Activate your premium subscription today
ലഹോർ ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ഉപദേശകൻ ഗുലാം ഷബീറിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പരാതി. അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് നേതാവ് ഷഹബാസ് ഗില്ലിന്റെ മൂത്ത സഹോദരനായ ഗുലാമിനെ 2 ദിവസം മുൻപ് രാത്രി ഇസ്ലാമാബാദിലേക്കുള്ള
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിൽ ഷഹബാസ് ഷരീഫ് (72) പ്രധാനമന്ത്രിയായി ഇന്നു ചുമതലയേൽക്കും. പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎംഎൽ–എൻ) നേതാവായ ഷഹബാസ് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) പിന്തുണയുള്ള കൂട്ടുകക്ഷി സർക്കാരിനെ നയിക്കും. 336 അംഗ പാർലമെന്റിൽ വോട്ടെടുപ്പിൽ 201 വോട്ട് ഷരീഫിന് ലഭിച്ചു. ഭൂരിപക്ഷത്തിനു വേണ്ടതിലും 32 വോട്ട് കൂടുതലാണിത്. എതിർസ്ഥാനാർഥി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ ഒമർ അയൂബ് ഖാന് 92 വോട്ടും ലഭിച്ചു. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഷഹബാസ് ഷെരീഫ് കശ്മീർ പ്രശ്നത്തെ പലസ്തീനോട് ഉപമിച്ചു. കശ്മീരിന്റെയും പലസ്തീന്റെയും സ്വാതന്ത്ര്യത്തിനുവേണ്ടി പ്രമേയം പാസാക്കുമെന്നും പറഞ്ഞു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലിക്ക് പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തെത്തുടർന്ന് ഒരു മണിക്കൂർ വൈകി തുടക്കം. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും പരിശോധന വേണമെന്നും ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടി പിന്തുണയോടെ മത്സരിച്ചു ജയിച്ച 93 സ്വതന്ത്രർ സുന്നി ഇത്തിഹാദ് കൗൺസിൽ പാർട്ടിയിൽ ചേർന്നാണു പ്രതിഷേധിച്ചത്. ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയത് പിടിഐ സ്വതന്ത്രരായിരുന്നു.
ഇസ്ലാമാബാദ് ∙ പൊതുതിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാനെ സഹായിക്കുന്നതു നിർത്തിവയ്ക്കാൻ രാജ്യാന്തര നാണ്യനിധിക്കു (ഐഎംഎഫ്) കത്തെഴുതുമെന്നു ജയിലിലുള്ള മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫിന്റെ (പിടിഐ) നേതാവ് ബാരിസ്റ്റർ അലി സഫർ റാവൽപിണ്ടി ജയിലിൽ സന്ദർശിച്ചപ്പോഴാണ് ഇമ്രാൻ ഈ സന്ദേശം കൈമാറിയത്.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാനുള്ള ക്രമക്കേടിനു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറും ചീഫ് ജസ്റ്റിസും കൂട്ടുനിന്നെന്ന ആരോപണത്തിനു പിന്നാലെ തിരഞ്ഞെടുപ്പു കമ്മിഷൻ ഉന്നതതല സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചു. റാവൽപിണ്ടി കമ്മിഷണറായിരുന്ന ലിയാഖത്ത് അലി ഛദ്ദയാണ് ആരോപണം ഉന്നയിച്ചത്.
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ഇല്ലെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. സർക്കാരിന്റെ ഭാഗമാകാതെ, പ്രധാനമന്ത്രി പദത്തിൽ പിഎംഎൽ–എൻ പാർട്ടിക്കു പിന്തുണ നൽകുമെന്ന് ഭൂട്ടോ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ നവാസ് ഷരീഫ് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. നാലാം തവണയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.
ഇസ്ലാമാബാദ്∙ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പാക്കിസ്ഥാൻ ജനറൽ അസംബ്ലിയിലെ തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവന്നു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാൻ പൊതു തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതായതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ അത്യന്തം നാടകീയ രംഗങ്ങൾ. മുന്നണി സർക്കാർ രൂപീകരിക്കാനുള്ള നെട്ടോട്ടത്തിലാണു നേതാക്കൾ. മുൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ബിലാവൽ ഭൂട്ടോയുമായും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുമായും കൂടിക്കാഴ്ച നടത്തി. കേന്ദ്രത്തിലും പഞ്ചാബ് പ്രവിശ്യയിലും സഖ്യ സർക്കാർ രൂപീകരിക്കാൻ പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസും (പിഎംഎൽ-എൻ) പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) തമ്മിൽ തീരുമാനമായെന്നാണു പുറത്തുവരുന്ന വിവരം.
ഇസ്ലാമാബാദ് ∙ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം തീവ്രവാദവും പിടിമുറുക്കുന്ന പാക്കിസ്ഥാനിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായി പാക്കിസ്ഥാനിൽ ഇന്റർനെറ്റിനു വിലക്ക് ഏർപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മുന് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലിൽനിന്നു പോസ്റ്റൽ വോട്ടു ചെയ്തു. ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ), മറ്റൊരു മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് (പിഎംഎൽ–എൻ) എന്നിവയാണ് മത്സര രംഗത്തുള്ള പ്രധാന പാർട്ടികൾ.
ഇസ്ലാമാബാദ് ∙ ഔദ്യോഗികരഹസ്യം വെളിപ്പെടുത്തിയെന്ന കേസിൽ 10 വർഷം തടവിനു ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 5 വർഷം വിലക്കേർപ്പെടുത്തി. ഈ മാസം 8ന് പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടി (പിടിഐ)
Results 1-10 of 35