Activate your premium subscription today
ന്യൂഡൽഹി ∙ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ഡോങ് ജുന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ലാവോസിൽ ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇരുവരും പങ്കെടുക്കുന്നുണ്ട്. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്തു നിന്നുള്ള സേനാ പിന്മാറ്റം ദിവസങ്ങൾ മുൻപാണു പൂർത്തിയായത്.
ജമ്മു ∙ പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല നടത്തിയ പരാമർശത്തിൽ രൂക്ഷ മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ‘നമ്മൾ അഫ്സൽ ഗുരുവിനു പൂമാല ഇടണമായിരുന്നോ?’ എന്നായിരുന്നു രാജ്നാഥിന്റെ ചോദ്യം. ജമ്മു കശ്മീരിലെ റംബാനിൽ ബിജെപിയുടെ
തിരുവനന്തപുരം ∙ ബലാൽസംഗത്തിന് വധശിക്ഷ ഉറപ്പാക്കണമെന്നാണ് കേന്ദ്ര നയമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മനോരമ ന്യൂസ് കോൺക്ലേവ് 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കുറയ്ക്കാൻ കേന്ദ്രം പലതും ചെയ്തെങ്കിലും, പല സംസ്ഥാനങ്ങളും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും
തിരുവനന്തപുരം∙ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ 7.30 മുതൽ 11.30 വരെയാണ് നിയന്ത്രണം. ഡൊമസ്റ്റിക് എയർപോർട്ട്,ശംഖുമുഖം, ഓൾസെയ്ന്റ്സ് ജംക്ഷൻ, ചാക്ക, ഈഞ്ചക്കൽ,വെൺപാലവട്ടം, ലുലുമാൾ, കുഴിവിള വരെയുള്ള ബൈപാസ് റോഡ്, സർവീസ്
ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ‘ഐഎൻഎസ് അരിഘട്ട്’ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കമ്മിഷൻ ചെയ്തു. ഐഎൻഎസ് അരിഘട്ട്, ആണവ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറുമെന്നാണ് വിലയിരുത്തൽ. വിശാഖപട്ടണത്ത് ഇന്ന് നടക്കുന്ന ചടങ്ങിൽ വച്ചാണ് രാജ്നാഥ് സിങ് അന്തർവാഹിനി കമ്മിഷൻ ചെയ്തത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി, ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡ് മേധാവി വൈസ് അഡ്മിറൽ സൂരജ് ബെറി, ഉന്നത ഡിആർഡിഒ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ സ്ട്രാറ്റജിക് കമാൻഡിന് കീഴിലായിരിക്കും ഐഎൻഎസ് അരിഘട്ട് പ്രവർത്തിക്കുക.
തിരുവനന്തപുരം∙ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചതിരിഞ്ഞു 2 മുതൽ വൈകിട്ട് 6.30 വരെയും നാളെ രാവിലെ 7.30 മുതൽ 11.30 വരെയും നഗരത്തിൽ ഗതാഗത നിയന്ത്രണമുള്ളതായി പൊലീസ് അറിയിച്ചു.വിമാനത്താവളം, ശംഖുമുഖം, ഓൾസെയിന്റ്സ് ജംക്ഷൻ, ചാക്ക റോഡിലും ഈഞ്ചയ്ക്കൽ, ചാക്ക,
തിരുവനന്തപുരം ∙ ജീവിതവും പ്രവൃത്തിയും കൊണ്ട് ഭാവിയെ മാറ്റിമറിച്ചവർ ചിന്തകൾ പങ്കുവയ്ക്കുന്ന മനോരമ ന്യൂസ് കോൺക്ലേവ് നാളെ. ‘ചെയ്ഞ്ച് മേക്കേഴ്സ്’ കോൺക്ലേവ് രാവിലെ 10ന് ഹോട്ടൽ ‘ഓ ബൈ താമര’യിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 നു സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാവും.
ചെന്നൈ∙ കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷത്തിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജ്നാഥ് സിങ് നടത്തിയ പരാമർശവും അതിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയ മറുപടിയുമാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച.
ന്യൂഡൽഹി∙ ഇന്ത്യൻ സൈന്യത്തിന്റെ ആളില്ലാ ചെറുവിമാനം(യുഎവി) പരിശീലന പറക്കലിനിടെ അതിർത്തി കടന്ന് പാക്ക് അധീന കശ്മീരിലേക്ക് നീങ്ങിയതായി അധികൃതർ. രജൗരിയിൽ പരിശീലന പറക്കലിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടാണ് യുഎവി പാക്ക് അധീന കശ്മീരിലെത്തിയത്. ഇത് തിരികെ നൽകണമെന്ന് പാക്കിസ്ഥാൻ
ന്യൂഡൽഹി ∙ പുതുവർഷാരംഭത്തിൽ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി ബിജെപി സംഘടനാ തിരഞ്ഞെടുപ്പു നടപടികളിലേക്ക് കടന്നു. അതിന്റെ ഭാഗമായുള്ള അംഗത്വവിതരണ ക്യാംപെയ്നായി നേതാക്കൾക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകി. കേരളത്തിന്റെ ചുമതല പാർട്ടി ആന്ധ്രപ്രദേശ് അധ്യക്ഷയും മുൻ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരിക്കായിരിക്കുമെന്നാണു സൂചന. പുതുച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതലയും പുരന്ദേശ്വരിക്കു നൽകിയേക്കും.
Results 1-10 of 183