Activate your premium subscription today
ഉത്രാടം:ഔദ്യോഗിക മേഖലകളിലുളളവർക്ക് ആത്മവിശ്വാസം വർധിക്കും. പഠിച്ച വിദ്യ പ്രാവർത്തികമാക്കും. പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ അനുകൂലമായ വിജയം കൈവരിക്കും. വ്യാപാരവിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.
ഉത്രാടം:ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വ്യാപാര വിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. തിരുവോണം:നിരവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ സാധിക്കും. പണം കടം
നനഞ്ഞൊലിച്ച് കൊയ്തുകേറി കളം നിറച്ചുവയ്ക്കുന്ന കറ്റക്കെട്ടുകളാണ് കര്‍ക്കിടകത്തിന്റെ സമ്പാദ്യം. ദുരിതകാലമെന്ന് തോറ്റി, പൊട്ടിയെ പടിയടച്ച്, ശീവോതിയെ കൊട്ടിപ്പാടി അകത്തേറ്റുന്നു. കളിക്കാന്‍ കൂട്ടില്ലാത്ത കാലത്ത് ഊഞ്ഞാല്‍പ്പാട്ടും ഓണപ്പാട്ടും ഇല്ലാതിരുന്ന ഒറ്റപ്പെട്ട ബാല്യത്തില്‍ പാട്ടുകൂട്ടായ കഥയാണ് പറയുന്നത്. വള്ളിനിക്കറിട്ട് നടക്കുന്ന കാലത്താണ് ഓണത്തോട് എനിക്ക് വല്ലാത്ത പ്രണയം തോന്നുന്നത്. കൊയ്ത്തും മെതിയും എള്ളും കറ്റയുമൊക്കെയുള്ള കാലം. അന്നേ കൂട്ടും സെറ്റുമൊന്നുമില്ല. പാട്ടാണ് എപ്പോഴും കൂട്ടുകാരന്. അച്ഛന് ജോലി സ്ഥലത്തുനിന്നു കൊണ്ടുവന്ന പഴയ തോഷിബ റേഡിയോ മുറിപ്പുറത്തെ അരമതിലില്‍ പൊട്ടിയും ചീറ്റിയും ചിതറിയും ചിലമ്പിച്ചുമൊക്കെ പാടുന്ന പാട്ടുകളിലായിരുന്നു ജീവിതത്തിന്റെ വസന്തവും ശിശിരവും ഹേമന്ദവുമൊക്കെ കടന്നുപോയിരുന്നത്. അത്തം മുതലേ അയലത്തുള്ള കുട്ടികളൊക്കെ പൂക്കളിറുക്കുവാന്‍ വീട്ടുതൊടിയിലെത്തും. ഓരോ ദിവസവും അവര്‍ പൂക്കളത്തിന്റെ നിറങ്ങളിലും വളയങ്ങളിലും ഓരോ എണ്ണം കൂട്ടും. വാഴപ്പിണ്ടി ചെറുതായി മുറിച്ച് കളത്തിനു നടുവില്‍ കുഴിച്ചിട്ട്, അതില്‍ നിറയെ ചോര തുടിപ്പന്‍ ചെമ്പരത്തിപ്പൂക്കള്‍ കുത്തിനിര്‍ത്തും. അപ്പോള്‍ അവരുടെ മുഖങ്ങള്‍ കാണേണ്ടതു തന്നെ. പൂവിനെപ്പോലെ ചുവന്നു തുടുത്തിരിക്കും. അന്നും ഇന്നും പൂക്കളമിടുന്നതിനോട് എനിക്കു താല്പര്യമില്ല. മറ്റൊന്നും കൊണ്ടല്ല... പ്രകൃതി, ചെടികള്‍ക്കു നല്കിയ മനോഹരമായ അലങ്കാരങ്ങള്‍, മനുഷ്യന് അവനുവേണ്ടി പറിച്ചെടുത്ത്
‘ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി, ഇളവെയിലിൻ കുമ്പിളിൽ നിന്നരളിപ്പൂ വിതറി, ചെറുമഞ്ഞൾ തുമ്പികളാം തിരുവാനമേറി, ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി...’- ഒഎൻവി കുറുപ്പിന്റെ ഈ വരികളിലാകെയുണ്ട് ഓണവും ചിങ്ങവും പൂക്കളും പ്രകൃതിയുമെല്ലാം തമ്മിലുള്ള ബന്ധം. പക്ഷേ എന്നു മുതലാണ് ചിങ്ങമാസവും ഓണവും ഇത്രയേറെ ‘അടുത്തത്’? കേരളം എന്നു മുതലാണ് ഓണം ആഘോഷാക്കിത്തുടങ്ങിയത്? പൂക്കളങ്ങൾ പലതരം എന്നു പറയും പോലെ, മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കും ഉത്തരം പലതാണ്. പക്ഷേ ചരിത്രകാരന്മാർ ഓണവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും കൃത്യമായി വിശകലനം ചെയ്ത് ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്. അതിനെപ്പറ്റി വിശദമായി സംസാരിക്കുകയാണ് ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ. കൊല്ലവർഷത്തിന്റെ ആരംഭത്തോടെയാണ് ഓണവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾ കേരളത്തിൽ സംഭവിച്ചത്. എങ്ങനെയായിരുന്നു അതിന്റെ തുടക്കം? കൊല്ലവർഷമെന്ന കാലഗണന എത്രമാത്രം ശാസ്ത്രീയമാണ് എന്ന ചോദ്യവുമായി ബന്ധപ്പെട്ട ചർച്ച ചെന്നെത്തുന്നത് ഇന്നത്തെ ഓണാഘോഷങ്ങളിലും അതിൽ വന്ന മാറ്റങ്ങളിലുമാണ്. വർഷങ്ങളായി കേരളം ജാതിമതഭേദമന്യേ നടത്തി വന്ന ഓണാഘോഷത്തിൽ എന്തൊക്കെ പരിഷ്കാരങ്ങളാണ് വന്നിരിക്കുന്നത്? ടൂറിസം വാരാഘോഷം വേണ്ടെന്ന സർക്കാർ തീരുമാനം ശരിയായിരുന്നോ? എല്ലാറ്റിനെപ്പറ്റിയും വ്യക്തമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ‘ഓണവിരുന്നി’ൽ.
തിരുവോണ ദിവസവും ഇന്നലെ പുലർച്ചെയുമായി തിരുവനന്തപുരം ജില്ലയിലുണ്ടായ 5 അപകടങ്ങളിൽ 7 പേർ മരിച്ചു. വർക്കല കുരയ്ക്കണ്ണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. ഞായർ രാത്രി 11.15നാണ് അപകടം. വർക്കല ബീച്ച് ഭാഗത്തുനിന്ന് ഇടവ ഭാഗത്തേക്കു പോയ ബൈക്കും എതിരെ വന്ന മറ്റൊരു ബൈക്കുമാണു കൂട്ടിയിടിച്ചത്. ഇടവ വെൺകുളം തോട്ടുമുഖം വലിയവിള അപർണ ഭവനിൽ അനിൽകുമാർ–ഉഷ ദമ്പതികളുടെ മകൻ ആദിത്യൻ (19), വെൺകുളം മങ്ങാട്ടു ചെരുവിള രഞ്ചിദാസ് ഭവനിൽ ദാസ്– കുമാരി ദമ്പതികളുടെ മകൻ ആനന്ദ് ദാസ് (18), എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന വർക്കല മുണ്ടയിൽ തോപ്പുവിളയിൽ മോൻസി–ധനുജ ബാബു ദമ്പതികളുടെ മകൻ ജിഷ്ണു മോൻസി(19) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇടവ മൂടില്ലാവിള കല്ലിന്മേൽ വയലിൽ വീട്ടിൽ (കവിത ഭവൻ) സനോജ് (19), ജനാർദനപുരം മേലേഗ്രാമത്തിൽ വിഷ്ണു (19) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ ∙ ഈ തിരുവോണത്തിനും പി.ജയരാജന്റെ വീട്ടിൽ കുടുംബാംഗങ്ങളെല്ലാം ഒത്തുചേരും. ആഘോഷങ്ങൾക്കൊപ്പം ഒരു വേദനയുടെ ഓർമ കൂടി അവർ പങ്കുവയ്ക്കും. ഇന്ന് ആ ഓർമയ്ക്ക് 25 വയസ്സാകുകയാണ്. 1999 ലെ തിരുവോണ ദിവസമാണ് കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ മുഖങ്ങളിലൊന്നായ പി.ജയരാജൻ കുടുംബവീട്ടിൽവച്ച്
മലപ്പുറം∙ ഇന്ന് സന്തോഷത്തിന്റെ വമ്പൻ പൂക്കളങ്ങളൊരുക്കി നാട് തിരുവോണം ആഘോഷിക്കുന്നു. ജില്ലയിലെ വിവിധ ടൗണുകളിൽ ഇന്നലെ പൂ, പച്ചക്കറി വിപണികളിലായിരുന്നു കൂടുതൽ ആളുകളെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വസ്ത്രങ്ങളെടുക്കാനും മറ്റും വിട്ടുപോയവർ ഇന്നലെ ടെക്സ്റ്റൈൽസുകളിലെത്തി.മലപ്പുറം നഗരത്തിൽ കാര്യമായ
ഇത്തവണ തിരുവോണം സാധാരണയിൽനിന്നു വൈകി ചിങ്ങം 30ന് (നാളെ) ആണല്ലോ. 1967, 1986, 2005 വർഷങ്ങളിലും സെപ്റ്റംബർ 15ന് ആയിരുന്നു തിരുവോണം. ചിങ്ങമാസത്തിൽ രണ്ടു തിരുവോണം വന്നാൽ രണ്ടാമത്തേതാണു പരിഗണിക്കുക. പിറന്നാൾ കണക്കാക്കുന്ന രീതിയിലാണ് ഓണവും കണക്കാക്കുന്നത്. ഇക്കൊല്ലം ചിങ്ങമാസത്തിന്റെ തുടക്കത്തിലും ഒരു തിരുവോണം വന്നിരുന്നു.
ഓണമുണ്ണുമ്പോൾ നാം ചുറ്റുമുള്ളവരെയും ഊട്ടണം. ഈ വിശാലചിന്തയെ ഉറപ്പിക്കുന്ന ഒരാചാരം പണ്ടു മുതൽ ഇവിടെ ഉണ്ടായിരുന്നു. അതാണ് ഉറുമ്പൂട്ട്. അരിവറുത്തതിൽ ശർക്കരയും തേങ്ങാപീരയും ചേർത്തിളക്കി വാഴയിലക്കീറിൽ വീടിന്റെ പരിസരങ്ങളിലോ നാലു മൂലയ്ക്കോ വച്ച് ഉറുമ്പുകൾക്ക് ഓണപ്പങ്കു നൽകുന്നതാണു രീതി. ഇലക്കീറിന്റെ
മഹാബലി തമ്പുരാൻ തന്റെ പ്രജകളെ കാണാൻ എഴുന്നെള്ളുന്ന ദിവസമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങത്തിലെ തിരുവോണം നാളിലാണ് വാമനൻ അവതരിച്ചത് എന്നാണ് വിശ്വാസം. മലയാളികളുടെ മഹോത്സവമാണ് തിരുവോണം.കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം.
Results 1-10 of 100