Activate your premium subscription today
തിരുവനന്തപുരം ∙ കോണ്‍ഗ്രസില്‍നിന്നു കലഹിച്ചിറങ്ങി ഒന്നായി നില്‍ക്കുകയും പിന്നീട് പലതായി പിരിയുകയും ചെയ്ത് കേരള രാഷ്ട്രീയ ഭൂമികയില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ കരുത്തു തെളിയിച്ച് ആറു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കി കേരളാ കോണ്‍ഗ്രസ്. അറുപതു വര്‍ഷത്തിനിടെ പലതവണയായി പത്തിലേറെ തവണ പിളരുകയും ആറിലധികം
കെ.എം. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ വീണ്ടും എതിർചേരികളിൽ ഇടം പിടിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 44 വർഷത്തിനു ശേഷം നേരിട്ടുള്ള കേരള കോൺഗ്രസ് പോരാട്ടത്തിനു വഴിതെളിയുകയാണ്. ഇത്തവണ കോട്ടയമാണു കേരളാ കോൺഗ്രസ് പോരിന്റെ വേദി. നിലവിൽ കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടനാണ് കോട്ടയം എംപി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ചാഴികാടൻ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏറക്കുറെ ഉറപ്പിച്ചമട്ടാണ്. യുഡിഎഫ് ധാരണ പ്രകാരം കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകാൻ തീരുമാനമായിട്ടുണ്ട്. അതോടെ കോട്ടയത്ത് കേരള കോൺഗ്രസ് പോരാട്ടത്തിന്റെ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. 44 വർഷം മുൻപ്, 1980 ലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും അവസാനമായി നേർക്കുനേർ ഏറ്റുമുട്ടിയത്. പലതവണ പിളർന്നിട്ടുണ്ടെങ്കിലും 1979 ലെ ജോസഫ്, മാണി വിഭാഗങ്ങളുടെ വേർപിരിവാണു കേരള കോൺഗ്രസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പായി ഗണിക്കപ്പെടുന്നത്. ചരിത്രപരമായ പിളർപ്പിന് ഒരാണ്ടു പൂർത്തിയാകുന്നതിനു മുൻപുതന്നെ ഇരു വിഭാഗത്തിനും ശക്തി തെളിയിക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പ് കാരണമായി.
തിരുവനന്തപുരം ∙ വെള്ളാപ്പള്ളി നടേശന് പരോക്ഷ മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ശാശ്വതികാനന്ദ സ്വാമി സിംഹാസനത്തിലിരുത്തിയവർ അവിടെ മലീമസമാക്കുന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞു. അവരുടെ സംസ്കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. ശ്രീനാരായണ ഏകീകരണ പിന്നാക്ക സംഘടനകളുടെ കേരള കോൺഗ്രസ് -ബി ലയന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്വഭാവശുദ്ധിയില്ലാത്തയാളെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഇതിനാണ് ഗണേഷിന്റെ മറുപടി.
തിരുവനന്തപുരം∙ കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം∙ ഔദ്യോഗിക വസതി വേണ്ടെന്നും വേണമെങ്കിൽ പഴ്സനൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാമെന്നും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന കെ.ബി.ഗണേഷ് കുമാർ. എന്നാൽ ഇതു സംബന്ധിച്ച് ആർക്കും ഔദ്യോഗിക കത്ത് നൽകിയിട്ടില്ലെന്ന് കേരള കോൺഗ്രസ് (ബി) ജനറൽ സെക്രട്ടറി സി.വേണുഗോപാലൻ
തിരുവനന്തപുരം ∙ സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന കെ.ബി.ഗണേഷ് കുമാറിനായി സിനിമാ വകുപ്പ് കൂടി ചോദിച്ച് കേരള കോൺഗ്രസ് (ബി). നിലവിൽ നൽകുന്ന വകുപ്പുകൾക്കൊപ്പം സിനിമാ വിഭാഗം കൂടി നൽകണമെന്ന്
തിരുവനന്തപുരം ∙ ഏകാംഗ കക്ഷികൾക്കു രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പകുത്തുനൽകാനുള്ള എൽഡിഎഫിലെ മുൻധാരണ ഡിസംബർ 24നു സമാപിക്കുന്ന ‘നവകേരള സദസ്സി’നു ശേഷം നടപ്പാക്കാൻ സിപിഎം തീരുമാനിച്ചു. നാടകീയമായി ഒന്നും സംഭവിച്ചില്ലെങ്കിൽ കെ.ബി.ഗണേഷ്കുമാറും (കേരള കോൺഗ്രസ്–ബി) രാമചന്ദ്രൻ കടന്നപ്പള്ളിയും (കോൺഗ്രസ്–എസ്) ഡിസംബർ ഒടുവിലോ ജനുവരി ആദ്യമോ മന്ത്രിമാരാകും. യഥാക്രമം ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ) എന്നിവർക്കു പകരമാണിത്.
തിരുവനന്തപുരം ∙ മുൻധാരണയനുസരിച്ച് മന്ത്രിസ്ഥാനം വേണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്(ബി) മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും കത്തു നൽകിയതോടെ മന്ത്രിസഭ പുനഃസംഘടനാ ചർച്ചകൾ വീണ്ടും സജീവമായി. നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി 10നു ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇതും ചർച്ചയാകും.
തിരുവനന്തപുരം∙ മന്ത്രിസഭാ പുനഃസംഘടന വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) ഇടതു മുന്നണി നേതൃത്വത്തിനു കത്തു നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന മണ്ഡല പര്യടനമായ നവകേരള സദസ്സിനു മുൻപു പുനഃസംഘടന വേണമെന്നാണ് ആവശ്യം.
കോട്ടയം ∙ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയ കേരള കോൺഗ്രസ് 60–ാം വയസ്സിലേക്ക്. ആർ.ശങ്കർ മന്ത്രിസഭയ്ക്കെതിരായ അവിശ്വാസ പ്രമേയത്തെ 1964 സെപ്റ്റംബർ 8നു കെ.എം.ജോർജിന്റെ നേതൃത്വത്തിലുള്ള 15 എംഎൽഎമാർ പിന്തുണച്ചതോടെയാണു കോൺഗ്രസിലെ പിളർപ്പിനു കളമൊരുങ്ങിയത്. വിഘടിച്ച ഗ്രൂപ്പ് 1964 ഒക്ടോബർ 9നു കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചു.
Results 1-10 of 52