Activate your premium subscription today
Monday, Apr 21, 2025
തിരുവനന്തപുരം∙ അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനു പരുക്കേറ്റു. പേട്ട കല്ലുംമൂട് സ്വദേശി എം.എ.നന്ദനാണു പരുക്കേറ്റത്. സ്പാനർ കൊണ്ടുള്ള അടിയിൽ തലയ്ക്കും നടുവിനും പരുക്കേറ്റ നന്ദൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
തിരുവനന്തപുരം∙ കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ എസ്എഫ്ഐ–കെഎസ്യു ഏറ്റുമുട്ടലിൽ സർവകലാശാല ആസ്ഥാനം യുദ്ധക്കളമായി. കല്ലേറിലും പൊലീസ് ലാത്തിച്ചാർജിലും 6 എസ്എഫ്ഐ പ്രവർത്തകർക്കും 7 കെഎസ്യു പ്രവർത്തകർക്കും പരുക്കേറ്റു. 3 പൊലീസുകാർക്കും മർദനമേറ്റു. വൈകിട്ട് 6ന് ആരംഭിച്ച സംഘർഷം ഒരു
തിരുവനന്തപുരം∙ കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ 7ൽ 6 സീറ്റുകളിൽ എസ്എഫ്ഐ വിജയിച്ചു. 3 വൈസ് ചെയർപഴ്സൻ സീറ്റുകളിലൊന്ന് കെഎസ്യു നേടി.ചെയർമാനായി അശ്വിൻ എസ്.നായർ (യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം), ജനറൽ സെക്രട്ടറിയായി എ.വി.ഗോവിന്ദ് (മില്ലത്ത് ബിഎഡ് കോളജ്, ശൂരനാട്), വൈസ്
തിരുവനന്തപുരം∙ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ–കെഎസ്യു സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിവീശി. ലാത്തി ചാർജിൽ ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ക്യാംപസിനകത്തുനിന്ന് പുറത്തേക്കും തിരിച്ചും വിദ്യാർഥികൾ പരസ്പരം കല്ലെറിഞ്ഞു. സംഘർഷത്തെ തുടർന്ന് പാളയത്ത് ഗതാഗത തടസവുമുണ്ടായി.
കോഴിക്കോട്∙ ഗോഡ്സെയെ പ്രകീർത്തിച്ചു വിവാദത്തിലായ എൻഐടി അധ്യാപിക ഡോ.ഷൈജ ആണ്ടവനെ ഡീനായി നിയമിച്ചതിനെതിരെ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നിവരാണ് ഇന്ന് പ്രതിഷേധം നടത്തിയത്.
മധുര ∙ എസ്എഫ്ഐയുടെ കേരളത്തിലെ പ്രവർത്തനത്തിൽ സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന് അതൃപ്തി. തെറ്റായ പ്രവണതകൾ തിരുത്തിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ഇടപെടേണ്ടി വന്നു. ക്യാംപസുകളിൽ എസ്എഫ്ഐ ശക്തമായ സാന്നിധ്യമാണെങ്കിലും അവരെ പൂർണതോതിൽ പാർട്ടിയിൽ എത്തിക്കാനാകുന്നില്ല. ഇതു പരിഹരിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയുണ്ടാകണം– പാർട്ടി കോൺഗ്രസ് നിർദേശിച്ചു.
തിരുവനന്തപുരം∙ കേരള സര്‍വകലാശാലയ്ക്കു മുന്നില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം. സെനറ്റ് തിരഞ്ഞെടുപ്പ് സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി ഇരു കൂട്ടരെയും പിരിച്ചുവിടാന്‍ ശ്രമിച്ചു. പത്താം തീയതിയാണ് സെനറ്റ് തിരഞ്ഞെടുപ്പും യൂണിവേഴ്സിറ്റി യൂണിയന് തിരഞ്ഞെടുപ്പും നടക്കുന്നത്. സര്‍വകലാശാലയ്ക്ക് അകത്തുവച്ചാണ് ആദ്യം സംഘര്‍ഷമുണ്ടായത്. ജില്ലാ നേതാക്കളെ ഉള്‍പ്പെടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദിച്ചുവെന്ന് കെഎസ്യു ആരോപിച്ചു.
മാനന്തവാടി∙ വയനാട് തലപ്പുഴ എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ–യുഡിഎസ്എഫ് സംഘർഷത്തിൽ 5 വിദ്യാർഥികൾക്ക് പരുക്ക്. യുഡിഎസ്എഫ് പ്രവർത്തകനായ രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയും തലശ്ശേരി പാലോട് സ്വദേശിയുമായ അദിൻ അബ്ദുല്ലയുടെ (20) മൂക്കിന് സാരമായി പരുക്കേറ്റു. പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം∙ വീർ സവർക്കർ രാജ്യശത്രുവല്ലെന്നും കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. കാലിക്കറ്റ് സർവകലാശാലയ്ക്കു മുൻപിൽ സ്ഥാപിച്ച എസ്എഫ്ഐ ബാനറിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ഗവര്‍ണർ ഇങ്ങനെ പ്രതികരിച്ചത്. എന്തു ചിന്തയാണ് ഇതിനു പിന്നിലെന്ന് അറിയില്ല. സവർക്കർ കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്.
ചർച്ച സാംസ്കാരിക, വിദ്യാഭ്യാസ വകുപ്പുകളെക്കുറിച്ച്. പക്ഷേ സംസ്കാരത്തിനു ചേരുന്ന പ്രയോഗങ്ങളും ആരോപണങ്ങളുമല്ല കേട്ടത്. ഇന്നലെ കൂടുതൽ കേട്ടതിതാണ്– ‘ആ പറഞ്ഞത് സഭാ രേഖകളിൽനിന്നു നീക്കണം സർ.’എസ്എഫ്ഐക്കെതിരെ കലിപൂണ്ട് പി.കെ.ബഷീർ പ്രസംഗിച്ചപ്പോഴും ആ ആവശ്യമുയരുകയും പരിശോധിക്കുമെന്നു സ്പീക്കർ പറയുകയും ചെയ്തു. ‘പറയാനുള്ളതു പറഞ്ഞു, നാട്ടുകാർ കേൾക്കുകയും ചെയ്തു, ഇനി എന്തു വേണേൽ ആയിക്കോളിൻ’ എന്നായിരുന്നു ബഷീറിന്റെ പ്രതികരണം.
Results 1-10 of 1301
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.