Activate your premium subscription today
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സാമുവൽ മാർ തെയോഫിലോസിന്റെ സ്ഥാനാരോഹണം ഇന്ന് 8നു സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. സീനിയർ ബിഷപ് ജോൺ മാർ ഐറേനിയസ് മുഖ്യ കാർമികനായിരിക്കും. സഭയിലെ മറ്റു ബിഷപ്പുമാരും പങ്കെടുക്കും. കുർബാനയ്ക്കു മുൻപു നിയുക്ത
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ.സാമുവൽ മാർ തിയൊഫിലോസ് എപ്പിസ്കോപ്പയെ സിനഡ് യോഗം തിരഞ്ഞെടുത്തു. ചെന്നൈ അതിഭദ്രാസനാധിപനാണ്. കാലം ചെയ്ത മുൻ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. യുഎസിലെ ഡാലസിൽ ഉണ്ടായ അപകടത്തിൽ മേയ് എട്ടിനാണു മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അന്തരിച്ചത്.
കൊച്ചി∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം കൊച്ചിയിൽ എത്തിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൈദികർ ചേർന്ന് ഭൗതിക ശരീരം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി തിരുവല്ലയിലേക്കു പുറപ്പെടും. ആലപ്പുഴ വഴിയാണ് വിലാപയാത്ര. രാത്രി ഏഴരയോടെ സഭാ ആസ്ഥാനത്ത് എത്തും. 200 കാറുകളുടെ അകമ്പടിയോടെയാണ് വിലാപയാത്ര.
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്കത്തിന്റെ ഒന്നാംഘട്ട ശുശ്രൂഷ യുഎസിലെ ഡാലസ് വിൽസ് പോയിന്റ് സെന്റ് പീറ്റേഴ്സ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടന്നു. കൊളംബോ-കിഗാലി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ മക്കാറിയോസ് മുഖ്യകാർമികനായിരുന്നു. നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയൽ മാർ തിമോത്തിയോസ് സഹകാർമികത്വം വഹിച്ചു. സഭാ സെക്രട്ടറി ഫാ.ഡോ. ഡാനിയൽ ജോൺസൺ ഉൾപ്പെടെയുള്ള വൈദികർ പങ്കെടുത്തു.
തിരുവല്ല∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനെയും മെത്രാപ്പൊലീത്തയെയും മൂന്നാഴ്ചക്കുള്ളിൽ തിരഞ്ഞെടുത്തേക്കും. കാലം ചെയ്ത സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്ക ശുശ്രൂഷ 21ന് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിലാണ് നടക്കുക. ഇതിനായി സഭയിലെ എല്ലാ ബിഷപ്പുമാരും എത്തിച്ചേരും. ഇവരുടെ സൗകര്യം
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കാലം ചെയ്ത ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിൽ കബറടക്കും. ഇവിടത്തെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകൾ. തീയതി പിന്നീട് തീരുമാനിക്കും. ഇന്നലെ രാത്രി സഭാ ആസ്ഥാനത്തു ചേർന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.
തിരുവല്ല ∙ കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്തു ദുഃഖം തളം കെട്ടി നിന്നു. മാർ അത്തനേഷ്യസ് യോഹാന്റെ ചിത്രത്തിനു മുന്നിൽ മെഴുകു തിരികൾ കത്തുന്നുണ്ടായിരുന്നു. വൈദികരും സഭയിലെ ബിഷപ്പുമാരും ഓരോരുത്തരായി സഭാ ആസ്ഥാനത്തേക്ക് വൈകുന്നേരം മുതൽ എത്തിക്കൊണ്ടിരുന്നു. നിറകണ്ണുകളോടെ സഭാ വക്താവ് ഫാ.സിജോ പന്തപ്പള്ളിൽ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയെഅനുസ്മരിച്ചു ‘ ഞങ്ങൾക്ക് എല്ലാമായിരുന്ന തിരുമേനിയാണ് നഷ്ടപ്പെട്ടത്, അപകടത്തിന്റെ സെക്കൻഡുകൾക്കു മുൻപു വരെ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. അപകടത്തിനു ശേഷവും അദ്ദേഹം ഇങ്ങനെയൊരു അവസ്ഥയിലേക്കു മാറുമെന്നു ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ചിലപ്പോൾ ദൈവത്തിന്റെ തീരുമാനമായിരിക്കും.
തിരുവല്ല∙ ഉള്ളിൽ എന്നും ഒരു കുട്ടനാടൻ കർഷകന്റെ മനസ്സ് സൂക്ഷിച്ച അപൂർവ വ്യക്തിത്വം. മണ്ണിനെയും മരങ്ങളെയും ഏറെ കരുതിയ പ്രകൃതിസ്നേഹി. തിരുവല്ല കുറ്റപ്പുഴയിൽ നൂറേക്കറിലേറെയുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സിനഡ് ആസ്ഥാനം തന്നെയാണ് ഇതിന് തെളിവ്. കലപ്പയും ട്രാക്ടറും എല്ലാം ഇവിടെ കാർഷിക പാരമ്പര്യം വിളിച്ചോതുന്ന പുരാവസ്തുക്കളായി സംരക്ഷിച്ചിട്ടുണ്ട്.
തിരുവല്ല∙ ആത്മീയയാത്ര, മഞ്ഞാടി പിഒ, തിരുവല്ല... നേർത്ത സ്വരത്തിൽ, കാമ്പുള്ള പ്രഭാഷണത്തിനൊടുവിൽ ഈ വിലാസം റോഡിയോയിൽ കേൾക്കാത്തവർ ചുരുക്കം. കെ.പി.യോഹന്നാൻ എന്ന സുവിശേഷകൻ 1986ൽ ആരംഭിച്ച ‘ആത്മീയയാത്ര’ പ്രഭാഷണം കേൾക്കാൻ സഭാവ്യത്യാസമില്ലാതെ വിശ്വാസികൾ റേഡിയോ തുറന്നുവച്ചു. പ്രാർഥനതേടി ആത്മീയയാത്രയിലേക്ക് എത്തിക്കൊണ്ടിരുന്നത് ആയിരക്കണക്കിന് കത്തുകൾ. മറുപടിക്കത്തുകളിലൂടെ ആത്മീയബന്ധം ദൃഢമായി. ഒട്ടേറെപ്പേരുടെ ജീവിതത്തെ മാറ്റിമറിച്ച ‘ശബ്ദ വിപ്ലവം’ ആയിരുന്നു ആത്മീയയാത്ര. അദ്ദേഹത്തിന്റെ കൺവൻഷൻ പ്രസംഗങ്ങൾക്കായി കണ്ണും കാതും കൂർപ്പിച്ചിരുന്ന കാലം കേരളത്തിനകത്തും പുറത്തുമുണ്ടായിരുന്നു. പതിഞ്ഞ സ്വരത്തിൽ താളത്തിലുള്ള സംസാരവും ഇടയ്ക്കിടെയുള്ള നുറുങ്ങുകഥകളുമായിരുന്നു പ്രസംഗത്തിന്റെ ഹൈലൈറ്റ്.
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത (74) കാലം ചെയ്തു. ചൊവ്വാഴ്ച യുഎസിലെ ഡാലസിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Results 1-10