ഇത് കഴിച്ചാൽ അമിതവണ്ണവും കൊളസ്ട്രോളും പടി കടക്കും; തയാറാക്കാൻ നിമിഷങ്ങൾ മാത്രം
Mail This Article
‘സാലഡെ’ എന്ന ഫ്രഞ്ച് പദത്തിൽനിന്നാണ് ‘സാലഡ്’ എന്ന പേര് വന്നതെന്നു കരുതുന്നു. പാചകം ചെയ്യാത്ത ആഹാരങ്ങളിൽ പ്രധാനമാണ് സാലഡ്. പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ ഭക്ഷണമാണ് സാലഡ്. പച്ചക്കറികൾ, ധാന്യങ്ങൾ, പഴവർഗങ്ങൾ, ഇലകൾ, മുളപ്പിച്ച പയറുവർഗങ്ങൾ, തേൻ, പാൽ, പാലുൽപന്നങ്ങൾ എന്നിവകൊണ്ടെല്ലാം സാലഡുകൾ തയാറാക്കാം. ആരോഗ്യഭക്ഷണം എന്ന നിലയിൽ സമീപകാലത്ത് സാലഡിനോട് ആളുകൾക്കു താൽപര്യം വർധിച്ചിട്ടുണ്ട്. പുതുതലമുറയിലുള്ളവരും വിദേശ മലയാളികളുമാണ് സാലഡിനോടു കൂടുതൽ ഇഷ്ടം കാണിക്കുന്നത്. മുഖ്യഭക്ഷണത്തിനു മുൻപുള്ള ലഘുഭക്ഷണമായും ഭക്ഷണത്തോടൊപ്പവും ഭക്ഷണശേഷവുമെല്ലാം സാലഡ് കഴിക്കാം. ഇന്നു ചിലര്‍ ഒരു നേരത്തെ ആഹാരമായിത്തന്നെ സാലഡ് കഴിക്കുന്നു. സാലഡുകൾക്ക് ഭക്ഷണമൂല്യം മാത്രമല്ല, ഔഷധമൂല്യവുമുണ്ട്. പ്രതിരോധശക്തി െകെവരിക്കാനും പ്രമേഹം, പ്രമേഹാനുബന്ധരോഗങ്ങൾ, അമിതവണ്ണം, അമിത കൊളസ്ട്രോൾ, അധിക രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും സാലഡ് ഉപകരിക്കും