Activate your premium subscription today
പാലക്കാട് ∙ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് 20ലേക്കു മാറ്റിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഇടതുമുന്നണി സ്വാഗതം ചെയ്യുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. കൽപ്പാത്തി രഥോത്സവത്തിന്റെ ആദ്യദിവസമായതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഒക്ടോബർ 15നു തന്നെ ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർഥിയായ ഡോ. പി.സരിൻ നവംബർ 20ന് തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദേശവും മുന്നോട്ടുവച്ചിരുന്നു.
തിരുവനന്തപുരം ∙ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ഇടതുമുന്നണിക്കു കഴിയുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. ചേലക്കര നിലനിര്‍ത്തുകയും പാലക്കാട് തിരിച്ചുപിടിക്കുകയും വയനാട്ടില്‍ മികച്ച പ്രകടനം കാഴ്ചയ്ക്കുകയും ചെയ്യും. എല്‍ഡിഎഫ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം 24നും പാലക്കാട്, ചേലക്കര നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ 25നും നടത്തും. ചേലക്കരയിലെ കണ്വന്ഷന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വയനാട് ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലും നവംബര്‍ 6 മുതല്‍ 10 വരെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
തിരുവനന്തപുരം ∙ നിയമസഭയിൽ അതിക്രമം കാട്ടിയ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടിയെടുക്കണോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്നും എൽഡിഎഫ് നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും കൺവീനർ ടി.പി.രാമകൃഷ്ണൻ.
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ ഉത്തരവിൽ കാരണം വ്യക്തമാക്കാത്തത് പരിശോധന പൂർത്തിയാക്കാത്തതുകൊണ്ടായിരിക്കുമെന്നും അത് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. എഡിജിപി ആരോപണം നേരിടുന്ന തൃശൂർ പൂരവുമായി ബന്ധപ്പെട്ട പ്രശ്നം
കോഴിക്കോട്∙ പി.വി.അൻവർ എംഎൽഎ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണ്. ആർക്കും അത് കെടുത്താനാകില്ല. ജനങ്ങൾ നൽകിയ സൂര്യശോഭയാണ് മുഖ്യമന്ത്രിക്ക്. അൻവറിന്റെ ഈ വർത്തമാനം കൊണ്ട് അത് കെടുത്താനാവില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം ∙ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ നടപടി എടുക്കുകയുള്ളൂവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ സിപിഐ പരസ്യമായി ചോദ്യം ചെയ്തു. ഇതോടെ ഈ വിഷയത്തിൽ ഇടതുമുന്നണിക്കുള്ളിലെ അമർഷം വീണ്ടും കത്തിത്തുടങ്ങി. ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് രാഷ്ട്രീയ പ്രശ്നമാണെന്നും അത് തീർപ്പാക്കേണ്ടത് ഉദ്യോഗസ്ഥനല്ല, ഭരണ നേതൃത്വമാണെന്നും സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു തുറന്നടിച്ചു. ആർജെഡി ഇതിനെ പിന്തുണച്ചു.
തിരുവനന്തപുരം ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു തയാറാക്കിയ മെമ്മോറാണ്ടത്തിലെ പൊരുത്തക്കേടുകൾ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി എൽഡിഎഫും സിപിഎമ്മും. ദുരിതബാധിതർക്കു ലഭിക്കാനിടയുള്ള കേന്ദ്രസഹായം പോലും തകർക്കുംവിധം വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ആരോപിച്ചു. അടിയന്തര സഹായം തേടി കേന്ദ്രത്തിനു സമർപ്പിച്ച നിവേദനത്തെ ദുരന്തമേഖലയിൽ ചെലവഴിച്ച തുകയാണെന്നു കള്ളക്കഥ പ്രചരിപ്പിക്കുകയാണു ചില മാധ്യമങ്ങൾ ചെയ്തെന്ന് ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം ∙ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്ത് എം.ആർ.അജിത്കുമാറിനെ നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുന്നതു ശരിയാണോ എന്നതു സർക്കാർ ആലോചിക്കേണ്ട പ്രശ്നമാണെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ പരാതികൾ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണെന്നും തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ കടുത്തശിക്ഷയുണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ.
രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകവും പ്രധാനപ്പെട്ടതുമായ പദവിയിലേക്ക് ടി.പി.രാമകൃഷ്ണനെ സിപിഎം നിയോഗിച്ചിരിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിൽ എക്സൈസ്–തൊഴിൽ വകുപ്പുകളുടെ മന്ത്രിയായിരുന്ന ഈ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സംശുദ്ധമായ പൊതു ജീവിതം കാത്തുസൂക്ഷിക്കുന്ന നേതാവായാണ് അറിയപ്പെടുന്നത്. വിവാദങ്ങളിലോ തർക്കങ്ങളിലോ കക്ഷി ചേരുന്ന രീതി ടി.പിക്ക് ഇല്ല. എന്നാൽ പൊടുന്നനെ രാഷ്ട്രീയ വിവാദങ്ങളുടെ നടുവിലേക്ക് പുതിയ കൺവീനർ എത്തിപ്പെട്ടിരിക്കുന്നു. ഇ.പി.ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്നു പുറത്താക്കി പകരം ടിപിയെ നിയോഗിച്ചതു തന്നെ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ഭരണപക്ഷത്തു നിന്നു തന്നെ ഭരണപക്ഷത്തിനു നേരെ ആക്ഷേപങ്ങളുടെ ഒഴുക്ക് തൊട്ടു പിന്നാലെ ഉണ്ടായി. വിവാദങ്ങളെക്കുറിച്ചെല്ലാം മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ്ഫയർ’ അഭിമുഖ പരമ്പരയിൽ ടി.പി.രാമകൃഷ്ണൻ സംസാരിക്കുന്നു. പുതിയ എൽഡിഎഫ് കൺവീനർക്കു പറയാനുള്ളത് കേൾക്കാം.
Results 1-10 of 31