയിൽ മലയാള മനോരമയുടെ ‘വികസന കുരുക്ക് അഴിക്കാൻ’ സെമിനാറിൽ വിദഗ്ധരുടെ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി അറിയിച്ചു.
ദുബായ് ∙ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് 'വയനാടിനു ഒരു കൈത്താങ്ങ്': എന്ന പേരിൽ അങ്കമാലി എൻ ആർ ഐ അസോസിയേഷൻ അംഗങ്ങൾ സമാഹരിച്ച തുക സംഘടനയുടെ ജോയിന്റ് സെക്രട്ടറി ജോമോൻ ജോർജ് മന്ത്രി പി. രാജീവിന് കൈമാറി.
വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള സംഗമത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി 2000 പ്രതിനിധികളെത്തും. ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന സംഗമത്തിൽ 7 രാജ്യങ്ങൾ പങ്കാളികളാണ്.
കളമശേരി ∙ നാടിന്റെ വികസനം കണ്ടുള്ള ഇടപെടലുകൾ സഹകരണ മേഖലയിൽ വലിയതോതിൽ ഉണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവായ പ്രശ്നങ്ങളിൽ നല്ലതുപോലെ താൽപര്യമെടുക്കാൻ സഹകരണ മേഖലയ്ക്കു കഴിയണം. സഹകരണ സ്ഥാപനം വളരുന്നതോടൊപ്പം ആ പ്രദേശത്തുള്ള ആളുകൾക്കു ഗുണം ലഭിക്കണം. അതിലൂടെ നാടിന്റെ വികസനവും നടക്കണം. അതിനുള്ള ഭാവനാപൂർണമായ നടപടികൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചി∙ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി സീപ്ലെയിൻ യാഥാർഥ്യമാകുന്നു. കരയിലും വെള്ളത്തിലുമിറങ്ങുന്ന വിമാനം പരീക്ഷണ പറക്കലിന്റെ ഭാഗമായി കൊച്ചി ബോൾഗാട്ടി മറീനയിൽ ലാൻഡ് ചെയ്തു. നെടുമ്പാശേരിയിൽ ഇന്ധനം നിറയ്ക്കാനെത്തിയ വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചിരുന്നു. തുടർന്ന് കൊച്ചി ബോൾഗാട്ടി മറീനയിൽ എത്തിയ വിമാനത്തിന് ജില്ലാ കലക്ടറടർ ഉൾപ്പെടെയുള്ളവരെത്തി വൻ വരവേൽപ്പാണ് നൽകിയത്. വിമാനത്തിന്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കി.
Results 1-10 of 375