Activate your premium subscription today
ഷൊർണൂർ ∙ റോക്കറ്റുകൾക്കും മിസൈലുകൾക്കുമായി എയ്റോസ്പേസ് ഹാമർ പദ്ധതിയും മെറ്റൽ പാർക്കുമായി ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ്. റോക്കറ്റ് വിക്ഷേപണങ്ങൾക്കും മിസൈലുകൾക്കും ചെറിയ ഉപകരണങ്ങൾ നിർമിച്ചുനൽകുന്നതാണ് എയ്റോസ്പേസ് ഹാമർ പദ്ധതി. 7 കോടിയുടെ പദ്ധതിയിൽ ആദ്യഘട്ടമായി 2.50 കോടി രൂപ സർക്കാർ നൽകി. 3 ടൺ വരെ ഭാരമുള്ള
∙ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ശിവം യാദവ് (22) എന്ന യുവാവ് യുട്യൂബ് വിഡിയോകൾ കണ്ടും വെബിനാറുകളിൽ പങ്കെടുത്തും നേടിയ അറിവുകൊണ്ട് സ്വന്തമായൊരു റോക്കറ്റ് കമ്പനി ഉണ്ടാക്കി. ശിവം രൂപപ്പെടുത്തിയ ലിക്വിഡ് ആൻഡ് സോളിഡ് ഫ്യൂവൽ ഹൈബ്രിഡ് റോക്കറ്റിന്റെ പ്രോട്ടോടൈപ് ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ അവതരിപ്പിച്ചപ്പോൾ ഐഎസ്ആർഒ ശാസ്ത്രജ്ഞർ ഒരുറപ്പു കൊടുത്തു–‘റോക്കറ്റിന്റെ പ്രവർത്തന മാതൃക ഉണ്ടാക്കൂ, എല്ലാ സഹായവും ഞങ്ങൾ നൽകാം.’
ന്യൂയോർക്ക് ∙ കേരളത്തിന്റെ മരുമകൾ അന്ന മേനോനുൾപ്പെട്ട സംഘത്തിന്റെ ബഹിരാകാശ നടത്ത ദൗത്യമായ ‘പൊളാരിസ് ഡൗൺ’ വിക്ഷേപണം സ്പെയ്സ് എക്സ് വീണ്ടും മാറ്റിവച്ചു. ഇന്നലെ 21 ഇന്റർനെറ്റ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചശേഷം തിരിച്ചിറങ്ങിയ ഫാൽക്കൺ 9 റോക്കറ്റ് പരാജയപ്പെട്ടതിനെ തുടർന്നാണിത്.
ചെന്നൈ ∙ സ്പേസ് സ്റ്റാർട്ടപ് കമ്പനിയായ സ്പേസ് സോൺ ഇന്ത്യ വികസിപ്പിച്ച രാജ്യത്തെ ആദ്യ പുനരുപയോഗ ഹൈബ്രിഡ് റോക്കറ്റ് ‘റൂമി 1’ വിജയകരമായി വിക്ഷേപിച്ചു. ചെന്നൈയ്ക്കു സമീപമുള്ള മൊബൈൽ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 7.02നു വിക്ഷേപിച്ച റോക്കറ്റ് 3 ഉപഗ്രഹങ്ങളെ 80 കിലോമീറ്റർ അകലത്തിലുള്ള നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചു. തുടർന്ന്, 7 മിനിറ്റിൽ റോക്കറ്റ് മടങ്ങിയെത്തിയതായി അധികൃതർ അറിയിച്ചു.
ചെന്നൈ∙ സ്റ്റാർട്ടപ്പ് കമ്പനിയായ സ്പേസ് സോൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ‘റൂമി’ വിക്ഷേപിച്ചു. കോസ്മിക് റേഡിയേഷൻ തീവ്രത ഉൾപ്പെടെയുള്ള അന്തരീക്ഷ അവസ്ഥകളെ നിരീക്ഷിക്കുന്നതിനും ശേഖരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത 3 ക്യൂബ് ഉപഗ്രഹങ്ങളുമായി കേളമ്പാക്കത്തെ മൊബൈൽ ലോഞ്ച്
ചൈനയിലെ ഷീജിയാങ്ങിൽ താമസിക്കുന്ന 11 വയസ്സുകാരനാണ് യാൻ ഹോങ്സെൻ. സ്കൂളിലും ട്യൂഷനും പോയി ഹോംവർക്കുകളും ചെയ്ത് വിദ്യാർഥി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പരമ്പരാഗത കുട്ടിയല്ല യാൻ. ഒരു ഇന്റർനെറ്റ് താരമായ യാനിന് റോക്കറ്റുകളോടാണ് താൽപര്യം. നാലാം വയസ്സിൽ ചൈനയിലെ ഒരു വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ലോങ്
കലിഫോർണിയ∙ ഫാൽക്കൺ റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിനെത്തുടർന്ന് 20 ഉപഗ്രഹങ്ങൾ തിരികെ ഭൂമിയിൽ പതിക്കുമെന്നു സ്പേസ് എക്സ്. റോക്കറ്റ് വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിൽ ദ്രവ ഓക്സിജൻ ചോർന്നതോടെ റോക്കറ്റിന് ലക്ഷ്യം തെറ്റുകയായിരുന്നെന്നു സ്പേസ് എക്സ് വൈബ്സൈറ്റിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.
ചൈനയിലെ റോക്കറ്റ് സ്റ്റാർട്അപ് കമ്പനി ഐസ്പേസിന്റെ വിക്ഷേപണം ഇന്നലെ പരാജയപ്പെട്ടു. ഉപഗ്രഹങ്ങളുമായി ഗോബി മരുഭൂമിൽ നിന്ന് വിക്ഷേപിക്കപ്പെട്ട റോക്കറ്റ് തകരുകയായിരുന്നു. വൻതോതിൽ മുന്നോട്ടുപോകുന്ന ചൈനീസ് ബഹിരാകാശപദ്ധതി റോക്കറ്റ് തകർച്ചകളുടെ പേരിൽ ഏറെ പഴികേട്ടിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു സംഭവം
2022 ഒക്ടോബർ 22ന്, ബ്രിട്ടിഷ് കമ്പനിയായ വൺവെബിന്റെ 36 ഉപഗ്രഹങ്ങളാണ് ഒറ്റ വിക്ഷേപണത്തിലൂടെ ഇന്ത്യയുടെ എൽവിഎം3 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ചത്. അഞ്ചു മാസത്തിനു ശേഷം, 2023 മാർച്ച് 26ന് അതേ വിക്ഷേപണം ആവർത്തിച്ച്, 36 ഉപഗ്രഹങ്ങളെ കൂടി എൽവിഎം3 റോക്കറ്റിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ഭ്രമണപഥത്തിൽ എത്തിച്ചപ്പോൾ ഒരു റെക്കോർഡ് കൂടി പിറന്നു, ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ ദൗത്യം കൂടിയായിരുന്നു അത്. അന്ന് 5805 കിലോഗ്രാം ഭാരമാണ് എൽവിഎം 3, ഭൂമിയിൽ നിന്ന് 400 കിലോമീറ്ററോളം ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്. അതിനു മുൻപുള്ള ഏറ്റവും ഭാരമേറിയ ദൗത്യം ആദ്യത്തെ വൺവെബ് വിക്ഷേപണത്തിലായിരുന്നു – ഏകദേശം 5796 കിലോഗ്രാം ഭാരം. ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ച ഇന്ത്യ, അടുത്ത മാസം ജിസാറ്റ്–എൻ2 എന്ന കൂറ്റൻ ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിക്കാൻ ഇലോൺ മസ്കിനു കീഴിൽ യുഎസിലുള്ള സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റ് ഉപയോഗിക്കാൻ ധാരണയിലെത്തി. ജിസാറ്റിന്റെ ഭാരം 4700 കിലോഗ്രാം മാത്രമാണ്. വൺവെബ് വിക്ഷേപണത്തിലെ ഉപഗ്രഹങ്ങളുടെ ഭാരവുമായി താരതമ്യപ്പെടുത്തിയാൽ ആയിരം കിലോഗ്രാമിലധികം കുറവ്. എന്നിട്ടും എന്തിനാണ് സ്വന്തം റോക്കറ്റ് ഉപയോഗിക്കാതെ ഇന്ത്യ വിദേശ കമ്പനിയായ സ്പേസ് എക്സിന്റെ റോക്കറ്റ് ഉപയോഗിക്കാൻ തീരുമാനിച്ചത്?
ടെക്സസ്∙ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർഷിപ് ബഹിരാകാശ പേടകത്തിന്റെ നാലാം പരീക്ഷണം വിജയം. ഭ്രമണപഥത്തിലേക്കും തിരിച്ച് സമുദ്രത്തിലേക്കും സുരക്ഷിതമായി എത്തിച്ചേർന്ന പേടകത്തിന് ഭൂമിയിൽ പതിക്കുന്നതിനു തൊട്ടുമുൻപായി കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ പരീക്ഷണം
Results 1-10 of 77