ADVERTISEMENT

ന്യൂയോർക്ക്∙ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്താനിരുന്ന ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ ‘പൊളാരിസ് ഡോൺ’ വിക്ഷേപണം മാറ്റിവച്ചു. ഹീലിയം ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് സ്പേസ് എക്സ്, എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ദൗത്യം ബുധനാഴ്ച നടക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പ്രാദേശിക സമയം ചൊവാഴ്ച പുലർച്ചെയോടെയായിരുന്നു വിക്ഷേപണം നടത്താൻ സ്പേസ് എക്സ് തീരുമാനിച്ചിരുന്നത്. സാങ്കേതിക വിദഗ്ധർ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്പേസ് എക്സ് അധികൃതർ  വ്യക്തമാക്കി.

അഞ്ച് ദിന ദൗത്യത്തിനായി മലയാളിയും സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനുമായ ഡോ.അനിൽ മേനോന്റെ ഭാര്യ അന്ന മേനോൻ അടക്കം 4 പേരെയാണ് നിശ്ചയിരുന്നത്. സ്പേസ് എക്സിലെ എഞ്ചിനീയറായ അന്നയ്ക്ക് പുറമെ ശതകോടീശ്വരൻ ജാറഡ് ഐസക്മാൻ, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ സ്കോട്ട് പൊറ്റീറ്റ്, എഞ്ചിനീയർ സാറാ ഗില്ലിസ് എന്നിവരെയാണ് ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തിനായി തിരഞ്ഞെടുത്തിരുന്നത്.

English Summary:

SpaceX's Polaris Dawn Mission Delayed Due to Helium Leak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com