Activate your premium subscription today
പട്ന ∙ ലാലു – ശരദ് യാദവപ്പോരിൽ ബിഹാറിലെ താരമണ്ഡലമായിരുന്ന മധേപുരയിൽ ഇക്കുറി തിളക്കമില്ലാത്ത മൽസരം. ജെഡിയു സിറ്റിങ് എംപി ദിനേശ് ചന്ദ്ര യാദവും ആർജെഡിയുടെ കുമാർ ചന്ദ്രദീപുമാണു മധേപുരയിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡി ചിഹ്നത്തിൽ മൽസരിച്ച ശരദ് യാദവിനെയാണു ജെഡിയു സ്ഥാനാർഥി ദിനേശ്
ന്യൂഡൽഹി ∙ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവിന് (75) രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, ബിഹാർ മുൻ മുഖ്യമന്ത്രി റാബറി ദേവി തുടങ്ങിയവർ ഡൽഹി ചത്തർപുരിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ന്യൂഡൽഹി∙ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് യാദവിന്റെ (75) വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ അനുശോചനം രേഖപ്പെടുത്തി.
ന്യൂഡൽഹി ∙ അഞ്ചു പതിറ്റാണ്ട് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനം അലങ്കരിച്ച സോഷ്യലിസ്റ്റ് നേതാവും മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.19നായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു.
ന്യൂഡൽഹി ∙ പച്ചയായ രാഷ്ട്രീയക്കാരൻ എന്നതാണു ശരദ് യാദവിനെ ദേശീയ രാഷ്ട്രീയത്തിൽ വ്യത്യസ്തനാക്കിയത്. മനസ്സിൽ തോന്നിയത് മറയില്ലാതെ പറഞ്ഞു – അതിന്റെ ലാഭനഷ്ടങ്ങൾ നോക്കിയില്ല. 1991ൽ തുടങ്ങിയ ജെയിൻ ഹവാല കേസിൽ ഏതാനും ദേശീയ നേതാക്കൾ ആരോപണം നേരിട്ടു. ആരോപിക്കപ്പെടുന്ന പണം വാങ്ങിയെന്നു പരസ്യമായി പറഞ്ഞ ഏക വ്യക്തി ശരദ് യാദവായിരുന്നു.
ന്യൂഡൽഹി∙ കേരള ഘടകത്തിന്റെ എതിർപ്പ് നിലനിൽക്കെ ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ലാലുപ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിച്ചു. ലയനം അംഗീകരിക്കാത്ത കേരളാ ഘടകവുമായി ചർച്ച നടത്തുമെന്ന് ശരദ് യാദവ് പറഞ്ഞു. പാർട്ടിയിലെ ഐക്യം നഷ്ടമായിട്ടില്ലെന്നും കേരള ഘടകം പിരിച്ചുവിടുന്നതിൽ
പട്ന ∙ ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ഇന്നു ലാലുപ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കും. ന്യൂഡൽഹിയിൽ ശരദ് യാദവിന്റെ ഔദ്യോഗിക വസതിയിൽ രാവിലെ ലയന യോഗത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് പങ്കെടുക്കും. ലയനം കേരള ഘടകം അംഗീകരിക്കുന്നില്ലെന്നു സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറും ജനറൽ സെക്രട്ടറി സലിം മടവൂർ അറിയിച്ചു. | LJD | RJD | Manorama News
തിരുവനന്തപുരം ∙ ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) സംസ്ഥാന നേതൃത്വത്തിലെ ഭിന്നത തീർക്കാൻ കേന്ദ്ര നേതൃത്വം ഇടപെടും. പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് യാദവിനെ ഇരുവിഭാഗം നേതാക്കളും കണ്ടു പരാതികൾ ധരിപ്പിച്ചിരുന്നു. പാർട്ടിയിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് വർഗീസ് ജോർജ്, കെ.പി.മോഹനൻ, | LJD | Manorama News
തിരുവനന്തപുരം∙ ലോക്താന്ത്രിക് ജനതാദളിൽ (എല്‍ജെഡി) കലഹം രൂക്ഷമാകുന്നു. എല്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി | Loktantrik Janata Dal | LJD | MV Shreyams Kumar | Sharad Yadav | Manorama Online
Results 1-10