Activate your premium subscription today
ലോകപ്രശസ്തമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ (എസ്സിജി)ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറിന്റെയും ബ്രയാൻ ലാറയുടെയും പേരിലുള്ള ഗേറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ അനാച്ഛാദനം ചെയ്തു. സന്ദർശക ടീമിന്റെ കളിക്കാർ ഇനി ഈ ഗേറ്റിലൂടെയാകും ഗ്രൗണ്ടിലെത്തുക എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
മുംബൈ∙ 50 വയസ്സു തികഞ്ഞതായി ഇപ്പോഴും തനിക്കു തോന്നുന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ‘‘25 വർഷത്തെ അനുഭവ സമ്പത്തുള്ള ഒരു 25 കാരൻ എന്നു പറയുന്നതാകും നല്ലത്. ഈ യാത്ര വളരെ മനോഹരമായിരുന്നു. എനിക്ക് പരാതികളോ, ദുഃഖങ്ങളോ ഇല്ല. എനിക്ക് രാജ്യത്തിനായി 24 വര്‍ഷത്തോളം കളിക്കാൻ സാധിച്ചുഎന്നതു തന്നെ വലിയ
ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഒരു പതിറ്റാണ്ട് പിന്നിടുന്ന വേളയിലും സച്ചിന്റെ കരിയറിലെ പല റിക്കോഡുകളും ഇതുവരെ ആർക്കും തകർക്കാനായിട്ടില്ല. അൻപതാം പിറന്നാൾ ദിനത്തില്‍ സച്ചിന്റെ തകരാത്ത അഞ്ച് നേട്ടങ്ങളിലേക്ക് ഒരു തിരനോട്ടം
അടുത്ത പന്തിൽ സേവാഗ് ഔട്ട്. ‘സച്ചിൻ എന്തായിരിക്കും സേവാഗിനോടു പറഞ്ഞിരിക്കുക’ എന്ന ചോദ്യം ആ നിമിഷം മുതൽ മനസ്സിനെ അലട്ടുകയായിരുന്നു. പത്രസമ്മേളനം അവസാനിക്കാറായിട്ടും അവസരം കിട്ടാതായപ്പോൾ ഇടയ്ക്കു കയറി ചോദിച്ചു. പക്ഷേ സച്ചിൻ ആ ചോദ്യത്തിനു മറുപടി പറയാതെ എഴുന്നേറ്റു. എനിക്ക് നിരാശ. അത് അൽപനേരം മാത്രം. മേശപ്പുറത്തെ റെക്കോർഡറെടുക്കാൻ പോയപ്പോൾ തോളിലൊരു സ്പർശം. പിന്നിൽ സച്ചിൻ! ‘താങ്കളെന്തോ ചോദിച്ചല്ലോ. ആവർത്തിക്കാമോ?’, ഇതിഹാസം കൈയകലത്തു നിൽക്കുന്നതിന്റെ അന്ധാളിപ്പിനെ മറികടന്ന് ചോദ്യം ആവർത്തിച്ചു.
മുംബൈ∙ പിറന്നാൾ ദിനത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിനുമായുള്ള ഓർമ്മകൾ പങ്കുവച്ച് ഭാര്യ ഡോ. അഞ്ജലി തെൻഡുൽക്കർ. സച്ചിനുമായുള്ള ജീവിത യാത്ര തങ്ങളുടെ സാമ്യതകളുടെയും വ്യത്യസ്തതകളുടെയും ആഘോഷമാണെന്ന് ഭാര്യ അഞ്ജലി വ്യക്തമാക്കി. രണ്ട് വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നാണു വളര്‍ന്നതെങ്കിലും ഒരേ മൂല്യങ്ങൾ
സച്ചിൻ രമേഷ് തെൻഡുൽക്കർ എന്ന, സുവർണാക്ഷരങ്ങളാലെഴുതിയ അധ്യായമില്ലാതെ ക്രിക്കറ്റിന്റെ ചരിത്ര പുസ്തകം പൂർണമാകില്ല. അരങ്ങേറ്റ പരമ്പരയിൽ ക്രീസില്‍ ചോര വീണിട്ടും പതറാതെ നിന്ന 16 കാരനില്‍ നിന്ന് ക്രിക്കറ്റിന്റെ കൊടുമുടി കീഴടക്കി ഇതിഹാസമായി വളർന്ന ഒരാളുടെ കഥയാണിത്. മിക്ക കളിക്കാരും കളി അവസാനിപ്പിക്കുന്ന പ്രായത്തില്‍
1973-1973 ഏപ്രിൽ 24ന് മുംബൈയിൽ ജനനം. പിതാവ് രമേഷ് തെൻഡുൽക്കർ. അമ്മ രജനി തെൻഡുൽക്കർ. മറാത്തി കവിയായ രമേഷ് തെൻഡുൽക്കർക്കു സംഗീതജ്ഞൻ എസ്ഡി ബർമ്മനോടുളള ആദരവ് കാരണമാണ് മകനു സച്ചിൻ എന്നു പേരിട്ടത്.
ക്രിക്കറ്റിൽ വലംകൈ ബാറ്ററും ബോളറുമായ സച്ചിൻ എഴുതുന്നത് ഇടംകൈ കൊണ്ടാണ്. ബാറ്റിങ്ങിന് ഇറങ്ങും മുൻപ് ഇടംകാലിലെ പാഡ് ആണ് ആദ്യം കെട്ടുക. 1990ൽ ഓൾഡ് ട്രാഫഡിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ തന്റെ ആദ്യ സെഞ്ചറി നേടിയ സച്ചിനു മാൻ ഓഫ് ദ് മാച്ച് അവാർഡായി കിട്ടിയ ഷാംപെയ്ൻ രുചിക്കാനായില്ല. കാരണം, 18 വയസ്സ് തികയാത്തവർക്ക് യുകെയിൽ മദ്യം രുചിക്കാൻ അനുമതിയുണ്ടായിരുന്നില്ല.
ചിരകാല സ്വപ്നമായ ലോകകപ്പ് വിജയവും രാജ്യാന്തര ക്രിക്കറ്റിലെ നൂറു സെഞ്ചറികളും പൂർത്തിയാക്കി സച്ചിൻ 2013 ഒക്ടോബര്‍ 10ന് വിരമിക്കൽ പ്രഖ്യാപിച്ചു. 200 ടെസ്റ്റുകളും 463 ഏകദിനങ്ങളുമാണ് സച്ചിൻ ഇന്ത്യയ്ക്കായി കളിച്ചത്. സച്ചിൻ നേട്ടങ്ങൾ വെട്ടിപ്പിടിച്ച പത്താം നമ്പർ ജഴ്സി ആദരസൂചകമായി ഇന്ത്യൻ ടീം മറ്റാർക്കും നൽകിയില്ല. സച്ചിന് 50 വയസ്സു തികയുമ്പോൾ ടീം ഇന്ത്യയുടെ എക്കാലത്തെയും വലിയ പത്താം നമ്പരുകാരന്റെ പത്ത് മികച്ച പ്രകടനങ്ങൾ ഇതാ...
Results 1-9