Activate your premium subscription today
പരസ്യപ്പെടുത്തലും പ്രത്യക്ഷപ്പെടലും തമ്മിൽ അന്തരമുണ്ട്. രണ്ടാമത്തേതിനു മൂർച്ച കൂടും. വളഞ്ഞുപോയ തടിയിൽനിന്ന് നേരായതൊന്നും പ്രതീക്ഷിക്കാനാവില്ലെന്നു ജനത്തെ ഉദ്ബോധിപ്പിക്കാനാണ് പാലക്കാട് തിരഞ്ഞെടുപ്പിന്റെ തലേന്ന് സന്ദീപ് വാരിയരെക്കുറിച്ച് ഇടതുപക്ഷം പത്രപ്പരസ്യം നൽകിയത്. പരസ്യം നൽകിയ പത്രങ്ങളിലൊന്ന് സമസ്തയ്ക്കു കീഴിലുള്ള സുപ്രഭാതവും. ചോരുന്നെങ്കിൽ കുറച്ചു ന്യൂനപക്ഷ വോട്ട് യുഡിഎഫിൽ നിന്നു ചോർന്നോട്ടെയെന്ന ചിന്തയായിരിക്കണം പിന്നിൽ. എന്നാൽ പിറ്റേന്നു തന്നെ മറുപടിയുമായി സന്ദീപ് വാരിയർ മലപ്പുറത്തു പ്രത്യക്ഷപ്പെട്ടു. അതും സമസ്തയുടെ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ കിഴിശ്ശേരി മുണ്ടിലാക്കലിലെ വീട്ടിൽ. വേരു മാറ്റിപ്പിടിപ്പിക്കേണ്ടി വന്നെങ്കിലും നേരായിത്തന്നെ വളരാനാണ് ഉദ്ദേശ്യമെന്നു വ്യക്തമാക്കലായിരുന്നു ലക്ഷ്യം. അവനവന്റെ സർഗാത്മകതയ്ക്കനുസരിച്ച് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഏതു സന്ദീപ് വാരിയർക്കുമുണ്ടെന്ന് ഇടതുപക്ഷവും സമ്മതിക്കും. പാലക്കാട്ടെ പത്രപ്പരസ്യമാണോ, മലപ്പുറത്തെ പ്രത്യക്ഷപ്പെടലാണോ വോട്ടു പെട്ടിയിൽ ചലനമുണ്ടാക്കിയതെന്ന് നവംബർ 23ന് പാലക്കാട്ടെ വോട്ടെണ്ണുമ്പോഴേ അറിയൂ.
എഴുകോൺ (കൊല്ലം)∙ സാദിഖലി തങ്ങളെക്കുറിച്ചു പറഞ്ഞതിനു ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വർഗീയ– തീവ്രവാദ ഭാഷയുമായി മുസ്ലിം ലീഗ് സിപിഎമ്മിന്റെ അടുത്തേക്കു വരരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് കുറെ തങ്ങൾമാരുണ്ട്. ആ തങ്ങൾമാരെക്കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഇഎംഎസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാണക്കാട്. മലപ്പുറം നഗരത്തോടു ചേർന്നു കടലുണ്ടിപ്പുഴയോരത്തെ കൊച്ചു ഗ്രാമം. പതിറ്റാണ്ടുകളായി കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിന്റെ മേൽവിലാസവും പാണക്കാടാണ്. അര നൂറ്റാണ്ടിലേറെയായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവി അലങ്കരിക്കുന്നത് പാണക്കാട് തങ്ങൾ കുടുംബത്തിലെ അംഗങ്ങളാണ്. രാഷ്ട്രീയത്തിന്റെ അതിർ വരമ്പുകൾ കടന്ന് ആത്മീയ നേതാക്കളെന്ന നിലയിൽ എല്ലാവരുടെയും ആദരം പിടിച്ചു പറ്റുന്നുവെന്നതാണ് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ പ്രധാന പ്രത്യേകത. ജനഹൃദയങ്ങളിൽ അവർക്കുള്ള സ്ഥാനത്തിന്റെ അടയാളം എല്ലാ ചൊവ്വാഴ്ചയും പാണക്കാട് തങ്ങൾ കുടുംബാംഗങ്ങളുടെ വീടുകളിൽ നേരിട്ട് കാണാം. പാണക്കാട് തങ്ങന്മാരെ നേരിട്ടു കണ്ട് സങ്കടം പറയാനും വിശേഷങ്ങൾക്ക് ക്ഷണിക്കാനും കുടുംബത്തിലെ സന്തോഷം പങ്കിടാനും നൂറു കണക്കിനാളുകളാണ് പാണക്കാട്ടെ ‘ജനതാ ദർബാറി’ലെത്തുന്നത്. മൂന്നു നൂറ്റാണ്ടു മുൻപ് അറേബ്യയിലെ യെമനിൽ നിന്നാണു സയ്യിദ് (തങ്ങൾ) വംശം ആദ്യമായി കേരളത്തിൽ എത്തിയത്. ഹിജ്റ വർഷം 1181ൽ വളപട്ടണത്താണ് അലി ശിഹാബുദ്ദീൻ തങ്ങൾ എത്തിയത്. അദ്ദേഹത്തിനു മകൻ ഹുസൈനിലൂടെയാണു ഗോത്രം വളർന്നത്.
മാട്ടൂൽ ∙ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് അഭയമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ റിഹാബിലിറ്റേഷൻ സെന്റർ. മാട്ടൂൽ സിഎച്ച് സെന്ററിനു കീഴിലാണ് വിപുലമായ സൗകര്യത്തോടെ പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം
മലപ്പുറം∙ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾക്കു ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോയാല്‍ വീല്‍ചെറിലാകുമെന്നും പുറത്തിറങ്ങാൻ ആകില്ലെന്നും ശബ്ദസന്ദേശം ലഭിച്ചെന്നാണ് പരാതി. മുസ്ലിം ലീഗ് പ്രവര്ത്തകന് റാഫി പുതിയകടവാണ് സന്ദേശം അയച്ചതെന്ന്
തിരുവനന്തപുരം ∙ സിപിഎമ്മിനോട് രണ്ടാമതും മുസ്ലിം ലീഗ് പറഞ്ഞ ‘നോ’ കോൺഗ്രസ് നേരത്തേ ഉറപ്പിച്ചിരുന്നു; ‘യെസ്’ എന്ന അദ്ഭുതം സിപിഎമ്മും പ്രതീക്ഷിച്ചിരുന്നില്ല. മുന്നണി മാറ്റ സാധ്യതകളൊന്നും ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സംഭവിക്കില്ലെന്ന് അരക്കിട്ട് ഉറപ്പിക്കുന്നതാണ് ലീഗ് തീരുമാനം.
മലപ്പുറം∙ നിയമസഭ, മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്... | Muslim League candidates, Muslim League candidates 2021, Muslim League candidates final list,
മലപ്പുറം ∙ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ഇന്നു മുതൽ 10 വരെ ചെന്നൈയിൽ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ചെന്നൈ കലൈവാനർ അരങ്കത്തിൽ ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം.ഖാദർ മൊയ്തീൻ നിർവഹിക്കും. 10ന് വൈകിട്ട് കൊട്ടിവാക്കം വൈഎംസിഎ സ്റ്റേഡിയത്തിൽ സമാപന സമ്മേളനം മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മലപ്പുറം ∙ ‘പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍: കാലം, സമൂഹം’ എന്ന സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം സെപ്റ്റംബർ 7ന് രാവിലെ 9.30ന് മലപ്പുറം വുഡ്ബൈന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനം
പെരിന്തൽമണ്ണ ∙ മലബാറിന്റെ സിവിൽ സർവീസ് സ്വപ്നങ്ങൾക്കു പുതിയ ചിറകു നൽകി ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്കു തുടക്കം. സൗജന്യമായി സിവിൽ സർവീസ് പരിശീലനം നൽകുന്ന സ്ഥാപനം നാടിനു സമർപ്പിക്കുന്ന ചടങ്ങിൽ പ്രമുഖരും സാധാരണക്കാരുമുൾപ്പെടെ നൂറു കണക്കിനു പേർ പങ്കെടുത്തു. മന്ത്രി കെ.രാജൻ, മന്ത്രി
Results 1-10 of 66