Activate your premium subscription today
ഒരു വർഷത്തിനകം മികച്ച നേട്ടം കിട്ടാവുന്ന ഓഹരികളുടെ വിവരങ്ങളാണ് ക്യാപ്സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസിന്റെ റിസർച്ച് ടീം പങ്കുവയ്ക്കുന്നത്. വിപണിയിലെ അവസരങ്ങളെക്കുറിച്ച് അറിവുപകരാൻ മാത്രമാണിത്. ഇപ്പോൾ വാങ്ങാവുന്ന ഏറ്റവും മികച്ച അഞ്ചു ഓഹരികൾ ഏതൊക്കെയാണ്? എന്തൊക്കെ പ്രതീക്ഷകളാണ് ഈ ഓഹരികള്‍ മുന്നോട്ടുവയ്ക്കുന്നത്? ഓർക്കുക, ഓഹരിനിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമായതിനാൽ പഠിച്ചശേഷം മാത്രം നിക്ഷേപ തീരുമാനമെടുക്കുക.
വിരമിക്കൽ അഥവാ റിട്ടയര്‍മെന്റ് എന്നത് പലപ്പോഴും സ്വസ്ഥതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട ജീവിതസമ്മർദത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണവിടെ തുറക്കപ്പെടുന്നത്. യഥാർഥത്തിൽ പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ഫലം സ്വസ്ഥമായി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് റിട്ടയര്‍മെന്റ്. എന്നാൽ പലർക്കും കാര്യങ്ങൾ അങ്ങനെയല്ല. സാമ്പത്തിക ആസൂത്രണമില്ലാതെയാണ് ഈ ഘട്ടത്തിലേക്ക് എത്തുന്നതെങ്കിൽ ജീവിതത്തിലെ സുവർണ വര്‍ഷങ്ങൾ ആകേണ്ട ആ സമയം പക്ഷേ സാമ്പത്തിക പ്രശ്നങ്ങളുടേയും അതുവഴി ആശങ്കയുടേതുമായി മാറും. അവിടെയാണ് റിട്ടയര്‍മെന്റ് പ്ലാനിങ്ങിന്റെ പ്രസക്തി. പല ഓപ്ഷനുകളും ഇതിനുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയമായത് നാഷനല്‍ പെന്ഷന് സ്കീം (എന്‍പിഎസ്) തന്നെയാണ്. മധ്യവയസ്കനായ രാജേഷ് എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ എന്‍പിഎസ് റിട്ടയര്‍മെന്റ് പദ്ധതിയുടെ പ്രാധാന്യമെന്താണ് എന്നു പരിശോധിക്കാം.
നിക്ഷേപ സമാഹരണത്തിനു ബാങ്കുകളുടെ തീവ്രശ്രമം. ബാങ്കുകളിൽ നിക്ഷേപമായി എത്തേണ്ട തുകയിൽ ഗണ്യമായ പങ്ക് ഓഹരി വിപണിയിലേക്കും മറ്റും വഴിമാറിപ്പോകുകയും വായ്പകൾ അനുവദിക്കുന്നതിനുള്ള പണലഭ്യത ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. കൂടിയ നിരക്കിൽ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സമാഹരിക്കാനാണു പ്രധാനമായും ശ്രമം. ഇൻഷുറൻസ് പരിരക്ഷ പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനംചെയ്തും ഡിജിറ്റൽ ചാനലുകൾ വ്യാപകമായി പ്രയോജനപ്പെടുത്തിയുമൊക്കെ നിക്ഷേപ സമാഹരണം ഊർജിതമാക്കാനും ശ്രമമുണ്ട്. നിക്ഷേപ ദൗർലഭ്യം 20 വർഷത്തിനിടയിൽ ആദ്യമാണ് ഇപ്പോഴത്തെ നിലയിൽ മോശമാകുന്നത്.
കടലാമയിൽ ഒതുങ്ങുന്നില്ല, കടൽ സസ്തനികളും ഇന്ത്യയിൽ നിന്നു യുഎസിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതിക്കു ‘പാര’യായേക്കും. 2026 ജനുവരി 1 മുതൽ മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമ വ്യവസ്ഥകൾ യുഎസ് കർശനമാക്കും. അതിനു മുൻപ് ഇന്ത്യയിലെ കടൽ സസ്തനികളുടെ വിവരശേഖരണം പൂർത്തിയാക്കി മത്സ്യബന്ധനം അവയ്ക്കു ഭീഷണിയാകില്ലെന്നു സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ‘ചെമ്മീൻ കെണി’യെക്കാൾ വലിയ തിരിച്ചടിയാകും സമുദ്രോൽപന്ന കയറ്റുമതി മേഖല നേരിടുക. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) ശുപാർശയെ തുടർന്ന്, ഇന്ത്യൻ കടലുകളിൽ തിമിംഗലമുൾപ്പെടെ കടൽ സസ്തനികളുടെ ലഭ്യത തിട്ടപ്പെടുത്താനും സമുദ്രശാസ്ത്ര പ്രത്യേകതകൾ
വിയർപ്പൊഴുക്കി സൃഷ്ടിക്കുന്ന സമ്പാദ്യം ഓഹരി, കടപ്പത്രം, മ്യൂച്വൽഫണ്ട്, എസ്ഐപി, ഇൻഷുറൻസ് തുടങ്ങിയ പുത്തൻകാല നിക്ഷേപ മേഖലകളിൽ നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പുതുതലമുറക്കാർ മനസ്സിലാക്കിക്കഴിഞ്ഞു. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണം 15 ലക്ഷത്തിൽപ്പരമാണ്. എന്നാൽ, കൈയിൽ കുറച്ചുപണം വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഓഹരിയിലും മ്യൂച്വൽഫണ്ടിലും മറ്റും നിക്ഷേപിച്ചതുകൊണ്ടായോ? നമ്മുടെ വരുമാനത്തിനും ഭാവി സാമ്പത്തിക ലക്ഷ്യത്തിനും യോജിച്ചതാകേണ്ടേ ആ നിക്ഷേപം? സുരക്ഷിതമാകേണ്ടേ ആ പണം? ഇന്ത്യക്കാർ നിക്ഷേപങ്ങളിലേക്ക് കടക്കുമ്പോൾ സ്ഥിരമായി ചെയ്യുന്ന അബദ്ധങ്ങൾ പലതാണ്. അവയിൽ നിന്ന് കരകയറാനും ഉചിതമായ പദ്ധതികളിൽ നിക്ഷേപിച്ച് വിശ്രമകാല ജീവിതം ആനന്ദമാക്കാനും കഴിയുന്ന മാർഗങ്ങൾ പങ്കുവയ്ക്കുകയാണ് പ്രമുഖ ഫിനാൻഷ്യൽ കോച്ചും ധനകാര്യ വിദഗ്ധനുമായ രഞ്ജൻ നാഗർകട്ടെ. സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളെക്കുറിച്ചും സമ്പാദ്യം ആസൂത്രണം ചെയ്യേണ്ടത് എങ്ങനെയെന്നും വായനക്കാരോട് വിശദീകരിക്കുകയാണ് രഞ്ജൻ നാഗർകട്ടെ.
ഉരുൾപൊട്ടിയത് ചൂരൽമലയിലാണ്. എന്നാൽ ആ ഉരുൾപൊട്ടലിന്റെ നടുക്കം ഏൽക്കുന്നത് രാജ്യാന്തര ടൂറിസം മേഖലയുടെ ഭൂപടത്തിലും. അതിനു കാരണം പലതാണ്. ഏറ്റവും പ്രധാനം ലോക ടൂറിസം ഭൂപടത്തിൽ വയനാട് ജില്ലയുടെ ‘ലൊക്കേഷൻ’ ആണെന്നു പറയാം. കേരളത്തിലെയും ഇന്ത്യയിലെയും ടൂറിസം മേഖലയുടെ തിരിച്ചു വരവിന് മുൻകൈ എടുത്തത് വയനാട് ജില്ലയാണ്. ഇരട്ട പ്രളയങ്ങളും (2018, 2019) തൊട്ടുപിന്നാലെ ആഞ്ഞടിച്ച കോവിഡ്-ലോക്ഡൗണും (2020-21) ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്ന് കരകയറ്റിയത് ‘ഡെസ്റ്റിനേഷൻ വയനാട്’ വിനോദ സഞ്ചാര പ്രവർത്തനങ്ങളായിരുന്നു. അടുത്ത കാലത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരുന്നു വയനാട് ജില്ല. മറ്റ് പല സ്ഥലങ്ങളിലും ഇല്ലാത്ത ആകർഷണങ്ങൾ വയനാട് ജില്ലയിലുണ്ടെന്നതാണ് കാരണം. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽനിന്ന് ചൂരൽമലയുടെ വീണ്ടെടുക്കലിനൊപ്പം വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിനും വഴിയൊരുക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. അതിൽ പ്രധാനം സഞ്ചാരികളുടെ വിശ്വാസം വീണ്ടെടുക്കലാണ്. വിനോദ സഞ്ചാര മേഖലകളിൽ സുരക്ഷിതമായി സന്ദർശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് മുഖ്യം. തകർത്തു പെയ്യുന്ന പേമാരിയും ‘ചുവപ്പ് മുന്നറിയിപ്പുകളും’ ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും നിപ്പ പോലുള്ള രോഗഭീതികളും പലപ്പോഴും കേരളത്തിന്റെ വിനോദ സഞ്ചാര മേഖല നേരിടുന്ന വെല്ലുവിളികളാണ്. വയനാട് ദുരന്തത്തിന് പിന്നാലെ റിസോർട്ടുകളിലും മറ്റും സഞ്ചാരികൾ ബുക്കിങ് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നത് തുടങ്ങിയിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവർ മുന്നറിയിപ്പു നൽകുന്നു. ഇത് സർക്കാരിനുമുള്ള സൂചനയാണ്. വയനാട് പ്രതിസന്ധി മറ്റൊരു പ്രധാന
മോദി 3.O സർക്കാരിന്റെ ആദ്യ ബജറ്റും തുടർച്ചയായ ഏഴാം ബജറ്റുമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. തൊഴിൽ, നൈപുണ്യ വികസനം, ആഭ്യന്തര വളർച്ച, നിർമാണം, നഗര വികസനം, നവീനവും പരിഷ്കാരങ്ങളും മുൻനിർത്തിക്കൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനം, തുടങ്ങിയവയുമായി ബന്ധപ്പെട്ട 9 മുൻഗണനാ മേഖലകളാണ് ധനമന്ത്രി വ്യക്തമായി നിർവചിച്ചത്. നിക്ഷേപകർക്ക് കഠിനവും തൊഴിൽ മേഖലയ്ക്ക് നല്ലതും രാഷ്ട്രീയ മുൻഗണനകളിൽ ഉയർന്നതും ഭാവി ഇന്ത്യയുടെ വളർച്ചയ്ക്ക് അടിത്തറയിടുന്നതുമാണ് ബജറ്റ്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബുകളിൽ ധനമന്ത്രി ചില മാറ്റങ്ങൾ വരുത്തുകയും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തുകയും ചെയ്തു, ഇത് ശമ്പളക്കാരായ നികുതിദായകർക്കും പെൻഷൻകാർക്കും ആശ്വാസമായി. എങ്കിലും, കിഴിവ് പഴയ നികുതി നിരക്കിൽ 50,000 രൂപയായി തുടരും, കുടുംബ പെൻഷൻകാർക്ക്, പുതിയ സ്ലാബ് അനുസരിച്ച് കിഴിവ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയരും. ബജറ്റിൽ പ്രഖ്യാപിച്ച മാറ്റങ്ങളുടെ ഫലമായി പുതിയ നികുതി വ്യവസ്ഥയിൽ ശമ്പളക്കാരായ വ്യക്തികൾക്ക്
യുവാക്കൾ, തൊഴിൽ, നികുതി... ഒരുപക്ഷേ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട വാക്കുകൾ. ഒപ്പം രണ്ടു സംസ്ഥാനങ്ങളുടെ പേരും ബജറ്റിലാകെ നിറഞ്ഞു– ബിഹാറും ആന്ധ്ര പ്രദേശും. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ പേരു പോലും ഒരിടത്തും ധനമന്ത്രി പരാമർശിച്ചതു പോലുമില്ല. എന്താണ് ഈ ബജറ്റിലെ ഏറ്റവും ആകർഷണീയമായ പ്രഖ്യാപനങ്ങള്‍? എവിടെയായിരുന്നു ഏറ്റവും നിരാശ? നികുതി സംബന്ധിച്ച് എന്തു തീരുമാനമാണ് ബജറ്റിലുള്ളത്? അത് പൊതുജനത്തെ എങ്ങനെ ബാധിക്കും? ഒട്ടേറെ ചോദ്യങ്ങളാണ് മനോരമ ഓൺലൈൻ പ്രീമിയത്തിലെ വാട്സാപ് ചോദ്യോത്തര പരിപാടിയിലൂടെ ബജറ്റിനെപ്പറ്റി വായനക്കാർ ഉന്നയിച്ചത്. അവയിൽ തിരഞ്ഞെടുക്കപ്പെട്ടവയ്ക്ക് വിശദമായി മറുപടി നൽകുകയാണ് ഇൻഡൽ മണി ഡയറക്ടറും തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റുമായ സിഎ അനന്തരാമൻ.ടി.ആർ (അനന്തരാമൻ & അസോസിയേറ്റ്സ്). വിഡിയോയും കാണാം.
‘അബ് കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്ര മോദിക്കും എൻഡിഎയ്ക്കും കഷ്ടിച്ച് ഭരണം നിലനിർത്താനുള്ള സീറ്റുകളാണ് ജനം നൽകിയത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി നിരീക്ഷകർ ചൂണ്ടിക്കാട്ടിയത്, പാർട്ടിയെ യുവാക്കൾ കൈവിട്ടു എന്നതായിരുന്നു. തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായിരുന്നു യുവാക്കളുടെ അമർഷത്തിനു കാരണമായത്. ഇക്കാര്യം പ്രതിപക്ഷവും തിരഞ്ഞെടുപ്പു നാളുകളിൽ ഉയർത്തിക്കാട്ടി. ശരാശരി 7 ശതമാനം ജിഡിപി വളർച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന് അഭിമാനിക്കുമ്പോഴും ‘ഗ്രൗണ്ട് സീറോ’യിൽ കഥ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടാനായിരുന്നു പ്രതിപക്ഷ ശ്രമം. അത് ഏറക്കുറെ ജനം മുഖവിലയ്ക്കെടുത്തെന്ന് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലവും. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2024 മേയിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായിരുന്നു. എന്നാൽ, 9.2 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്നായിരുന്നു സെന്റർ ഫോർ മോണിട്ടറിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്ക്.
കേന്ദ്ര ബജറ്റിനു തൊട്ടുതലേന്ന്, ജൂലൈ 22ന്, പുറത്തുവന്ന സാമ്പത്തിക സർവേ–2024 ഓഹരി വിപണിക്കു നൽകിയ പ്രതീക്ഷകൾ ചെറുതൊന്നുമായിരുന്നില്ല. വിപണിയിലെ ആ മുന്നേറ്റം നിലനിർത്താനും ഒരുപക്ഷേ കുതിച്ചുയരാനും സഹായിക്കുന്ന എന്തെങ്കിലുമൊക്കെ ബജറ്റിലും നിക്ഷേപകർ പ്രതീക്ഷിച്ചു. എന്നാൽ, ഇന്ത്യൻ വിപണികളെ സംബന്ധിച്ചിടത്തോളം ബജറ്റ് അവതരണ ദിവസമായ ജൂലൈ 23 നഷ്ടങ്ങളുടെ ദിനമായിരുന്നു. ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ വരുമ്പോൾ ഓഹരി വിപണികളെല്ലാം വൻ ഉണർവിലായിരുന്നു. എന്നാൽ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങുമ്പോൾ നേരിയ മുന്നേറ്റത്തിലായിരുന്ന വിപണി അരമണിക്കൂറിനകം താഴോട്ടു പോയി. ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് ധനമന്ത്രി പുറത്തുവരുമ്പോഴേക്കും പ്രധാന സൂചികകളെല്ലാം വൻ ഇടിവ് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതേസമയം, വൻ തകർച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.35 ആയപ്പോഴേക്കും വീണ്ടും ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 12:30ന് ബജറ്റ് പ്രസംഗം അവസാനിക്കുമ്പോൾ സെൻസെക്സ് 1229.67 പോയിന്റ് നഷ്ടത്തിൽ 79,272.41 എന്ന നിലയിലായിരുന്നു. നിഫ്റ്റി50യിൽ 409.35 പോയിന്റ് ഇടിഞ്ഞ് 24,099.90ലേക്കും കൂപ്പുകുത്തി. വിപണിയുടെ പ്രതീക്ഷകൾ നിറവേറ്റാൻ ബജറ്റിനു സാധിച്ചില്ലെന്നതു വ്യക്തം. രാജ്യത്തെ ഭൂരിഭാഗത്തിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നതായിരുന്നില്ല ബജറ്റ് എന്നാണ് പൊതുവികാരം. ഇതു തന്നെയാണ് വിപണിയിലും പ്രകടമായതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. മൂലധനനിക്ഷേപം വർധിപ്പിക്കാനോ ക്ഷേമപരിപാടികള്‍ ശക്തിപ്പെടുത്താനോ വേണ്ടതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. ഇതും വിപണിയെ ബാധിച്ചു. എന്താണ് ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ സംഭവിച്ചത്? ഏതൊക്കെ ഓഹരികാളാണ് നേട്ടമുണ്ടാക്കിയതും നഷ്ടത്തിലായതും?
Results 1-10 of 36