ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ ഒരേ താളത്തിനൊത്തു നൃത്തം ചെയ്യുന്ന രണ്ട് നർത്തക ഉപഗ്രഹങ്ങൾ ! ഇന്നു വൈകിട്ട് 4.08ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് പിഎസ്എൽവി–സി59 റോക്കറ്റിൽ ബഹിരാകാശത്തേക്കു കുതിക്കുന്ന യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇഎസ്എ) പ്രോബ 3 ഉപഗ്രഹങ്ങളെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ബഹിരാകാശത്തു കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാൻ ലക്ഷ്യമിട്ടാണ് ഇഎസ്എ, ഐഎസ്ആർഒയുടെ റോക്കറ്റിൽ പ്രോബ 3 വിക്ഷേപണം നടത്തുന്നത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഏറ്റെടുത്തു നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്. ഭൂമിയിൽനിന്ന് അകലെ(അപ്പോജി) 60,530 കിലോമീറ്ററും അരികിൽ പെരിജീ) 600 കിലോമീറ്ററും ദൈർഘ്യമുള്ള ദീർഘ ഭ്രമണപഥത്തിൽ പരസ്പരം 150 മീറ്റർ അകലം പാലിച്ചാണ് പ്രോബ 3 ഇരട്ട ഉപഗ്രഹങ്ങൾ സഞ്ചരിക്കുക. ഒറ്റത്തവണ തുടർച്ചയായി 6 മണിക്കൂർ സൂര്യന്റെ അന്തരീക്ഷപാളിയായ കൊറോണയെ നിരീക്ഷിക്കാൻ കഴിയുംവിധമാണ് ഇതിന്റെ യാത്രാപഥം നിശ്ചയിച്ചിരിക്കുന്നത്.

English Summary:

Artificial Solar Eclipse: European Space Agency(ESA) Proba 3 twin satellites on ISRO's PSLV-C59 rocket from Sriharikota, aiming to create an artificial solar eclipse for detailed Sun observation

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com