Activate your premium subscription today
ക്രമീകരണങ്ങൾ വിലയിരുത്തി കലക്ടർ തൃശൂർ ∙ ചേലക്കര ഉപതിരഞ്ഞെടുപ്പിനു പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവർത്തിച്ച ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. പോളിങ് സാമഗ്രികളുമായി ബൂത്തുകളിലേക്കു പുറപ്പെട്ട വാഹനങ്ങൾ കലക്ടർ ഫ്ലാഗ് ഓഫ്
ചേലക്കര ∙ മുൻമന്ത്രി കെ.രാധാകൃഷ്ണനെ ചേലക്കരയിൽ നിന്നു കെട്ടുകെട്ടിച്ച പിണറായി വിജയനോടുള്ള പാർട്ടി പ്രവർത്തകരുടെ എതിർപ്പു മാത്രം മതി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ജയിക്കാനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാതാക്കി പട്ടികജാതിക്കാരോടു കാട്ടിയ കൊടുംചതിക്ക് ആ സമൂഹം മധുരപ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയുടെ 60 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം കോൺഗ്രസിന്റെയും സിപിഎമ്മിന്റേതുമാണ്. കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പിനെ തുടർന്നു നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.കെ.ബാലകൃഷ്ണനാണ് വിജയിച്ചത്. പിന്നീട് തുടർ വിജയങ്ങൾ കോൺഗ്രസ് നേടി. 1967, 1982 വർഷങ്ങളിൽ സിപിഎം ജയിച്ചതൊഴിച്ചാൽ കോൺഗ്രസിന്റെ ആധിപത്യം ചേലക്കരയിൽ പ്രകടമായിരുന്നു. പിന്നീട് കെ.രാധാകൃഷ്ണൻ ഇടതുമുന്നണി സ്ഥാനാർഥിയായി എത്തിയതോടെയാണ് ചേലക്കര ചുവന്നു തുടങ്ങിയത്. ഇതുവരെ ആകെ നടന്ന 14 തിരഞ്ഞെടുപ്പിൽ 8 തവണ സിപിഎം ജയിച്ചു. 6 തവണ കോൺഗ്രസും. 1996 മുതൽ 2021 വരെ ആറു തവണയും എൽഡിഎഫ് ജയിച്ചു. കോൺഗ്രസോ, സിപിഎമ്മോ അല്ലാതെ മറ്റൊരു പാർട്ടി ചേലക്കരയിൽ ജയിച്ചിട്ടില്ല. മണ്ഡലം രൂപീകൃതമായ 1965 മുതൽ 5 തവണ കെ.രാധാകൃഷ്ണനും 4 തവണ കെ.കെ.ബാലകൃഷ്ണനും ജയിച്ചു. ഇരുവർക്കും മണ്ഡലത്തിൽ ആഴത്തിലുള്ള ബന്ധമുണ്ട്. രാധാകൃഷ്ണൻ രണ്ടു തവണ മന്ത്രിയും ഒരു തവണ സ്പീക്കറുമായി. ബാലകൃഷ്ണൻ ചേലക്കരയുടെ പ്രതിനിധിയായിരിക്കെ 1977–78 കാലത്ത് കെ.കരുണാകരൻ, എ.കെ.ആന്റണി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. സിപിഎമ്മിലെ പി.കുഞ്ഞൻ (1967), സി.കെ.ചക്രപാണി (1982), യു.ആർ.പ്രദീപ് (2016), കോൺഗ്രസിലെ ഡോ.എം.എ.കുട്ടപ്പൻ(1987), എം.പി.താമി(1991) എന്നിവർ ഓരോ തവണവീതം മണ്ഡലത്തിൽ നിന്നു ജയിച്ചു നിയമസഭയിലെത്തി. ആലത്തൂർ സീറ്റ് എങ്ങനെയും പിടിച്ചെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണു ചേലക്കര എംഎൽഎ കൂടിയായ മന്ത്രി കെ.രാധാകൃഷ്ണൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായത്. കേരളത്തിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് സിപിഎം മന്ത്രിയെ തന്നെ കളത്തിൽ ഇറക്കി മത്സരം മുറുക്കിയത്. പരീക്ഷണം ആലത്തൂരിൽ വിജയം കണ്ടു. ചേലക്കര എംഎൽഎ പാർലമെന്റിലെത്തി. ഇത്തവണ കെ.രാധാകൃഷ്ണൻ ചേലക്കരയിൽ മത്സരത്തിനില്ല. അതുകൊണ്ടു തന്നെ മണ്ഡലം തിരികെ പിടിക്കാമെന്ന അവേശത്തിലാണ് യുഡിഎഫ്.
ചേലക്കര ∙ ഇത്തവണ ചേലക്കരയിൽ കേരളം ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ചിട്ടയായ പ്രവർത്തനവും ഒത്തൊരുമിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും മനോരമ ഓൺലൈനോട് രമ്യ പ്രതികരിച്ചു. മുള്ളൂർക്കര പഞ്ചായത്തിലെ തിരക്കിട്ട പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അവർ.
മലപ്പുറം ∙ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നു പി.വി.അൻവർ എംഎൽഎ. പരാമർശങ്ങൾ ദലിത് വിരുദ്ധമാണെന്ന ആരോപണം വ്യക്തിവൈരാഗ്യത്തിന്റെ പുളിച്ചുതികട്ടലല്ലാതെ മറ്റൊന്നുമല്ല. ദലിത് വിഭാഗത്തിൽപെട്ടവർ മേക്കപ്പിട്ടു നടക്കരുതെന്ന നിലപാട് ഇവിടെ ആർക്കുമില്ല.
പാലക്കാട്∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന പി.വി.അൻവർ എംഎൽഎയുടെ ഉപാധി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചേലക്കരയിലെ സ്ഥാനാർഥി പിൻമാറണമെന്ന ഉപാധി വച്ചുള്ള ഒരു ചർച്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുപ്പള്ളി ∙ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടുമൊപ്പമെത്തിയ രമ്യ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും പ്രാർഥന നടത്തി. കബറിടത്തിനു മുന്നിലെത്തി വികാരാധീനയായ രമ്യ കബറിടത്തിലും ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിലും പുഷ്പങ്ങൾ സമർപ്പിച്ചു.
പാലക്കാട് ∙ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പരാജയം അന്വേഷിച്ച കെപിസിസി സമിതി പ്രസിഡന്റ് കെ.സുധാകരനു റിപ്പോർട്ട് സമർപ്പിച്ചു. തെളിവെടുപ്പിൽ ചില നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നെങ്കിലും പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ കടുത്ത നടപടിക്കു മുതിരില്ലെന്നാണു സൂചന. ചേലക്കരയിൽ രമ്യ ഹരിദാസ് സ്ഥാനാർഥിയാകണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതയോടെയാകും നടപടി.
പാലക്കാടും ചേലക്കരയും. ഉപതിരഞ്ഞെടുപ്പുകളുടെ അങ്കം മുറുകാൻ പോകുന്ന കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ യുഡിഎഫിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന നിലയിൽ നിർണായകമാണ് ഈ മണ്ഡലങ്ങളിലെ വിജയം. ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്ന് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമുണ്ടെന്ന് പാർട്ടി പഠിച്ച സാഹചര്യത്തിൽ എൽഡിഎഫിനും നില മെച്ചപ്പെടുത്താൻ വിജയിച്ചേ തീരൂ. പാലക്കാടും ചേലക്കരയിലും ആരാണ് പകരക്കാരാവുക എന്ന ചർച്ച ഇരു പാർട്ടികളിലും സജീവം. രണ്ടിടത്തേക്കുമുള്ള അനൗദ്യോഗിക സ്ഥാനാർഥി ചർച്ചകൾ നാളുകൾക്കു മുൻപേതന്നെ ആരംഭിച്ചതുമാണ്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ ജയിച്ചതോടെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഒഴിവു വന്നത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ ചേലക്കര തിരികെ പിടിക്കാൻ യുഡിഎഫിൽനിന്ന് ആരായിരിക്കും എത്തുക? മണ്ഡലത്തിൽ ഇപ്പോൾത്തന്നെ സജീവമായി കേൾക്കുന്ന പേരുകളിലൊന്ന് ആലത്തൂരിൽ രാധാകൃഷ്ണനോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റേതാണ്. ആലത്തൂരിലെ സിറ്റിങ് എംപിയായിരുന്ന രമ്യ 20,111 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കരയിൽ ഇക്കുറി രമ്യ ആവുമോ സ്ഥാനാർഥി? എൽഡിഎഫ് മണ്ഡലമായിരുന്ന ആലത്തൂരിൽ 2019ൽ രമ്യ അട്ടിമറി വിജയം നേടിയതുപോലെ ചേലക്കരയും പിടിച്ചെടുക്കുമോ? അഭ്യൂഹങ്ങളേറെയാണ്. എന്താണ് സത്യം? മനോരമ ഓൺലൈൻ പ്രീമിയം അഭിമുഖ പരമ്പരയായ ‘ചാറ്റ് സീറ്റിൽ’ മനസ്സു തുറക്കുകയാണ് രമ്യ ഹരിദാസ്.
പാലക്കാട് ∙ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ രമ്യ ഹരിദാസിന്റെ പരാജയം കെപിസിസി അന്വേഷിക്കും. തൃശൂരിലെ പരാജയം അന്വേഷിക്കുന്ന കെ.സി.ജോസഫ്, ടി.സിദ്ദിഖ് എംഎൽഎ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷിക്കുക. തൃശൂരിലെ അന്വേഷണത്തോടൊപ്പം തന്നെ ആലത്തൂരിലേതും നടത്തുമെന്നും കെപിസിസി അറിയിച്ചു.
Results 1-10 of 59