Activate your premium subscription today
ന്യൂഡൽഹി∙ പാക്കിസ്ഥാനുമായി നല്ല ബന്ധത്തിനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മറ്റേതൊരു അയൽരാജ്യവുമായും പോലെ പാക്കിസ്ഥാനുമായും നല്ല ബന്ധം പുലർത്തണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്നും അതിന് അവർ തീവ്രവാദത്തിൽ നിന്നു മുക്തമാകണമെന്നും എസ് ജയശങ്കർ വ്യാഴാഴ്ച ലോക്സഭയിൽ പറഞ്ഞു. 2019ൽ പാകിസ്ഥാൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ കാരണമാണ് പാക്കിസ്ഥാനുമായുള്ള വ്യാപാര-വാണിജ്യ മേഖലകളിലെ ബന്ധം മോശമായതെന്നും എസ്.ജയശങ്കർ കൂട്ടിച്ചേർത്തു.
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന് റഷീദ് അൽ സയാനി, 20-ാമത് മനാമ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ദോഹ ഫോറം 2024ൽ പങ്കെടുക്കാൻ ഖത്തറിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ ഖത്തർ പ്രധാനമന്ത്രി, വാണിജ്യ വ്യവസായ മന്ത്രി എന്നിവരുമായി ചർച്ച നടത്തി.
ഇസ്രയേൽ – പലസതീൻ സംഘർത്തിന്റെ ഫലമായി മധ്യേഷ്യയിൽ സംഭവിക്കുന്നത് ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ.
ദോഹ ∙ ലോകനേതാക്കളും നയതന്ത്ര വിദഗ്ധരും ഒരേ വേദിയിലെത്തുന്ന ദോഹ ഫോറം നാളെ തുടങ്ങുമെന്ന് ദോഹ ഫോറം ജനറൽ മാനേജർ മഹാ അൽ കുവാരിപറഞ്ഞു.
ന്യൂഡൽഹി∙ ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കർ. ദ്വിരാഷ്ട്ര നയത്തെയാണ് ഇന്ത്യ എക്കാലത്തും പിന്തുണച്ചിട്ടുള്ളതെന്നും അക്കാര്യത്തിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. ഗാസയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രമേയങ്ങളിൽ
ഹൈദരാബാദ് ∙ തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള എംബിഎ വിദ്യാർഥി സായ് തേജ (22) ഷിക്കാഗോയിലെ പെട്രോൾ പമ്പിൽ വെടിയേറ്റു മരിച്ചു. മറ്റൊരു ജോലി ആവശ്യത്തിനുവേണ്ടി പുറത്തുപോയ സുഹൃത്തിനെ സഹായിക്കാനായി അധികജോലി ചെയ്യുന്ന നേരത്താണു പമ്പിലെത്തിയ അക്രമികൾ വെടിയുതിർത്തത്. പഠനത്തിനായി ഷിക്കാഗോയിലെത്തിയ സായ് തേജ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കടുത്ത നടപടി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അനുശോചിച്ചു.
റോം ∙ റോമിലെ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരം ഇന്ത്യയുടെ വിദേശകാര്യ മന്ത്രിഡോ.ജയ്ശങ്കർ ഉദ്ഘാടനം ചെയ്തു. ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു, ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ സെക്രട്ടറി ജനറൽ അംബാസഡർ റിക്കാർഡോ ഗ്വാറിലിയും ചടങ്ങിൽ മുഖ്യ അതിഥികൾ ആയിരുന്നു. സമീപ വർഷങ്ങളിൽ ഇന്ത്യ-ഇറ്റലി
ബ്രാംപ്ടൺ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർക്ക് കനേഡിയൻ മണ്ണിൽ നടന്ന ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വ്യാജ റിപ്പോർട്ട് തയ്യാറാക്കിയ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ക്രിമിനലുകളാണെന്ന് ട്രൂഡോ തുറന്നടിച്ചു.
ന്യൂഡൽഹി∙ നിയന്ത്രണ രേഖയിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിനു ശേഷം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഇന്ത്യയും ചൈനയും ചർച്ച നടത്തി. അതിർത്തി പ്രശ്നത്തിൽ പ്രത്യേക പ്രതിനിധികളുടെയും മുതിർന്ന നയതന്ത്രജ്ഞരുടെയും യോഗങ്ങൾ ഉടൻ വിളിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.
Results 1-10 of 221