പൊളാരിസ് ഡോൺ വിക്ഷേപണം വീണ്ടും മാറ്റി; ഇനി കാലാവസ്ഥ ജാലകം തുറക്കണം
Mail This Article
പ്രതികൂല കാലാവസ്ഥാ പ്രവചനം കാരണം ബുധനാഴ്ച പദ്ധതിയിട്ടിരുന്ന പൊളാരിസ് ഡോണ്‍ ദൗത്യവുമായുള്ള ഫാൽക്കൺ 9 വിക്ഷേപണത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് സ്‌പേസ് എക്‌സ്. അനുകൂലമായ വിക്ഷേപണത്തിനും സുരക്ഷിതമായുള്ള മടങ്ങിവരവിനുമായി കാലാവസ്ഥ അനുകൂലമാകാൻ കാത്തിരിക്കുകയാണെന്ന് സ്പേസ് എക്സ് 'എക്സ്' പോസ്റ്റിൽ അറിയിച്ചു.
സ്‌പേസ് എക്‌സിന്റെ ബഹിരാകാശ യാത്രാ പദ്ധതിയായ പൊളാരിസ് പ്രോഗ്രാമിലെ മൂന്ന് ആസൂത്രിത ദൗത്യങ്ങളിൽ ആദ്യത്തേതായിരുന്നു പൊളാരിസ് ഡോൺ. ഓഗസ്റ്റ് 27നാണ് ബഹിരാകാശ നടത്തമുൾപ്പടെയുള്ള പദ്ധതിയുടെ വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ ഗ്രൗണ്ട് സ്റ്റേഷനിലെ Quick Disconnect Umbilical-ൽ ഉണ്ടായ ഹീലിയം ലീക്കിനെത്തുടര്‍ന്നാണ് വിക്ഷേപണം ബുധനാഴ്ചത്തേക്കു മാറ്റിവെക്കുകയായിരുന്നു.
ദൗത്യം
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 1,400 കിലോമീറ്റർ വരെ ഉയരത്തിലെത്തുകയെന്ന ലക്ഷ്യം കൈവരിക്കാനാണ് പോളാരിസ് ഡോൺ ലക്ഷ്യമിടുന്നത്. ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ളതുമായ വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിലായിരിക്കും ഇവരുടെ പേടകം സഞ്ചരിക്കുക. ഇത് ജെമിനി 11 സ്ഥാപിച്ച മുൻ റെക്കോർഡ് മറികടക്കും, അപ്പോളോ പ്രോഗ്രാമിന് ശേഷം മനുഷ്യർ എത്തിയ ഏറ്റവും ഉയർന്ന ഭൗമ ഭ്രമണപഥമായിരിക്കും.യാത്രയുടെ മൂന്നാം ദിവസം, ക്രൂ അംഗങ്ങൾ 20 മിനിട്ട് ബഹിരാകാശ നടത്തത്തിനായി ചെലവഴിക്കും
ബഹിരാകാശ നടത്തം മാത്രമല്ല സ്‌പേസ് എക്‌സിന്റെ എക്‌സ്‌ട്രാ വെഹിക്കുലാർ ആക്‌റ്റിവിറ്റി (ഇവിഎ) സ്‌പേസ് സ്യൂട്ടുകളുടെ പരീക്ഷണവും ദൗത്യ ലക്ഷ്യമാണ്.