Activate your premium subscription today
മുംബൈ∙ മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പു പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കടുത്ത മത്സരമാണ് ഇരുമുന്നണികളും തമ്മിൽ. കൊണ്ടും കൊടുത്തും പ്രചാരണം മുന്നേറുമ്പോൾ സംസ്ഥാനം ഇതുവരെ കാണാത്ത ആവേശം പ്രചാരണത്തിനുണ്ട്. എൻഡിഎയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ മുന്നണിയിൽ രാഹുൽ ഗാന്ധിയുമാണ് പ്രചാരണത്തിന്റെ പ്രധാന മുഖങ്ങൾ.
പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞതോടെ, വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്കു 5 ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷമെന്ന യുഡിഎഫ് അവകാശവാദം യാഥാർഥ്യമാകണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഭൂരിപക്ഷം 5 ലക്ഷത്തിനു മുകളിൽ കടക്കണമെങ്കിൽ പോൾ ചെയ്തതിന്റെ 70 ശതമാനത്തിനു മുകളിൽ വോട്ടു പ്രിയങ്കയ്ക്കു ലഭിക്കണം. എൽഡിഎഫിന്റെയും ബിജെപിയുടെയും വോട്ടു വിഹിതം കുത്തനെ ഇടിയുകയും വേണം. വയനാടിന്റെ ചരിത്രത്തിൽ കോൺഗ്രസിനു ഏറ്റവും കൂടിയ വോട്ടു വിഹിതം ലഭിച്ചതു 2019ലാണ്.
ന്യൂഡൽഹി∙ ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിവന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ ജിന്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം. മഹാരാഷ്ട്രയിൽ രാഹുൽ വിമാനം വീണ്ടും തകർന്നുവീഴും. ‘‘മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയണോ? ഞാൻ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കൂ. നവംബർ 23ന് അഘാഡി തുടച്ചുനീക്കപ്പെടും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മഹായുതി സർക്കാർ വീണ്ടും രൂപീകരിക്കും’’ – അമിത് ഷാ പറഞ്ഞു.
കാരാപ്പുഴ (വയനാട്) ∙ തിരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങൾക്കിടെ രാഹുൽ ഗാന്ധി കാരാപ്പുഴയിൽ സിപ്ലൈനിൽ യാത്ര ചെയ്തു. കലാശക്കൊട്ടുദിനത്തിൽ ബത്തേരിയിൽ നടന്ന റോഡ് ഷോയ്ക്കു ശേഷം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി, ടി.സിദ്ദീഖ് എംഎൽഎ എന്നിവർക്കൊപ്പമാണു രാഹുൽ ഗാന്ധി കാരാപ്പുഴ ഡാം സൈറ്റിലെ സാഹസികവിനോദസഞ്ചാര കേന്ദ്രത്തിലെത്തിയത്.
ദുഷ്കരമായ 9 ഹെയർപിൻ വളവുകളുള്ള ഇടുങ്ങിയ ചുരം കയറിവേണം വയനാട്ടിലെത്താൻ. എന്നാൽ, വയനാട്ടുകാരുടെ ഹൃദയത്തിലേക്കുള്ള വഴി ചുരത്തെക്കാൾ വിശാലമാണ്. മനസ്സിനു പിടിച്ചവരെ അത്രപെട്ടെന്നൊന്നും ഈ നാടു കൈവിടാറില്ല. സ്വാതന്ത്ര്യസമരകാലം മുതലേ കോൺഗ്രസിന്റെ മൂവർണക്കൊടിയോടാണു കൂടുതൽ പ്രിയം. ബാലറ്റിനു പകരം ബുള്ളറ്റിൽ വിശ്വാസമർപ്പിച്ച വിപ്ലവകാരികൾക്ക് ഒളിത്താവളമായിരുന്നെങ്കിലും ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒരിക്കലും വയനാട് ചുവപ്പിനോടൊപ്പം നിന്നിട്ടില്ല. ഗാന്ധികുടുംബത്തിലെ ഇളമുറക്കാരിയുടെ കന്നിയങ്കത്തിനു കോൺഗ്രസും യുഡിഎഫും വയനാട് തിരഞ്ഞെടുത്തതിന്റെ കാരണവും ആ മനസ്സുറപ്പുതന്നെ. 7 മാസത്തിനിടെ രണ്ടാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണു വയനാട്ടിൽ. പ്രിയങ്ക ഗാന്ധി ജയിക്കുമോയെന്നതല്ല, ഭൂരിപക്ഷം എത്ര ലക്ഷം കടത്താനാകുമെന്നതാണ് യുഡിഎഫ് ക്യാംപിലെ ചർച്ച. 35 വർഷമായി തിരഞ്ഞെടുപ്പു പ്രചാരണരംഗത്തുള്ള പ്രിയങ്ക ആദ്യമായാണു മത്സരിക്കുന്നത്. 2019ൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയശേഷം അവിടെ കൂടുതൽ സജീവമായിരുന്നു.
വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, മുൻ എംപി രാഹുൽഗാന്ധി എംപി ഫണ്ടായി അനുവദിച്ച 17 കോടി രൂപയിൽ 5 കോടി മാത്രമാണ് വയനാട് മണ്ഡലത്തിൽ വിനിയോഗിച്ചതെന്നും അതിനാൽ പ്രിയങ്കയ്ക്ക് വോട്ടു ചെയ്യുന്നതിൽ അർത്ഥമില്ലെന്ന അവകാശവാദത്തോ ടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മാനന്തവാടി∙ വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധയിലാണ് ഭക്ഷ്യ കിറ്റ് പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശിയുടെ സ്വകാര്യ മില്ലിലാണ് കിറ്റ് സൂക്ഷിച്ചിരുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുർ ഖർഗെ എന്നിവരുടെയും ചിത്രങ്ങളും കിറ്റുകളിലുണ്ട്.
ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബ്രിട്ടിഷ് പൗരത്വ വിഷയം സിബിഐ അന്വേഷിക്കുന്നതായി കോടതിയിൽ വെളിപ്പെടുത്തൽ. ഈ വിഷയത്തിൽ അലഹാബാദ് ഹൈക്കോടതിയിലുള്ള ഹർജിയിൽ സിബിഐ അന്വേഷണം ആരംഭിച്ചതായി ഹർജിക്കാരനായ കർണാടക ബിജെപി അംഗം വിഗ്നേഷ് ശിശിറാണു ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. രാഹുൽ ഗാന്ധിയുടെ പൗരത്വം
ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബ്രിട്ടിഷ് പൗരത്വ വിഷയം സിബിഐ അന്വേഷിക്കുന്നതായി കോടതിയിൽ വെളിപ്പെടുത്തൽ. ഈ വിഷയത്തിൽ അലഹാബാദ് ഹൈക്കോടതിയിലുള്ള ഹർജിയിൽ സിബിഐ അന്വേഷണം ആരംഭിച്ചതായി ഹർജിക്കാരനാ യ കർണാടക ബിജെപി അംഗം വിഗ്നേഷ് ശിശിറാണു ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.
മുംൈബ ∙ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപയും സൗജന്യ ബസ് യാത്രയും അനുവദിക്കുമെന്ന് ഇന്ത്യാ മുന്നണി പ്രഖ്യാപിച്ചു. തൊഴിൽരഹിത യുവജനങ്ങൾക്ക് പ്രതിമാസം 4000 രൂപ നൽകും. മൂന്നു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും ഉറപ്പ് നൽകി. 25 ലക്ഷം രൂപയുടെ കുടുംബ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കും. 50 ശതമാനം സംവരണം എന്ന നിയന്ത്രണം നീക്കി ജാതി സെൻസസ് നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രസംഗിച്ച രാഹുൽ ഗാന്ധിക്കൊപ്പം മല്ലികാർജുൻ ഖർഗെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവർ അണി ചേർന്നതോടെ മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഒൗദ്യോഗിക തുട ക്കമായി.
Results 1-10 of 3185