Activate your premium subscription today
ബെംഗളൂരു ∙ ലൈംഗിക പീഡന കേസ് നേരിടുന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രജ്വൽ പീഡനത്തിന് ഇരയാക്കിയ വീട്ടുജോലിക്കാരിയുടെ മകളെ വിവസ്ത്രയാക്കിയ ശേഷം വിഡിയോ കോൾ ചിത്രീകരിച്ചെന്ന നാലാമത്തെ കേസിലെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എം.നാഗപ്രസന്ന തള്ളിയത്.
ബെംഗളൂരു ∙ ജനതാദൾ എസ് മുൻ എംപി പ്രജ്വൽ രേവണ്ണ പീഡിപ്പിച്ച വീട്ടുജോലിക്കാരിയുടെ വസ്ത്രത്തിൽനിന്ന് ഇയാളുടെ ഡിഎൻഎ സാംപിൾ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. ഹോളെനരസീപുരയിലെ ഫാംഹൗസിൽ പ്രജ്വൽ പീഡിപ്പിച്ച 48 വയസ്സുള്ള ജോലിക്കാരിയുടെ വസ്ത്രത്തിൽ നിന്നാണ് തെളിവു ലഭിച്ചത്. ഫാം ഹൗസിൽ
ബെംഗളൂരു∙ലൈംഗിക അതിക്രമ കേസിൽ മുൻ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ ജാമ്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. 376-ാം വകുപ്പ് പ്രകാരം എടുത്ത കുറ്റം നിലനിൽക്കില്ലെന്ന് പ്രജ്വലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ജസ്റ്റിസ് എം നാഗപ്രസന്ന ജാമ്യഹർജി തള്ളുകയായിരുന്നു. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന
ബെംഗളൂരു∙ ലൈംഗികാതിക്രമ കേസുകളിൽ അറസ്റ്റിലായ ജനതാദൾ (എസ്) നേതാവും മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ മകനുമായ എച്ച്.ഡി.രേവണ്ണയ്ക്ക് ആശ്വാസം. ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസിൽ രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി തള്ളിയത്.
ബെംഗളൂരു∙ പീഡനക്കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയ്ക്കും എതിരെ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം 2144 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഹാസനിലെ എംപിയായിരുന്ന പ്രജ്വൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 4 പേരാണു രേഖാമൂലം പരാതി
ബെംഗളൂരു∙ ലൈംഗിക പീഡന കേസിൽ ജയിലിൽ കഴിയുന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി. 2 വീട്ടുജോലിക്കാരും ദൾ വനിതാ നേതാവും ഉൾപ്പെടെയുള്ളവരാണ് പരാതിക്കാർ. പീഡന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജർമനിയിലേക്കു കടന്ന പ്രജ്വൽ മേയ് 31ന് മടങ്ങി എത്തിയപ്പോഴാണ് അറസ്റ്റിലായത്.
ന്യൂഡൽഹി ∙ ലൈസൻസ് പുതുക്കി കിട്ടാത്തതിന്റെ പേരിൽ രാജ്യത്ത് കഴിഞ്ഞ 3 വർഷത്തിനിടെ എത്ര ടിവി ചാനലുകൾ അടച്ചുപൂട്ടിയെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടു. കർണാടകയിൽ പവർ ടിവിയുടെ സംപ്രേഷണം തടഞ്ഞ നടപടിക്കുള്ള സ്റ്റേ നീട്ടിക്കൊണ്ടാണ് നിർദേശം. ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ കേസിന്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് പവർ ടിവിയായിരുന്നു.
ബെംഗളൂരു ∙ ലൈംഗിക പീഡന കേസിൽ കസ്റ്റഡിയിലുള്ള ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയെ ഹാസനിലെ എംപി ക്വാർട്ടേഴ്സിലെത്തിച്ച് പ്രത്യേക അന്വേഷണസംഘം തെളിവെടുത്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദൾ നേതാവുമായ യുവതിയെ ക്വാർട്ടേഴ്സിലേക്കു വിളിച്ചുവരുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ്
ബെംഗളൂരു∙ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. 31ന് അറസ്റ്റിലായതു മുതൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ ബെംഗളൂരുവിലെ പ്രത്യേക കോടതി ഇന്നലെയാണ് 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. പ്രജ്വൽ ഉൾപ്പെട്ട മൂന്നു ലൈംഗിക പീഡന കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തെളിവെടുപ്പു പൂർത്തിയായിരുന്നു. മറ്റു 2 കേസുകളിലെ അന്വേഷണത്തിന് എസ്ഐടി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.
ബെംഗളൂരു∙ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച അമ്മ ഭവാനി രേവണ്ണ, പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മുൻപാകെ ഹാജരായി. ഉച്ചയ്ക്ക് ഒരു മണിക്കു മുൻപ് എസ്ഐടിക്കു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹാസൻ ജില്ല, മൈസൂരുവിലെ കെആർ നഗർ താലൂക്ക് എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഭവാനിയുടെ കാർ ഡ്രൈവർ അജിത്തിനെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതു തുടരുകയാണ്.
Results 1-10 of 67