Activate your premium subscription today
പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാൾ ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നടക്കുകയാണല്ലോ. ദീർഘദൂര പദയാത്രകളിലൂടെ പരുമലയിൽ വന്നെത്തുന്ന നാനാജാതി മതസ്ഥരായ മനുഷ്യർ കേവലം 54 വയസ്സുവരെ മാത്രം ജീവിച്ച സന്യാസിശ്രേഷ്ഠനും താപസ്വിയും ദീനാനുകമ്പയുടെ നിറകുടവുമായിരുന്ന പരിശുദ്ധനിലൂടെ തങ്ങളുടെ ജീവിത സംഘർഷങ്ങളുടെ മാറാപ്പുകൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് കടന്നു വരുന്ന ദിനങ്ങളാണല്ലോ കടന്നുപോകുന്നത്.
അകപ്പൊരുളിന്റെ പ്രഭയുമായി ഇരുണ്ട കാലത്തെ തങ്ങളാലാവും വിധം പ്രകാശിപ്പിക്കുവാൻ നക്ഷത്ര ശോഭയോടെ ഈ മണ്ണിലവതരിക്കുന്ന ചില മനുഷ്യരുണ്ട്. ഐഹിക ജീവിതത്തിൽ നിന്നും മരണം വഴിയായി അവർ നമ്മെ പിരിഞ്ഞാലും അവരുടെ ജീവിതം പരത്തിയ പരിമളം കൊണ്ട് ചിരസ്ഥായിയായ ഒരോർമ്മയായി അവർ കാലത്തെയും ദേശത്തെയും ചരിത്രത്തെയും
ദൈവവുമായുള്ള ഐക്യത്തിലേക്കുള്ള മാർഗമാണ് വിശുദ്ധി. ഓർത്തഡോക്സ് വിശ്വാസത്തിൽ, വിശുദ്ധി പരിശുദ്ധാത്മാവിലൂടെ ദൈവം മനുഷ്യന് നൽകുന്ന ഒരു ദാനമാണ്. ഇത് ഒരു സിദ്ധാന്തം മാത്രമല്ല, ജീവിതാനുഭവമാണ്. മനുഷ്യമഹത്വത്തിന്റെയും ദൈവകൃപയുടെയും പ്രതീകങ്ങളാണ് വിശുദ്ധർ. ലോകം മാറുമ്പോഴും, വിശുദ്ധർ ക്രിസ്തുവിന്റെ ജീവിക്കുന്ന മുഖമായി തുടരുന്നു. വിശുദ്ധരുടെ ജീവിതം വിശ്വാസികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നു. വിശുദ്ധരുടെ പ്രാർത്ഥനകൾക്ക് ദൈവസന്നിധിയിൽ പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ, വിശ്വാസികൾ വിശുദ്ധരുടെ മധ്യസ്ഥതയ്ക്കായി പ്രാർത്ഥിക്കുന്നു. വിശുദ്ധർക്ക് ആരാധന അർപ്പിക്കുന്നില്ല, മറിച്ച് അവരുടെ മഹത്വവൽക്കരണം ദൈവത്തിന്റെ കൃപയെ അംഗീകരിക്കലാണ്. വിശുദ്ധരുടെ മധ്യസ്ഥത ഓർത്തഡോക്സ് വിശ്വാസത്തിൽ അവിഭാജ്യ ഘടകമാണ്.
പരുമല ∙ പൊൻവെള്ളിക്കുരിശുകളും മുത്തുക്കുടകളുമായി നീങ്ങിയ വിശ്വാസികൾ പരുമലയെ ഭക്തിസാന്ദ്രമാക്കി. പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന റാസയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. പള്ളിയുടെ പടിഞ്ഞാറേ വാതിൽ വഴി വിശ്വാസികൾ പ്രധാന കുരിശടിയിലെത്തി. ഇവിടെനിന്നു വടക്കേ വാതിൽ വഴി റാസ തിരികെ പള്ളിയിൽ പ്രവേശിക്കാൻ 2 മണിക്കൂറോളം വേണ്ടിവന്നു.
കഴിഞ്ഞ ചില മാസങ്ങളിൽ പല സംഭവങ്ങളിലായി കേരളത്തിലെ ജനങ്ങൾ ഒന്നായിച്ചേർന്നു. പരസ്പരം സഹായിച്ചും ചർച്ചകൾ നടത്തിയും കായികമായും സാമ്പത്തികമായും തുണച്ചും ആ ദുരന്തങ്ങളിൽ തുണയായി. നമ്മുടെ സ്നേഹവും കരുതലും സാമൂഹിക പ്രതിബദ്ധതയുമൊക്കെ വെളിവാക്കിയ അനുഭവങ്ങളായിരുന്നു അവ. എന്നാൽ ഇത്തരം നന്മയുടെ തുരുത്തുകളാകാൻ ഒരു ദുരന്തത്തോളം നമ്മൾ കാത്തിരിക്കണമെന്നുണ്ടോ? തീർച്ചയായും അപകടങ്ങളിലും അനർഥങ്ങളിലും നമ്മൾ സഹാനുഭൂതി ഉള്ളവരാണ്. അതുപോലെ ദുരന്തമുഖത്തല്ലാതെ, വ്യത്യസ്തമായ സാഹചര്യങ്ങളിലും സമയങ്ങളിലും നമുക്ക് ഒരുമിച്ചു ചേർന്ന് പ്രവർത്തിച്ചു കൂടേ?.
പരിശുദ്ധനായ പരുമലത്തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാളാണ് 2024 നവംബർ 1, 2 തീയതികളിൽ നടക്കുന്നത്. ജാതി– മത–സഭാ–സമുദായ സങ്കൽപങ്ങൾക്കതീതമായ ജനപങ്കാളിത്തം അദ്ദേഹത്തിന്റെ ഓർമ്മപ്പെരുന്നാളിന്റെ സവിശേഷതയായി കാണുന്നു. വിശുദ്ധന്മാരുടെ സങ്കൽപവും സമീപനവും അപ്രകാരം തന്നെയാണ്.
Results 1-6 of 20