ADVERTISEMENT

ന്യൂഡൽഹി∙ യുഎസിന്റെ താരിഫ് യുദ്ധത്തെ മറികടക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന ആവശ്യവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ബെയ്ജിങിൽ നടന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിനു ശേഷമാണ് ട്രംപ് ഉയർത്തിയ താരിഫ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചത്. ചൈനീസ് ഇറക്കുമതി തീരുവ 20 ശതമാനമായി ഉയർത്തിയ യുഎസ് നടപടിക്കു പിന്നാലെയാണ് ഏഷ്യയിലെ വൻശക്തികൾ തമ്മിൽ കൈകോർക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

‘‘ന്യൂഡൽഹിയും ബെയ്ജിങും ഒരുമിച്ച് പ്രവർത്തിക്കണം. ആധിപത്യത്തെയും അധികാര രാഷ്ട്രീയത്തെയും എതിർക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും നേതൃത്വം വഹിക്കാന്‍ സാധിക്കും. പരസ്പരം തളർത്തുന്നതിനുപകരം പിന്തുണയ്ക്കുകയും സഹകരണം ശക്തിപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ ഒന്നിച്ചാൽ, ഗ്ലോബൽ സൗത്തിന്റെ വികസനത്തിനും ശക്തിപ്പെടുത്തലിനും ശോഭനമായ ഭാവി ഉണ്ടാകും.’’ – വാങ് യി ആഹ്വാനം ചെയ്തു. പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യ–ചൈന നയതന്ത്രബന്ധത്തിൽ കഴിഞ്ഞ നവംബറിനു ശേഷം നിർണായകമായ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നേരത്തെ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടന്ന ജി20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌ യിയുമായി എസ്.ജയശങ്കർ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ചൈനയിലേക്കു നേരിട്ടു വിമാനസർവീസ്, കൈലാസ മാനസസരോവർ യാത്ര, അതിർത്തി വിഷയം എന്നിവയെല്ലാം അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ചർച്ചയായെന്നായിരുന്നു വിദേശകാര്യമന്ത്രാലയം അന്ന് വിശദീകരിച്ചത്.

English Summary:

India-China Cooperation Against US Tariffs: India-China relations are being urged to improve amidst the US tariff war. Chinese Foreign Minister Wang Yi called for joint action to combat economic hegemony, highlighting the potential strength of cooperation between Asia's largest economies.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com