Activate your premium subscription today
മലപ്പുറം∙ പി.വി.അൻവർ എംഎൽഎയുടെ കോൺഗ്രസ് പ്രവേശനത്തിൽ നിർണായകമാകുക കോൺഗ്രസിന്റെ നിലപാട്. യുഡിഎഫിൽ പുതിയ ഘടകകക്ഷികൾ വരുമ്പോൾ സീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരിക കോൺഗ്രസാണ്. മുന്നണിയിൽ ഇക്കാര്യം ചർച്ചയ്ക്കു വരുമ്പോൾ അനുകൂല നിലപാട് സ്വീകരിക്കാമെന്നു മുസ്ലിം ലീഗ് അൻവറിനു
മലപ്പുറം ∙ അൻവറിന്റെ വനംവകുപ്പ് ഓഫീസ് മാർച്ച് യുഡിഎഫിൽ എത്തുമോ ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എൽഡിഎഫ് വിട്ട പി.വി. അൻവർ എംഎൽഎയ്ക്ക് യുഡിഎഫിൽ എത്താനുള്ള വഴിയായി വനംവകുപ്പ് ഓഫീസ് മാർച്ചും അപ്രതീക്ഷിത അറസ്റ്റും മാറുന്നു. ഡിഎംകെ രൂപീകരണവും പല തലത്തിലുള്ള സഖ്യ ചർച്ചകളുമൊക്കെയായി രാഷ്ട്രീയ ഭാവി ചോദ്യ ചിഹ്നമായിരിക്കെയാണു വനം ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ യാത്ര രംഗത്തെത്തിയത്. യുഡിഎഫ് നേതാക്കളെ ക്ഷണിച്ചെങ്കിലും അവർ പങ്കെടുക്കില്ലെന്നറിയിച്ചതോടെ രാഷ്ട്രീയ പ്രാധാന്യം കുറഞ്ഞു. വലിയ ഒച്ചപ്പാടുകളില്ലാതെ യാത്ര സമാപിക്കാനിരിക്കെയാണു ഈ സംഭവങ്ങൾ. അതോടെ അൻവർ വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ അമരത്തെത്തി. അതോടെ വന നിയമത്തിനെതിരായ പ്രതിഷേധവും തുടർന്നുള്ള അപ്രതീക്ഷിത അറസ്റ്റും ഉയർത്തിയ ചർച്ചകളെ യുഡിഎഫ് പ്രവേശനത്തിനുള്ള സാധ്യതയാക്കി മാറ്റാൻ പി.വി. അൻവർ എംഎൽഎ.
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാന്‍ യുഡിഎഫിന്റെ സംരക്ഷണം തേടുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനു കെണിയാകുന്നതു മുന്‍പ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പറഞ്ഞ വാവിട്ട വാക്കുകള്‍. നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണക്കേസില്‍ രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച അന്‍വര്‍ ജാമ്യം നേടി പുറത്തുവന്നതിനു പിന്നാലെയാണു യുഡിഎഫിനൊപ്പം നില്‍ക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചത്.
തിരുവനന്തപുരം∙ പി.വി.അന്‍വര്‍ എംഎല്‍എയെക്കൊണ്ടു തനിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് ആണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അതേ ആള് തന്നെയാണു പിന്നീട് പിണറായി വിജയനെതിരെ അതിരൂക്ഷമായ ആരോപണം ഉന്നയിച്ചത്. അതാണു കാലത്തിന്റെ കാവ്യനീതിയെന്നും അന്‍വറിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി വി.ഡി.സതീശന് പറഞ്ഞു.
മലപ്പുറം∙ വന്യമൃഗശല്യത്തിന് എതിരായ പോരാട്ടം കേരളത്തിൽനിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നൽകണമെന്നും പി.വി.അൻവർ എംഎൽഎ. നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പി.വി.അൻവറിന്റെ പ്രതികരണം. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. താൻ യുഡിഎഫിന്റെ ഔദ്യോഗിക ഭാഗമാകണോ എന്നു യുഡിഎഫ് നേതൃത്വമാണു ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ ഫോറസ്റ്റ് ഓഫിസ് ആക്രമണക്കേസില്‍ അറസ്റ്റിലായ പി.വി.അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി ആര്‍എസ്പി. നിലപാടെടുക്കാന്‍ സമയമായിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. അന്‍വറിന് ഓരോ ദിവസവും ഓരോ നിലപാടാണ്. പിണറായി വിരുദ്ധത മാത്രമല്ല മുന്നണി പ്രവേശനത്തിന്റെ മാനദണ്ഡം. അന്‍വര്‍ ഇതുവരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണം പി.വി. അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിനെ ആക്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ തള്ളി താഴെയിട്ട് ചവിട്ടി പരുക്കേല്‍പ്പിച്ചു. ഫോറസ്റ്റ് ഓഫിസ് സാമഗ്രികള്‍ തകര്‍ത്തു. 35,000 രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം ∙ പി.വി.അന്‍വര്‍ എംഎല്‍എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതിനു പിന്നില്‍ ഉന്നതങ്ങളിലെ ഗൂഢാലോചനയുണ്ട്. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ്
മലപ്പുറം ∙ ട്വിസ്റ്റുകളും ടേണുകളും ഏറെ കണ്ട പി.വി.അൻവർ എംഎൽഎയുടെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവാണ് ഞായറാഴ്ച നടന്ന അറസ്റ്റ്. രാഷ്ട്രീയമായി അൻവറിനു ഇതു ഗുണം ചെയ്യുമോയെന്നറിയാൻ കാത്തിരിക്കണമെങ്കിലും, ഫോറസ്റ്റ് ഓഫിസ് പ്രതിഷേധവും അറസ്റ്റുമെല്ലാം ചർച്ചകളുടെ കേന്ദ്ര സ്ഥാനത്തു വീണ്ടും അൻവറിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. മലയോര മേഖലകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണവും പ്രവർത്തനവുമാണു അൻവർ ഡിഎംകെ രൂപീകരണ കാലത്തേ ലക്ഷ്യമിട്ടിരുന്നത്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവൽപ്രശ്നമായ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നതു രാഷ്ട്രീയമായി നേട്ടമാകും. ഇതു മുതലെടുക്കാനുള്ള സംഘടനാ സംവിധാനവും ശേഷിയും ഡിഎംകെയ്ക്കുണ്ടോയെന്നു കണ്ടറിയണം.
തിരുവനന്തപുരം ∙ വനനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനു പിന്നാലെ പി.വി.അൻവറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോണ്‍ഗ്രസ്. അറസ്റ്റിനു പിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തലയും ആരോപിച്ചു. അൻവർ യുഡിഎഫിലേക്ക്
Results 1-10 of 426