Activate your premium subscription today
Monday, Mar 31, 2025
ന്യൂയോർക്ക്∙ ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കി സ്പേസ് എക്സ്. പൊളാരിസ് ഡോൺ ദൗത്യം പൂർത്തിയാക്കിയ യാത്രികർ സുരക്ഷിതമായി ഞായറാഴ്ച ഭൂമിയിൽ തിരിച്ചെത്തി. അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യത്തെ ബഹിരാകാശ രംഗത്തെ വലിയ കുതിച്ചുചാട്ടം എന്നാണ് നാസ പ്രശംസിച്ചത്.
പ്രതികൂല കാലാവസ്ഥാ പ്രവചനം കാരണം ബുധനാഴ്ച പദ്ധതിയിട്ടിരുന്ന പൊളാരിസ് ഡോണ്‍ ദൗത്യവുമായുള്ള ഫാൽക്കൺ 9 വിക്ഷേപണത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് സ്പേസ് എക്സ്. അനുകൂലമായ വിക്ഷേപണത്തിനും സുരക്ഷിതമായുള്ള മടങ്ങിവരവിനുമായി കാലാവസ്ഥ അനുകൂലമാകാൻ കാത്തിരിക്കുകയാണെന്ന് സ്പേസ് എക്സ് 'എക്സ്' പോസ്റ്റിൽ അറിയിച്ചു.
സ്പേസ് എക്സിന്റെ ബഹിരാകാശ യാത്രാ പദ്ധതിയായ പൊളാരിസ് പ്രോഗ്രാമിലെ മൂന്ന് ആസൂത്രിത ദൗത്യങ്ങളിൽ ആദ്യത്തേതാണ് പൊളാരിസ് ഡോൺ. ഓഗസ്റ്റ് 27നാണ് ബഹിരാകാശ നടത്തമുൾപ്പടെയുള്ള പദ്ധതിയുടെ വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ ഗ്രൗണ്ട് സ്റ്റേഷനിലെ Quick
ന്യൂയോർക്ക്∙ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ ‘പൊളാരിസ് ഡോൺ’ വിക്ഷേപണം മാറ്റിവച്ചു. ഹീലിയം ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് സ്പേസ് എക്സ്, എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ദൗത്യം ബുധനാഴ്ച നടക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥയും സാങ്കേതികതയും മറ്റെല്ലാ കാര്യങ്ങളും തുണച്ചാൽ ഓഗസ്റ്റ് 27 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ അത് സംഭവിക്കും. ഒരു സ്വകാര്യ കമ്പനി നടത്തുന്ന ആദ്യ ബഹിരാകാശ നടത്തത്തിനു (സ്പേസ് വോക്ക്) വേണ്ടിയുള്ള സംഘം ഭൂമിയില്‍നിന്ന് യാത്രതിരിക്കും. ഇക്കഴിഞ്ഞ 50 വർഷത്തിനിടെ ഭൂമിയിൽനിന്ന് ഇത്രയേറെ അകലെ ഒരു സംഘം ബഹിരാകാശഭ്രമണം നടത്തുന്നത് ഇതാദ്യമായാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ്എക്സിന്റെ പിന്തുണയോടെയാണ് ‘പൊലാരിസ് ഡോൺ’ ദൗത്യം നടപ്പാക്കുന്നത്. എന്നാൽ പണം മുടക്കുന്നത് അദ്ദേഹമല്ല. നാലു പേർ അടങ്ങുന്ന ഈ സംഘത്തിൽ മറ്റൊരു കൗതുകം കൂടിയുണ്ട്– കൂട്ടത്തിലൊരാൾ മലയാളത്തിന്റെ മരുമകളാണ്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ഏറെ ഉപകാരപ്പെടുന്നതാകും ഈ ദൗത്യം. അതേസമയംതന്നെ ഏറെ അപകടകരവും. രണ്ട് വർഷം മുൻപ് സ്പേസ് എക്സ് പ്രഖ്യാപിച്ച ദൗത്യമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് ഇവരുടെ യാത്ര. ഒരേസമയം ഏറെ കൗതുകകരവും ഒപ്പം അപകടകരവുമായ യാത്രയാണിതെന്ന് നിസ്സംശയം പറയാം. എന്താണ് ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ? എന്തുകൊണ്ടാണിത് അപകടം നിറഞ്ഞതാണെന്നു പറയുന്നത്?
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.