Activate your premium subscription today
ആഗോള കാപ്പി അവധി വ്യാപാരത്തിൽ ആവേശം പതഞ്ഞു പൊങ്ങുകയാണ്. കുതിച്ചുചാട്ടം കണക്കിലെടുത്താൽ കാപ്പി കുടിച്ചാൽ കീശകീറുമെന്ന അവസ്ഥയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ചെറിയ മുന്നേറ്റങ്ങൾ സംഭവിക്കുമെന്ന നിഗനമത്തിലായിരുന്നു യൂറോപ്യൻ രാജ്യങ്ങൾ. എന്നാൽ, 1972നു ശേഷം ആഗോള വിപണിയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ബുൾ
പച്ചമുളക് കടിച്ചാൽ ചുണ്ട് എരിയുമെന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ നമ്മുടെ അടുക്കളയിൽ കിട്ടുന്ന ചില പച്ചമുളക് കടിച്ചാൽ നെഞ്ചും എരിയും. പച്ചമുളകിൽ മാത്രം ഏഴു തരം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന പരിശോധനാ ഫലം പുറത്തു വന്നതാണ് അതിനു കാരണം. വർഷങ്ങൾക്കു മുൻപ്, നമ്മുടെ അടുക്കള വാതിൽ വഴി പുറത്തിറങ്ങിയാൽ പാത്രം കഴുകുന്നിടത്തു കാണും ഒന്നോ രണ്ടോ കാന്താരിച്ചെടി. രണ്ടെണ്ണം പൊട്ടിച്ചെടുത്താൽ എല്ലാ കറിക്കും എരിവായി. പക്ഷേ ഇന്നോ? അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ കീടനാശിനികൾ ധാരാളമുണ്ടെന്ന് നമുക്കറിയാം. എന്നിട്ടും നമ്മളത് വാങ്ങുന്നു. എന്താകും കാരണം? ഒരു അടുക്കളത്തോട്ടമുണ്ടെങ്കിൽ പണം മാത്രമല്ല ആരോഗ്യവും സംരക്ഷിക്കാമെന്ന് എല്ലാവർക്കുമറിയാം. എന്നാലും ഒരു മടി. എങ്ങനെ വീട്ടിൽ കൃഷി ചെയ്യും? അതു മാത്രമല്ല എന്തൊക്കെ ശ്രദ്ധിക്കണം? ഇങ്ങനെ ഒരായിരം ചോദ്യങ്ങളാണ് നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. ആ സംശയങ്ങൾക്ക് വിട നൽകാം. വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നതു സംബന്ധിച്ച നിർദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും മനോരമ ഓൺലൈൻ നടത്തിയ കാർഷിക വെബിനാർ ചർച്ച ചെയ്തു. കൃഷി വകുപ്പ് മുൻ അഡിഷനൽ ഡയറക്ടർ ആർ. വീണാ റാണി നയിച്ച വെബിനാറിൽ ഇതു സംബന്ധിച്ച സംശയങ്ങൾക്കുള്ള വിശദമായ മറുപടിയും അവർ നൽകി. വെബിനാർ ചർച്ചയിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാം, വീട്ടിലൊരുക്കാം ഒരു കൃഷിത്തോട്ടം.
‘സാലഡെ’ എന്ന ഫ്രഞ്ച് പദത്തിൽനിന്നാണ് ‘സാലഡ്’ എന്ന പേര് വന്നതെന്നു കരുതുന്നു. പാചകം ചെയ്യാത്ത ആഹാരങ്ങളിൽ പ്രധാനമാണ് സാലഡ്. പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ ഭക്ഷണമാണ് സാലഡ്. പച്ചക്കറികൾ, ധാന്യങ്ങൾ, പഴവർഗങ്ങൾ, ഇലകൾ, മുളപ്പിച്ച പയറുവർഗങ്ങൾ, തേൻ, പാൽ, പാലുൽപന്നങ്ങൾ എന്നിവകൊണ്ടെല്ലാം സാലഡുകൾ തയാറാക്കാം. ആരോഗ്യഭക്ഷണം എന്ന നിലയിൽ സമീപകാലത്ത് സാലഡിനോട് ആളുകൾക്കു താൽപര്യം വർധിച്ചിട്ടുണ്ട്. പുതുതലമുറയിലുള്ളവരും വിദേശ മലയാളികളുമാണ് സാലഡിനോടു കൂടുതൽ ഇഷ്ടം കാണിക്കുന്നത്. മുഖ്യഭക്ഷണത്തിനു മുൻപുള്ള ലഘുഭക്ഷണമായും ഭക്ഷണത്തോടൊപ്പവും ഭക്ഷണശേഷവുമെല്ലാം സാലഡ് കഴിക്കാം. ഇന്നു ചിലര് ഒരു നേരത്തെ ആഹാരമായിത്തന്നെ സാലഡ് കഴിക്കുന്നു. സാലഡുകൾക്ക് ഭക്ഷണമൂല്യം മാത്രമല്ല, ഔഷധമൂല്യവുമുണ്ട്. പ്രതിരോധശക്തി െകെവരിക്കാനും പ്രമേഹം, പ്രമേഹാനുബന്ധരോഗങ്ങൾ, അമിതവണ്ണം, അമിത കൊളസ്ട്രോൾ, അധിക രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും സാലഡ് ഉപകരിക്കും
എന്നും പുലർച്ചെ കലപ്പയേന്തി തന്റെ കാളകളെ തെളിച്ച് അദ്ദേഹം നടക്കും. തന്റെ കാളകൾ വലിക്കുന്ന കലപ്പകൊണ്ട് അദ്ദേഹം നിലം പതിവായി ഉഴുതുമറിക്കുന്നു. ട്രാക്ടറുകൾ തലയെടുപ്പോടെ പായുന്ന പാടങ്ങൾക്കു ഇടയിൽ ആ ദൃശ്യം തലയുയർത്തി നിൽക്കും. ഒരു പക്ഷേ കടന്നപ്പള്ളിയിലെ കലപ്പയേന്തിയ കർഷകൻ നിങ്ങളെ കാലങ്ങൾക്കു പിന്നിലേക്ക് കൊണ്ടുപോയേക്കാം. പുസ്തകത്താളുകളിലും കലണ്ടറുകളിലും നിങ്ങൾ കണ്ടുമറന്ന ഈ കാഴ്ച പരിയാരത്തിന്റെ അഭിമാനം. കാലാവസ്ഥാ വ്യതിയാനവും കാർഷിക വിപ്ലവങ്ങളും ഇഴകീറി പരിശോധിക്കുന്ന കാലത്ത് പുതിയ കൃഷിപാഠം നൽകുകയാണോ ഈ കലപ്പയേന്തിയ കർഷകൻ. കണ്ണൂർ ഏഴോം കണ്ണോം കുളവയലിൽ വെള്ളാത്തരത്തിലത്ത് വി. വാസുദേവൻ നമ്പൂതിരി കർഷകൻ മാത്രമല്ല. പഴമയുടെ കൃഷിയറിവു പത്തായപ്പുരയുടെ ഉടമയാണ് ഈ കർഷകൻ. കാളപൂട്ടലും കലപ്പയും ഇന്നും കൈവിടാതെ അദ്ദേഹം സൂക്ഷിക്കുന്നത് വെറുതേയല്ലതാനും. നിലവും നുകവും കലപ്പയും ഇന്നും വാസുദേവൻ നമ്പൂതിരി തറവാട്ടിൽ കരുതുന്നതിന് കാരണങ്ങൾ പലതുണ്ട്. കൃഷി ലാഭമല്ലെന്നും കൃഷിരീതി ആരോഗ്യകരമല്ലെന്നും ചർച്ചകൾ നടക്കുന്ന കാലത്ത് വാസുദേവൻ നമ്പൂതിരിയുടെ പാടത്ത് നിന്ന് ഏറെ പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ പത്തായത്തിൽ സൂക്ഷിച്ചിരിക്കുന്നത് എങ്ങും കിട്ടാത്ത കൃഷിയറിവുകളും. ഈ കാർഷിക വർഷത്തിന്റെ തുടക്കമായെത്തുന്ന ചിങ്ങപ്പുലരിയിൽ ആ അറിവുകൾ വാസുദേവൻ നമ്പൂതിരി പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ കൃഷി രീതിയിൽ നിന്നു മാത്രമല്ല ജീവിതത്തിൽ
ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ നജീബിനെപ്പോലെ മണലാരണ്യത്തിലെ പീഡാനുഭവങ്ങളിൽ വെന്തുരുകിയ കഥ പറയാനുണ്ട് ശോശാമ്മയ്ക്ക്. കഴുത്തറ്റം കടം കയറിയപ്പോഴാണ് കൊല്ലം തട്ടാമല ആയിരംതെങ്ങ് ചേരി സ്വദേശി ഇ. ശോശാമ്മ മരുപ്പച്ച തേടി 2016ൽ സൗദിയിലേക്ക് തിരിച്ചത്. അവിടെ എത്തിയപ്പോഴാണ് താന് വീസ തട്ടിപ്പിനിരയായെന്നു ശോശാമ്മ തിരിച്ചറിഞ്ഞത്. ഏജന്റ് വാഗ്ദാനം ചെയ്തത് സൗദിയിലെ ആശുപത്രിയിൽ തയ്യൽ ജോലി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത്, വീട്ടുജോലിക്കാരിയുടെ വീസയിലാണ് താൻ എത്തിയതെന്ന്. വീട്ടുജോലി ചെയ്യാന് ശോശാമ്മ തയാറായിരുന്നു. എന്നാൽ വീട്ടുടമസ്ഥനും ഭാര്യയും ക്രൂരമർദനം തുടങ്ങിയതോടെ സാഹസികമായി രക്ഷപ്പെട്ട് ശോശാമ്മ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചു. തുടർന്ന് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയും നാട്ടിലേക്കു വഴിതെളിയുകയും ചെയ്തു. . മടങ്ങിയെത്തിയ ശോശാമ്മയുടെ ജീവിതം
‘‘ലീറ്ററിന് 120 രൂപയ്ക്ക് ആരെങ്കിലും പാലു വാങ്ങുമോ എന്നു സംശയിക്കുന്നവരാണു നല്ല പങ്കും. എന്നാൽ വാങ്ങാനാളുണ്ട് എന്നതാണു വസ്തുത. സമൂഹത്തിന്റെ വാങ്ങൽശേഷിയും കാഴ്ചപ്പാടുമൊക്കെ മാറിയിട്ടുണ്ട്. 100% ആരോഗ്യമേന്മയുള്ള ഉൽപന്നമെങ്കിൽ അതിനുവേണ്ടി ഉയർന്ന തുക മുടക്കാൻ സന്നദ്ധരാകുന്നവർ ഇന്ന് അപൂർവമല്ല. 120 രൂപയ്ക്കു പാലും 3000 രൂപയ്ക്ക് ഒരു കിലോ നെയ്യുമൊക്കെ വാങ്ങാൻ അവർ തയാറാണ്. നിലവിൽ അവരുടെ എണ്ണം കുറവെങ്കിലും അങ്ങനെയൊരു വിപണി വളരുന്നുണ്ട്. അതുകൊണ്ടുതന്നെ ‘എ ടു മിൽക്’ പോലുള്ള ഡയറി ഉൽപന്നങ്ങൾക്കും ഭാവിയിൽ വിപണി വർധിക്കും’’. ആലപ്പുഴ ജില്ലയിൽ തണ്ണീർമുക്കത്തുള്ള മൂകാംബിക ഗോശാലയിലിരുന്ന് തന്റെ അരുമപ്പശുവിനെ തലോടി അനൂപ് ബാബു പറയുന്നു.
വിശേഷാവസരങ്ങളിലും സദ്യകളിലും കേരളീയർക്ക് ഒഴിവാക്കാനാകാത്ത കറിയാണ് അവിയൽ. സമീകൃത വിഭവമാണ് അവിയൽ. മിക്കവാറും എല്ലാ പോഷകഘടകങ്ങളും അവിയലിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആഹാരമായി മാത്രമല്ല ഔഷധമായും അവിയലിനെക്കരുതാം. അവിയലിന്റെ ഉദ്ഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങളമുണ്ട്. ഓരോ പ്രദേശത്തിനും അനുസരിച്ച് അവിയലിന്റെ ചേരുവകളിലും വ്യത്യാസങ്ങളുണ്ട്. എങ്ങനെയാണ് ആരോഗ്യകരമായ രീതിയിൽ ഒരു അവിയൽ തയാറാക്കുക? ഇതിന് പാകം ചെയ്യാത്ത അവിയലിനേക്കാളും രുചിയുണ്ടാവുമോ? ‘ആരോഗ്യപ്പച്ച’യിൽ ഇത്തവണ പാകം ചെയ്യാതെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന അവിയലിനെക്കുറിച്ചറിയാം. ഇതും രുചികരം തന്നെ.
വേനലിൽ ഉണങ്ങി നശിക്കും, മഴ കനത്താൽ അഴുകിപ്പോകും. തീർന്നില്ല. നല്ല വിലയുള്ളപ്പോൾ വിളവ് ഉണ്ടാവില്ല. നിറഞ്ഞു കായ്ക്കുമ്പോൾ വില നൽകില്ല. ഇതൊക്കെയാണ് ഏലം കർഷകർ നേരിടുന്ന വെല്ലുവിളികൾ. എങ്കിലും ഏലം ഇടുക്കിയുടെ ശീലമാണ്. അതിനു കാരണമുണ്ട്. ഒറ്റയടിക്ക് നിറയെ പണം കൈയിൽ വരും. ഇപ്പോൾ കിലോയ്ക്ക് 2000 രൂപയിലേറെ വിലയുണ്ട്. അതായത് 10 കിലോ ഏലം ഒരു സഞ്ചിയിലാക്കി കൊണ്ടുപോയി വിറ്റാൽ രൂപ 20,000 മടിയിലായി. 50 കിലോ കുരുമുളക് കൊടുത്താലും ഈ വില കിട്ടില്ല. അതുകൊണ്ടുതന്നെ കൈ നിറച്ചു പണം കിട്ടുന്ന ഏക കൃഷി ഏലം തന്നെയെന്ന യാഥാർഥ്യം തിരിച്ചറിയാവുന്ന കർഷകർ വീണ്ടും പുനർകൃഷിക്ക് തയാറെടുക്കുന്നതാണ് ഇടുക്കിയിലെ കാഴ്ച. രാജ്യാന്തര സുഗന്ധ ദ്രവ്യങ്ങളുടെ വിപണിയിൽ ഒന്നാമതാണ് ഏലത്തിന്റെ സ്ഥാനം. എന്നാൽ പോയ കാർഷിക വർഷം ഏലം കർഷകന് നൽകിയതിൽ സുഗന്ധവും ദ്രവ്യവും തുലോം കുറവാണെന്നു പറയാം. ഏലം കൃഷിയുടെ ഭാവി തന്നെ തുലാസിലെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. 2023ൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഏലം കടന്നു പോയത്. ഇനിയും പ്രതിസന്ധി തുടരുമോ? തുടർന്നാൽ ആ പ്രതിസന്ധി എങ്ങനെ കർഷകർ മറി കടക്കും. ഈ ചോദ്യങ്ങൾക്കും വേണം ഉത്തരം. വിലയും വിപണിയും മാത്രമല്ല ഏലത്തെ വലയ്ക്കുന്നത്. വിദേശ നാണ്യം കൊണ്ടു വരുന്നതിൽ മുന്നിലായ ഏലത്തിന്റെ ഭാവി ലേലത്തിനു വയ്ക്കണോ ?
തിരുവനന്തപുരത്തുനിന്ന് ഇസ്രയേലിലേക്കുള്ള ആകാശദൂരം 5058 കിലോമീറ്റർ വരും. തിരുവനന്തപുരത്തുനിന്ന് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിന്റെ വളപ്പിലെ സുജിത്തിന്റെ കൃഷിയിടത്തിലേക്കുള്ള ദൂരമാണെങ്കിൽ കഷ്ടിച്ച് 14 കിലോമീറ്റർ. ആധുനിക സാങ്കേതികവിദ്യകളുടെ ബലത്തിൽ മരുഭൂമിയെ കൃഷിഭൂമിയാക്കുന്ന ഇസ്രയേൽ കാണാൻ ഇവിടെയുള്ള കൃഷിസ്നേഹികളും ഉദ്യോഗസ്ഥരുമൊക്കെ പൊയ്ക്കോളൂ. എന്നാൽ അറബിക്കടലിൽനിന്ന് അരക്കിലോമീറ്റർ മാത്രം അകലെ പതിനഞ്ചേക്കർ പൂഴിമണ്ണിൽ സമൃദ്ധമായി പച്ചക്കറി വിളയിക്കുന്ന എസ്.വി.സുജിത് എന്ന ചെറുപ്പക്കാരന്റെ കൃഷിയിടം കൂടി കാണുന്നതു നന്നായിരിക്കും. എന്നുമാത്രമല്ല, ഇന്ത്യയിലെ ഇസ്രയേൽ എംബസിയിലെ അഗ്രികൾചർ അറ്റാഷെ യായർ എഷേലും സംഘവും ഈയിടെ സുജിത്തിന്റെ ഫാമിലെത്തി എന്നു കൂടി അറിയണം. കാക്കക്കാലിന്റെ പോലും തണലില്ലാത്ത, വെയിൽച്ചൂടേറ്റു തിളച്ചുകിടക്കുന്ന വെറും പൂഴിമണ്ണിൽ തക്കാളി മുതൽ കാപ്സിക്കം വരെ നിറഞ്ഞു വിളഞ്ഞു കിടക്കുന്ന കാഴ്ച കാണാൻ. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി, ഉപയോക്താക്കളുമായി നേരിട്ടാണ് സുജിത് ഇടപാടുകൾ നടത്തുന്നത്. ബെംഗളൂരുവിലെ കോർപറേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കർഷകനായതിനെക്കുറിച്ച് സുജിത് സംസാരിക്കുന്നു. ഒപ്പം ‘സേഫ് ടു ഈറ്റ്’ കൃഷിയുടെ അനിവാര്യതയെക്കുറിച്ചും.
ആരോഗ്യം സർവധനാൽ പ്രധാനം. വായു, ജലം, ആഹാരം എന്നിവയാണ് നമ്മുടെ ജീവന്റെ നെടുംതൂണുകൾ. ശരിയായ ആഹാരം, ശരിയായ സമയത്ത്, ശരിയായ രീതിയിൽ കഴിക്കുകയെന്നതാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. അമിതാഹാരവും വിരുദ്ധാഹാരവും മാത്രമല്ല, ആഹാരം വേണ്ടത്ര കഴിക്കാതിരിക്കുന്നതും ആരോഗ്യത്തെ ബാധിക്കും. ഇന്നു പക്ഷേ ആരോഗ്യപരിപാലനത്തിനു വേണ്ടിയല്ല നമ്മൾ പലരും ആഹാരം കഴിക്കുന്നത്. ആഹാരം ആഘോഷമാണിപ്പോൾ, ഉത്സവമാണിപ്പോൾ. അതിന്റെ തുടർച്ചയെന്നോണം ആഹാരംപോലെ അമിതമായി ഔഷധവും സേവിക്കുന്നു. പുതുകാലത്തു പ്രചാരത്തിലുള്ള ഭക്ഷണവിഭവങ്ങൾ, വിശേഷിച്ച് വിവിധ ശൈലികളിൽ പാചകം ചെയ്യുന്ന വിഭവങ്ങൾ, ആരോഗ്യത്തിനു ഭീഷണിയാണെന്നു
Results 1-10 of 45