Activate your premium subscription today
Wednesday, Mar 26, 2025
തിരുവനന്തപുരം∙ നിറത്തിന്റെ പേരിലുള്ള പരാമര്‍ശം അപ്രതീക്ഷിതമായിരുന്നുവെന്നും അതു കേട്ട് ഞെട്ടിപ്പോയെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്. കറുപ്പിന് ഏഴഴക് ആണെന്നു പറയുന്നതു പോലും ആശ്വസിപ്പിക്കാനുള്ള പറച്ചിലാണ്. നമ്മുടെ നാട്ടില്‍ വര്‍ണവെറിയുണ്ട് എന്നതില്‍ സംശയം വേണ്ട. കറുപ്പിനെ ഹീറോ ആക്കാന്‍ കഴിയണം. അപ്പോള്‍ അത് ഉള്‍ക്കൊള്ളാനും ഇഷ്ടപ്പെടാനും കഴിയും. ഇത്തരം പരാമര്‍ശങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ലെന്ന് പറയുന്നവരാരും കറുത്തവരല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കറുപ്പു നിറത്തെയും സ്ത്രീ ജീവിതത്തെയും കുറിച്ച് തുറന്നെഴുതിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചീഫ് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് പ്രതിപക്ഷ നേതാവിന്റെ പിന്തുണ. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു എന്ന് സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’’ – വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം ∙ സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി ആര്.ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടം സഭയില്‍ നടത്തിയത് ‘വെര്‍ബല്‍ ഡയറിയ’ ആണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. പുതിയ അംഗത്തെ അപമാനിക്കുന്ന വാക്കുകള്‍ സഭാരേഖകളില്‍നിന്ന് മാറ്റണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. തുടര്‍ന്നു പ്രതിപക്ഷംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
കൽപറ്റ ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ടൗൺഷിപ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനു നഷ്ടപരിഹാരമായ 26 കോടി രൂപ തിങ്കളാഴ്ച രാത്രി തന്നെ കോടതിയിൽ കെട്ടിവച്ചെന്ന് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ. രാത്രി 11 മണി വരെ ട്രഷറി പ്രവർത്തിപ്പിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്നും കലക്ടർ പറഞ്ഞു. എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന് തിങ്കളാഴ്ച കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് രാത്രി വൈകി പണം കെട്ടിവയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം. എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമിക്കുന്നതോടെ 160 പേർക്കാണ് ജോലി നഷ്ടപ്പെടുന്നത്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അവിദഗ്ധ തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തിന്റെ പകുതിപോലും ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും നൽകുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഏറ്റവും കൂടുതൽ സമയം തൊഴിലെടുക്കേണ്ടി വരുന്നത് അങ്കണവാടി ജീവനക്കാരും ആശാ വർക്കർമാരുമാണെന്ന് വോക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അവിദഗ്ധ മേഖലയിൽ മിനിമം ശമ്പളം 700 രൂപയാണ്. എന്നാൽ അവർക്ക് ലഭിക്കുന്നതിന്റെ പകുതി പോലും ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ലഭിക്കുന്നില്ല.
തിരുവനന്തപുരം∙ ഇടുക്കിയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ ആയിരക്കണക്കിന് ഏക്കര്‍ കയ്യേറിയതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിയമസഭയില്‍. ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാനും കയ്യേറ്റക്കാരെ നിയന്ത്രിക്കാനും സര്‍ക്കാരിനു കഴിയുന്നില്ലെന്നും സതീശന് പറഞ്ഞു. പുറമ്പോക്കിലെ പാറ ഖനനത്തിനെതിരെ റിപ്പോര്‍ട്ട് നല്കിയ ജില്ലാ ജിയോളജിസ്റ്റിനെ സ്ഥലംമാറ്റിയതിനെയാണു കയ്യേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചെന്ന രീതിയില്‍ മന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും സര്‍ക്കാര്‍ രണ്ടായി കാണണം.
തിരുവനന്തപുരം ∙ ആശാ വർക്കർമാർക്കു പിന്നാലെ, വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കർമാരും ഹെൽപർമാരും സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചു. ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ നടത്തുന്ന സമരത്തെ തുടർന്ന് ഇന്നലെ അങ്കണവാടികളുടെ പ്രവർത്തനം പലയിടത്തും തടസ്സപ്പെട്ടു.
കൊച്ചി ∙ ലഹരി ഇടപാടു നടത്തിയ എസ്എഫ്ഐ നേതാക്കളെ കുറ്റപ്പെടുത്തുമ്പോൾ മന്ത്രിമാർക്ക് എന്തിനാണ് വിഷമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം മുഴുവൻ ലഹരി മരുന്നാണെന്ന് ഇപ്പോഴാണോ സർക്കാർ അറിയുന്നതെന്നും സതീശൻ ചോദിച്ചു. കേരളത്തിലെ ലഹരി ഇടപാടുകൾക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ രക്ഷാകർതൃത്വം ഉണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. ലഹരിയല്ല, എസ്എഫ്ഐയെ ഇല്ലാതാക്കലാണ് ചിലർക്ക് താൽപര്യമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
തിരുവനന്തപുരം∙ സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിലും രാജ്യത്തെ ദലിത്- ആദിവാസി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ഭരണഘടന ഉറപ്പാക്കിയ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ദലിത് ജനസമൂഹത്തെ കൂടുതൽ ദരിദ്രമാക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നതെന്നും ഇതിനെതിരെ രാജ്യത്താകമാനം ശക്തമായ ദലിത് വിപ്ലവത്തിനു സമയമായെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ദലിത് മുന്നേറ്റം ലക്ഷ്യം വച്ച് വിശാലമായ ദലിത് കോൺക്ലേവ് നടത്താൻ ഗാന്ധിഗ്രാമം ഫൗണ്ടേഷൻ തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Results 1-10 of 2371
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.