Activate your premium subscription today
കഴിഞ്ഞവർഷം പരുക്കിൽ വഴുതിപ്പോയ മെഡൽ ഇത്തവണ ദേശീയ റെക്കോർഡോടെ ചാടിയെടുത്ത് എസ്.അനന്യ. ദേശീയ ജൂനിയർ അത്ലറ്റിക്സിൽ അണ്ടർ 16 പെൺകുട്ടികളുടെ ലോങ്ജംപിലാണ് റെക്കോർഡോടെ അനന്യയുടെ സ്വർണനേട്ടം. ഈ വർഷത്തെ ദേശീയ ഇന്റർ ഡിസ്ട്രിക്ട് ജൂനിയർ അത്ലറ്റിക്സിൽ ഹരിയാനയുടെ ദീക്ഷ നേടിയ 3.91 മീറ്റർ എന്ന റെക്കോർഡാണ് 4.05 മീറ്ററാക്കി അനന്യ തിരുത്തിയത്.
ദേശീയ ജൂനിയർ അത്ലറ്റിക്സിന്റെ രണ്ടാം ദിനം കേരളത്തിന് ആശ്വാസമായൊരു സ്വർണമെഡൽ. അണ്ടർ 20 ആൺകുട്ടികളുടെ ലോങ്ജംപിൽ 7.39 മീറ്റർ ചാടി മലപ്പുറം സ്വദേശി മുഹമ്മദ് മുഹ്സിനാണ് സ്വർണം നേടിയത്. കടകശ്ശേരി ഐഡിയൽ കോളജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ് മുഹ്സിൻ.
കൊച്ചി ∙ 26 കിലോമീറ്റർ; മഞ്ചേരി പുൽപറ്റയിൽനിന്നു കാലിക്കറ്റ് സർവകലാശാലയിലെ സിന്തറ്റിക് ട്രാക്കിലേക്കുള്ള ദൂരം. പൂക്കളത്തൂർ സിഎച്ച്എംഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി കെ. മുസ്താഖിന് ഇതു സ്വർണച്ചാട്ടത്തിലേക്കുള്ള ദൂരമാണ്.
കൊച്ചി∙ 50 വർഷം മുൻപു കുറിച്ച റെക്കോർഡ് സുവർണ നേട്ടത്തെക്കുറിച്ച് 52 വർഷം പഴക്കമുള്ള സ്പൈക്സിലേക്കു (ഷൂ) നോക്കി ടി.സി.യോഹന്നാൻ പറഞ്ഞു, ‘എന്റെ കഠിനാധ്വാനം തന്ന വിജയമാണത്. കൊല്ലം എഴുകോണിലെ മാറനാട് ഗ്രാമത്തിലെ തെങ്ങിൻ തോട്ടത്തിൽ രാവിലെയും വൈകിട്ടുമായി ആറു മണിക്കൂർ നീണ്ട കഠിന പരിശീലനത്തിന്റെ ഫലം.’
ന്യൂഡൽഹി ∙ ട്രിപ്പിൾ ജംപിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കർ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടി. ട്രിപ്പിളിൽ നേരിട്ടുള്ള യോഗ്യതാ മാർക്ക് (17.22 മീറ്റർ) മറികടക്കാനായില്ലെങ്കിലും ‘റോഡ് ടു പാരിസ്’ റാങ്കിങ്ങിൽ 21–ാം സ്ഥാനത്തെത്തിയാണ് അബ്ദുല്ല യോഗ്യതാ മാർക്ക് ഉറപ്പിച്ചത്. തമിഴ്നാട്ടുകാരൻ പ്രവീൺ ചിത്രവേലും (23–ാം റാങ്ക്) പാരിസ് യോഗ്യത ഉറപ്പിച്ചു. ആദ്യ 32 റാങ്കുകാർക്കാണ് അവസരം.
∙‘ആത്മവിശ്വാസത്തിന്റെ പരകോടിയിൽ നിന്നു സങ്കടക്കടലാഴങ്ങളിലേക്കുള്ള വീഴ്ചയായിരുന്നു അത്. എന്നും നടത്തുന്ന പരിശീലനത്തിനിടെ സംഭവിച്ച അപകടം. പക്ഷേ, അതെന്റെ ഒളിംപിക്സ് സ്വപ്നം ഇല്ലാതാക്കി. ഞാൻ തകർന്നുപോയി. ആ നീറ്റലിൽനിന്നു പുറത്തുകടക്കാൻ ഏറെ സമയം വേണ്ടിവന്നു’ – ഒളിംപിക്സിനായി തയാറെടുക്കുന്നതിനിടെ സംഭവിച്ച പരുക്കിനെപ്പറ്റി പറയുമ്പോൾ ലോങ്ജംപ് താരം എം.ശ്രീശങ്കറിന്റെ വാക്കുകളിൽ ഇപ്പോഴും നൊമ്പരം. ഇന്ത്യയിൽനിന്നു പാരിസ് ഒളിംപിക്സിനു യോഗ്യത ലഭിച്ച ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലീറ്റ് എന്ന നേട്ടത്തോടെ പരിശീലനം നടത്തുമ്പോഴാണു ശ്രീയെ പരുക്കു വീഴ്ത്തിയത്. അതോടെ, ഒളിംപിക്സ് മോഹം ഉപേക്ഷിക്കേണ്ടി വന്നു. ദോഹയിലെ ആസ്പെറ്റാർ ഓർത്തോപീഡിക്സ് ആൻഡ് സ്പോർട്സ് മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ശ്രീശങ്കർ.
ചോക്ലേറ്റ് പോലെ മധുരമുള്ള ഓർമയാണ് ഒളിംപ്യൻ അഞ്ജു ബോബി ജോർജിനു പാരിസ്. പാരിസിൽ ഒളിംപിക്സിനു കൊടിയേറാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ബെംഗളൂരുവിലെ വീട്ടിലിരുന്ന് ആ മധുരസ്മരണകളിലൂടെ ഒരുവട്ടം കൂടി സഞ്ചരിക്കുകയാണ് ഇന്ത്യയുടെ മുൻ ചാംപ്യൻ അത്ലീറ്റ്. 2003ൽ ലോക ചാംപ്യൻഷിപ്പിൽ ലോങ്ജംപിൽ അഞ്ജു വെങ്കലം നേടിയതു പാരിസിലാണ്. ലോക അത്ലറ്റിക് മീറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ വ്യക്തിഗത മെഡലായി ആ നേട്ടം റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു.
ന്യൂഡൽഹി∙ ലോങ് ജംപ് താരം എം. ശ്രീശങ്കർ പാരിസ് ഒളിംപിക്സില് മത്സരിക്കില്ല. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കാൽമുട്ടിനു പരുക്കേറ്റതോടെയാണ് ശ്രീശങ്കർ ഒളിംപിക്സിൽനിന്നു പിൻമാറിയത്. ശസ്ത്രക്രിയയ്ക്കു വേണ്ടി ശ്രീശങ്കർ
പൈലറ്റിന്റെ ഏകാഗ്രതയും കണിശതയുമാണ് ഒരു ലോങ്ജംപ് താരത്തിനു വേണ്ടത്. വേഗവും കാലടിപ്പാടുകളും ക്രമീകരിച്ച്, കൃത്യമായ ലക്ഷ്യത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് പരമാവധി ദൂരത്തിൽ ലാൻഡ് ചെയ്യാനുള്ള മികവ്. സാങ്കേതികത്തികവിലും ലോകോത്തര നേട്ടങ്ങളിലും ഇന്ത്യൻ അത്ലറ്റിക്സിന്റെ ‘പൈലറ്റ്’ പ്രൊജക്ടാണ് മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കർ. പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലീറ്റ്, ഡയമണ്ട് ലീഗ് ഫൈനൽസിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ജംപർ, ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിയ രാജ്യത്തെ ആദ്യ പുരുഷ ലോങ്ജംപ് താരം തുടങ്ങിയ ലോക നേട്ടങ്ങളിൽ ഇന്ത്യ ഹരിശ്രീ കുറിച്ചത് പാലക്കാട്ടുകാരൻ ശ്രീശങ്കറിലൂടെയാണ്.
ജമൈക്കൻ പാട്ടുകാരിയും മോഡലുമായ ഗ്രെയ്സ് ജോൺസിനൊപ്പം നിൽക്കുന്ന ഈ താരത്തെ മനസ്സിലായോ? ഒരു കാലത്ത് ട്രാക്കിൽ തന്റെ വേഗം കൊണ്ട് തീപടർത്തിയ യുഎസ് അത്ലീറ്റ് കാൾ ലൂയിസ്. ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങളിലൊരാളായ ‘കിങ് കാൾ’ നാല് ഒളിംപിക്സുകളിലായി നേടിയത് 9 സ്വർണവും ഒരു വെള്ളിയും. സ്പ്രിന്റിലും ജംപിലും ഒരുപോലെ മികവു കാട്ടിയ കാളിന് തുടരെ 4 ഒളിംപിക്സുകളിൽ ലോങ്ജംപ് സ്വർണം എന്ന അപൂർവനേട്ടവുമുണ്ട്.
Results 1-10 of 38