Activate your premium subscription today
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-08ന്റെ വിക്ഷേപണം ഓഗസ്റ്റ് 15ൽനിന്നും ഓഗസ്റ്റ് 16ലേക്ക് മാറ്റി. ചെറിയ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി-ഡി3) ഉപയോഗിച്ചാണ് വിക്ഷേപണം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ
തിരുവനന്തപുരം ∙ ബഹിരാകാശ ഭ്രമണപഥത്തിലെ മാലിന്യം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ഒരു നാഴികക്കല്ലു കൂടി പിന്നിട്ടു. പുതുവർഷ ദിനത്തിൽ എക്സ്പോസാറ്റ് ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാൻ വിക്ഷേപിച്ച പിഎസ്എൽവി റോക്കറ്റിന്റെ മുഴുവൻ അവശിഷ്ടങ്ങളും ഭൂമിയിൽ തിരിച്ചെത്തിച്ചതാണു നേട്ടം. ഉപഗ്രഹം ലക്ഷ്യത്തിലെത്തിച്ച ശേഷം റോക്കറ്റിലെ നാലാം ഘട്ടത്തെ ‘പോയം–3’ എന്ന ചെലവു കുറഞ്ഞ ബഹിരാകാശ പ്ലാറ്റ്ഫോം ആക്കുകയും 650 കിലോമീറ്റർ ഉയരത്തിലെ ഭ്രമണപഥത്തിൽ നിന്ന് 350 കിലോമീറ്ററിലേക്കു താഴ്ത്തുകയും ചെയ്തിരുന്നു.
1993–94 കാലത്താണ് വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ (എൽപിഎസ്സി) എയ്റോസ്പേസ് മെക്കാനിസം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഉപഗ്രഹത്തെ എങ്ങനെ തിരിച്ചുകൊണ്ടുവരാം (പേലോഡ് റിക്കവറി) എന്ന പഠനം തുടങ്ങിയത്. ഞാനായിരുന്നു അതിന്റെ കൺവീനർ. സ്പേസ് കാപ്സ്യൂൾ റിക്കവറി എക്സ്പെരിമെന്റ് (എസ്ആർഇ) എന്ന പ്രോജക്ട് 2001ൽ സമർപ്പിച്ചു. 2007ൽ പിഎസ്എൽവി–സി7 റോക്കറ്റിൽ കാർട്ടോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചപ്പോൾ ഒപ്പം എസ്ആർഇയും ഉണ്ടായിരുന്നു. കുറച്ചു ദിവസം ഭ്രമണപഥത്തിൽ ചുറ്റിയ എസ്ആർഇ തിരികെ ഭൂമിയിലെത്തിച്ചതായിരുന്നു ഞങ്ങൾക്ക് ആത്മവിശ്വാസം നൽകിയത്.
ചെന്നൈ ∙ ഐഎസ്ആർഒയുടെ പുതുവർഷ ദൗത്യം പിഎസ്എൽവി സി 58 എക്സ്പോസാറ്റ് (എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ്) വിജയം. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് രാവിലെ 9.10നാണ് ഉപഗ്രഹവുമായി റോക്കറ്റ് കുതിച്ചുയർന്നത്. എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളുൾപ്പെടെ പഠിക്കാനുള്ള രാജ്യത്തിന്റെ പ്രഥമ ദൗത്യമാണിതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.
ശ്രീഹരിക്കോട്ട ∙ പുതുവത്സര ദിനത്തിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ പുതിയ ദൗത്യം എക്സ്പോസാറ്റ് (എക്സ്–റേ പോളാരിമീറ്റർ സാറ്റലൈറ്റ്). ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്നിന്നു പിഎസ്എൽവി സി-58 ആണ് എക്സ്പോസാറ്റ് ഉപഗ്രഹവുമായി കുതിച്ചുയർന്നത്. വിക്ഷേപണം വിജയമാണെന്ന് ഐഎസ്ആർഒ
ചെന്നൈ ∙ രാജ്യത്തിന്റെ അഭിമാന ബഹിരാകാശ ദൗത്യങ്ങളിൽ നിർണായക ശബ്ദ സാന്നിധ്യമായിരുന്ന ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ ഉദ്യോഗസ്ഥ എം.വളർമതി (55) അന്തരിച്ചു. സംസ്കാരം നടത്തി. വിക്ഷേപണങ്ങൾക്കു മുമ്പ് കൗണ്ട് ഡൗൺ അനൗൺസ്മെന്റ് നടത്തിയിരുന്നത് തിരുച്ചിറപ്പള്ളി സ്വദേശിനിയും ശ്രീഹരിക്കോട്ടയിലെ മിഷൻ കൺട്രോൾ സെന്റർ റേഞ്ച് ഓപറേഷൻ വിഭാഗം പ്രോഗ്രാം മാനേജരുമായിരുന്ന വളർമതിയായിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിനു പിന്നാലെ, പിഎസ്എൽവി സി56– ഡിഎസ്– എസ്എആർ ദൗത്യത്തിലാണ് വളർമതിയുടെ ശബ്ദം അവസാനമായി രാജ്യം കേട്ടത്.
ശ്രീഹരിക്കോട്ട ∙ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു നിശ്ചയിച്ച സമയത്തു തന്നെ പിഎസ്എൽവി സി 57 ഉയർന്നതോടെ സന്ദർശക ഗാലറിയിൽനിന്നു കയ്യടികൾ ഉയർന്നു. ദൗത്യം മുന്നേറുന്നെന്നുള്ള അറിയിപ്പ് ഓരോ തവണ വരുമ്പോഴും കയ്യടികൾക്കു ശക്തി കൂടി.
പിഎസ്എൽവി വിക്ഷേപണത്തറയിൽ നിന്ന് ലിഫ്റ്റ് ഓഫ് ചെയ്യുന്നത് ഖരഇന്ധനമുള്ള മോട്ടർ ഉപയോഗിച്ചാണ്. രണ്ടാം ഘട്ടം ലിക്വിഡ് എൻജിൻ (പിഎസ്2) എന്നു പറയും. 42 ടൺ ശേഷിയുണ്ടിതിന്. ഇതു വികസിപ്പിച്ചു നൽകിയതിൽ വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിന് (എൽപിഎസി) നിർണായകമായ പങ്കുണ്ട്. പിഎസ്എൽവിയുടെ നാലാംഘട്ടം ലിക്വിഡ് സ്റ്റേജും എൽപിഎസ്സി വികസിപ്പിച്ചു. ആദിത്യ പോലുള്ള സങ്കീർണമായ ദൗത്യം കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഈ നാലാംഘട്ടം 2 തവണ പ്രവർത്തിപ്പിച്ചു.
ചെന്നൈ ∙ രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എൽവി – സി57 റോക്കറ്റ് നാളെ രാവിലെ 11.50നാണു വിക്ഷേപിക്കുക. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 എത്തുക. കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) ആണ് പ്രധാനമായും പഠിക്കുക.
ചെന്നൈ ∙ രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപണത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. വിക്ഷേപണത്തിനു മുന്നോടിയായുള്ള പരിശോധനകളും റിഹേഴ്സലും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ പൂർത്തിയായി. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എൽവി സി57 റോക്കറ്റ് സെപ്റ്റംബർ 2ന് രാവിലെ 11.50നാണ് വിക്ഷേപിക്കുക.
Results 1-10 of 22