ADVERTISEMENT

മാട്ടൂൽ ∙ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് അഭയമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ റിഹാബിലിറ്റേഷൻ സെന്റർ. മാട്ടൂൽ സിഎച്ച് സെന്ററിനു കീഴിലാണ് വിപുലമായ സൗകര്യത്തോടെ പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്.  മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 

രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന അതേ ഗൗരവത്തോടും പ്രാധാന്യത്തോടെയുണ് മുസ്‌ലിം ലീഗ് കാരുണ്യ പ്രവർത്തനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ ഹാഷിം നൂഞ്ഞേരി അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ പദ്ധതി വിശദീകരിച്ചു, അബ്ദുറഹ്മാൻ കല്ലായി മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരനെ അനുമോദിച്ചു.  

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, വൈസ് പ്രസിഡന്റ് കെ.വി.മുഹമ്മദലി ഹാജി, പി.വി.ഇബ്രാഹിം, അസ്‌ലം കണ്ണപുരം, എ.പി.ബദറുദ്ദീൻ, എസ്.യു.റഫീഖ് മുട്ടം, റംഷാദ് റഫ്ഷാൻ, വി.പി.കെ.അബ്ദുൽ സലാം, നബീൽ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

സെന്റർ കേന്ദ്രീകരിച്ച് വയോ ക്ലബ് രൂപീകരിക്കും. സായാഹ്നങ്ങളിൽ വയോജനങ്ങളുടെ കൂടിച്ചേരൽ, സ്നേഹവിരുന്ന് എന്നിവയും ഒരുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com