Activate your premium subscription today
ന്യൂഡൽഹി ∙ സത്യപ്രതിജ്ഞാച്ചടങ്ങിൽ സത്യവാചകത്തിനൊപ്പം എംപിമാർ ഉപയോഗിച്ച വിവാദ മുദ്രാവാക്യങ്ങളും പരാമർശങ്ങളും ലോക്സഭാ രേഖകളിൽനിന്ന് പ്രോടെം സ്പീക്കർ ഭർതൃഹരി മെഹ്താബ് നീക്കം ചെയ്തു.യുപി ബറേലിയിലെ ബിജെപി എംപി ഛത്രപാൽ സിങ് ഗാംഗ്വർ, ഹൈദരാബാദിലെ എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസി അടക്കമുള്ളവരുടെ വിവാദ
പട്ന∙ ബിഹാറിലെ 15 ലോക്സഭാ സീറ്റുകളിൽ മത്സരിക്കാനുള്ള തീരുമാനത്തിൽനിന്ന് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം പിന്മാറിയത് ഇന്ത്യാ സഖ്യത്തിന് ആശ്വാസമായി. ബിഹാറിൽ കിഷൻഗഞ്ച് മണ്ഡലത്തിൽ മാത്രം മത്സരിച്ചാൽ മതിയെന്ന് എഐഎംഐഎം തീരുമാനിച്ചു. മതേതര വോട്ടുകൾ ഭിന്നിക്കുന്നത് ബിജെപിക്ക് അനുകൂലമാകുമെന്നതിനാലാണ് പിന്മാറ്റമെന്ന് എഐഎംഐഎം സംസ്ഥാന അധ്യക്ഷൻ അക്തറുൽ ഇമാം അറിയിച്ചു. കിഷൻഗഞ്ചിൽ അക്തറുൽ ഇമാമാണ് പാർട്ടി സ്ഥാനാർഥി.
ഹൈദരാബാദ്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. ഹൈദരാബാദ് മണ്ഡലത്തിൽ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ ടെന്നിസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഗോവ, തെലങ്കാന, യുപി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവടങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ചു ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയ മിർസയുടെ പേര് ചർച്ചയായത്.
പട്ന ∙ ബിഹാറിലെ 11 ലോക്സഭാ സീറ്റുകളിൽ മൽസരിക്കാൻ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം തീരുമാനിച്ചത് ‘ഇന്ത്യ’ മുന്നണിക്കു ഭീഷണിയാകും. എഐഎംഐഎം സ്ഥാനാർഥികൾ ന്യൂനപക്ഷ വോട്ടു ഭിന്നിപ്പിക്കുമെന്നതാണ് ‘ഇന്ത്യ’ മുന്നണി നേരിടേണ്ട വെല്ലുവിളി. ബിഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിൽ മുസ്ലിം വോട്ടു നിർണായകമായ മണ്ഡലങ്ങളിലാണ്
പട്ന ∙ ബിഹാറിൽ മഹാസഖ്യത്തിനു ആദ്യ വെല്ലുവിളി അസദുദ്ദീൻ ഉവൈസിയിൽ നിന്ന്. എഐഎംഐഎം അധ്യക്ഷനായ ഉവൈസി, കിഷൻഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ അക്തറുൽ ഇമാനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
ഹൈദരാബാദ്∙ ഭാര്യയോട് ദേഷ്യപ്പെടുന്നതോ അവരെ അടിക്കുന്നതോ അല്ല പൗരുഷമെന്നു പാർട്ടി പ്രവർത്തകരോട് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ
കോട്ടകളുടെ നാടാണ് ഹൈദരാബാദ്. ഭരണാധികാരിയായിരുന്ന നൈസാമിന്റെ അജയ്യതയ്ക്കു കാരണമായതും, ആർക്കും ഭേദിക്കാൻ കഴിയാതിരുന്ന ഈ കോട്ടകളായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ നൈസാമിന് ഭരണം നഷ്ടപ്പെട്ടു. അതേസമയം നൈസാമിനെ പിന്തുണയ്ക്കുന്നവരുടെ പ്രസ്ഥാനമായ ഓൾ ഇന്ത്യ മജ്ലിസെ ഇത്തുഹാദുൽ മുസ്ലിമിനിന്റെ (എഐഎംഐഎം) പക്കൽ ‘ഹൈദരാബാദ് കോട്ട’ എക്കാലവും ഭദ്രമാണെന്നു കാണാം. 1927 ലാണ് എഐഎംഐഎം രൂപീകരിക്കപ്പെട്ടത്. അന്ന് മജ്ലിസെ ഇത്തുഹാദുൽ മുസ്ലിമിൻ (എംഐഎം) എന്നായിരുന്നു പേര്. മതപരവും സാംസ്കാരികപരവുമായ വിഷയങ്ങളിൽ ഇടപെട്ടായിരുന്നു തുടക്കം. പിന്നീട് പതിയെപ്പതിയെ രാഷ്ട്രീയകാര്യങ്ങളിലേക്കു മാറിയ പ്രസ്ഥാനം 1957ൽ രാഷ്ട്രീയ പാർട്ടിയായി മാറി. ഇന്ന് ഹൈദരാബാദിലെ ഏറ്റവും ശക്തമായ പാർട്ടിയാണിത്. എംഐഎം എന്നതിനൊപ്പം ‘ഓൾ ഇന്ത്യ’ എന്നു വെറുതെ ചേർക്കുകയായിരുന്നില്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചില മേഖലകളിലെ നിർണായക ശക്തിയാണിന്ന് എഐഎംഐഎം. പാർട്ടിയുടെ നേതാവായ അസദുദ്ദീൻ ഉവൈസിയാകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റിനിർത്താൻ കഴിയാത്ത സാന്നിധ്യവും.
ഹൈദരാബാദ് ∙ നിയമസഭയിൽ ഹാട്രിക് വിജയമെന്ന ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)യുടെ മോഹങ്ങൾ തല്ലിക്കെടുത്തി തെലങ്കാനയിൽ കോൺഗ്രസ് തേരോട്ടം. 119 അംഗ നിയമസഭയിൽ 63 സീറ്റിൽ മുന്നിലെത്തിയാണ് കോൺഗ്രസിന്റെ വിജയക്കുതിപ്പ്. 2018 ലെ തിരഞ്ഞെടുപ്പിൽ 88 സീറ്റിന്റെ വൻഭൂരിപക്ഷമുണ്ടായിരുന്ന ബിആർഎസ് ഇത്തവണ 40 എണ്ണത്തിൽ ഒതുങ്ങി. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ഏഴു സീറ്റിലും ബിജെപി എട്ടു സീറ്റിലും മുന്നിട്ടു നിൽക്കുന്നു. ഒൻപതു സീറ്റുകളിൽ മത്സരിച്ച എഐഎംഐഎം മറ്റു മണ്ഡലങ്ങളിൽ ബിആർഎസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മൂന്നാമൂഴത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളി
ന്യൂഡൽഹി ∙ തെലങ്കാനയിൽ കോൺഗ്രസിന്റെ പ്രതീക്ഷയ്ക്കു ഭീഷണി ഉയർത്തുന്ന അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമിനെ (എഐഎംഐഎം) നേരിടാൻ രാഹുൽ ഗാന്ധി പദയാത്ര നടത്തും. ഇന്നലെ വാറങ്കൽ, ഖമ്മം മേഖലയിലെ പരിപാടികൾക്കു ശേഷം ഹെലികോപ്റ്ററിൽ രാജേന്ദ്രനഗറിലെത്തിയ രാഹുൽ പൊതുയോഗത്തിൽ പങ്കെടുത്തു. എംഐഎം സ്ഥാനാർഥികൾ മത്സരിക്കുന്ന 9 സീറ്റുകളിൽ ഒന്നാണു രാജേന്ദർനഗർ. ഹൈദരാബാദിൽ ഉവൈസിയുടെ മറ്റു സ്വാധീന മേഖലകളിലും രാഹുലിനെ എത്തിക്കാനാണു പാർട്ടിയുടെ ആലോചന.
തെലങ്കാനയുടെ രാഷ്ട്രീയ ഭൂപടത്തിൽ പടിപടിയായി വളർന്ന പാർട്ടിയാണ് ഓൾ ഇന്ത്യ മജ്ലിസെ ഇത്തുഹാദുൽ മുസ്ലിമിൻ (എഐഎംഐഎം) എന്ന ഉവൈസി പാർട്ടി. എന്നാൽ, ബിആർഎസിന് അധികാരത്തിലേക്കുള്ള ‘പടിയാണ്’ കുറച്ചുനാളായി ഉവൈസിയും പാർട്ടിയും. ഇത്തവണ 9 സീറ്റിൽ മത്സരിക്കുന്നുണ്ട്. ജൂബിലി ഹിൽസിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീന് എതിരെ കൗൺസിലർ മുഹമ്മദ് റാഷി ഫറാസ് ഉൾപ്പെടെ 7 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കോൺഗ്രസിനു സന്ദേശം നൽകിക്കഴിഞ്ഞു.
Results 1-10 of 39