Activate your premium subscription today
കോഴിക്കോട് ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനു മൂന്നുമാസം തികയുമ്പോഴും ദുരിതബാധിതരെ പൂർണമായി സഹായിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നു ടി.സിദ്ദീഖ് എംഎൽഎ ചൂണ്ടിക്കാട്ടി. എന്തു പ്രകോപനം ഉണ്ടായാലും ദുരന്തത്തിൽ രാഷ്ട്രീയം കലരാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചെങ്കിലും പ്രതീക്ഷകൾ തെറ്റി – ‘വയനാട്: ദുരന്തഭൂമിയുടെ ശബ്ദം’ എന്ന പാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ∙ വയനാട്ടിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച് 3 മാസം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് നൽകേണ്ടത് എല്ലാം കൊടുത്തു തീർക്കാൻ അധികൃതർക്കായിട്ടില്ലെന്ന് ടി.സിദ്ദീഖ് എംഎൽഎ. ദുരന്തം സംഭവിച്ചതിനു പിന്നാലെ, എന്തു പ്രകോപനം ഉണ്ടായാലും വിഷയത്തില്‍ രാഷ്ട്രീയം കലരാൻ അനുവദിക്കില്ലെന്ന്
വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ വയനാട്ടിൽ എത്തിയ പ്രിയങ്ക ഗാന്ധിയ്ക്ക് പോർക്ക് ഫ്രൈ കഴിക്കാനുള്ള ആഗ്രഹം എംഎൽഎ ടി.സിദ്ദിഖിനോട് പങ്കു വച്ചെന്ന അവകാശവാദവുമായി ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി
തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല മേഖലയിലുണ്ടായ ഉരുൾപൊട്ടൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിലും ഏകോപനത്തിലും വീഴ്ചയുണ്ടായെന്ന ആരോപണവുമായി പ്രതിപക്ഷം. ഉരുൾപൊട്ടിയതിനുശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും ഏകോപനത്തിൽ ഗൗരവതരമായ പ്രശ്നമുണ്ടായെന്നും അടിയന്തര പ്രമേയ ചർച്ചയിൽ ടി.സിദ്ദിഖ് പറഞ്ഞു. ദുരിതബാധിതർക്ക് കേന്ദ്രം ധനസഹായം നൽകാത്തതിനെയും സിദ്ദിഖ് വിമർശിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി വയനാട്ടിൽ വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് ദുരന്തബാധിതർ ചോദിക്കുന്നതായി സിദ്ദിഖ് പറഞ്ഞു.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ടി. സിദ്ധിഖ് എംഎല്‍എ ആവശ്യപ്പെട്ടു
കൽപ്പറ്റ∙ മുണ്ടക്കൈ മേഖലയിലുണ്ടായത് വൻ ഉരുൾപൊട്ടലെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. ആറുപേർ അവിടെ ഗുരുതരാവസ്ഥയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ടി.സിദ്ദിഖ് മനോരമ ഓൺലൈനോട് പറഞ്ഞു. സൈന്യം എത്താത്തതിനാൽ വടംകെട്ടി എൻഡിആർഎഫ് സംഘങ്ങൾ അക്കരെ കടക്കാനുള്ള ദുർഘടമായ ശ്രമമാണ് നടത്തുന്നത്. ജീവിച്ചിരിക്കുന്നവരെയും പരുക്കേറ്റവരെയും എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. 5 മണിയോടെ ഇവിടെ ഇരുട്ടാകും. അതിനുമുൻപ് സാധ്യമായതെല്ലാം ചെയ്യണം.
തിരുവനന്തപുരം ∙ രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ഇരുനൂറോളം റേഷൻ ലൈസൻസികൾ സേവനം സ്വയം അവസാനിപ്പിച്ചു. കൂടുതലും എറണാകുളം ജില്ലയിലാണ്– 36. മറ്റു ജില്ലകളിലെ കണക്കിങ്ങനെ: തൃശൂർ 26, പത്തനംതിട്ട 24, തിരുവനന്തപുരം 22, ആലപ്പുഴ 20, കോട്ടയം 16. ഒരു വ്യാപാരി പോലും സേവനം നിർത്താത്ത ജില്ല കണ്ണൂർ മാത്രമാണ്. വിദേശജോലി, പ്രായാധിക്യം, അനാരോഗ്യം എന്നിവയാണു കാരണങ്ങളെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം ∙ ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ കൽപറ്റ നഗരസഭാ കൗൺസിലർമാർ ഒന്നാകെ ലോകായുക്തയുടെ കോർട്ട് ഹാളിലെത്തി ആസ്തിവിവരങ്ങൾ വെളിപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ച് ആറു മാസത്തിനകം ആസ്തി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടർന്ന് നേരിട്ടെത്തി വിവരങ്ങൾ കൈമാറണമെന്ന ലോകായുക്തയുടെ നോട്ടിസിനെ തുടർന്നായിരുന്നു കൗൺസിലർമാരുടെ തിരുവനന്തപുരം യാത്ര.
പാലക്കാട് ∙ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ രമ്യ ഹരിദാസിന്റെ പരാജയം കെപിസിസി അന്വേഷിക്കും. തൃശൂരിലെ പരാജയം അന്വേഷിക്കുന്ന കെ.സി.ജോസഫ്, ടി.സിദ്ദിഖ് എംഎൽഎ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷിക്കുക. തൃശൂരിലെ അന്വേഷണത്തോടൊപ്പം തന്നെ ആലത്തൂരിലേതും നടത്തുമെന്നും കെപിസിസി അറിയിച്ചു.
തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങള്‍ക്കു ഫണ്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് ടി.സിദ്ദീഖ് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള മറുപടിയില്‍, സഭയിലുണ്ടായിരുന്ന നടൻ കൂടിയായ മുകേഷ് എംഎല്‍എയുടെ സിനിമാ ഡയലോഗ് മന്ത്രി എം.ബി.രാജേഷ് കടമെടുത്തത് ചിരിപടര്‍ത്തി. മരിച്ചുവീഴുന്ന പൊതുമേഖലാ
Results 1-10 of 62