Activate your premium subscription today
Saturday, Apr 19, 2025
ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. 20 പന്തുകൾ നേരിട്ട വൈഭവ് 34 റൺസെടുത്താണു പുറത്തായത്. മൂന്നു സിക്സറുകളും രണ്ടു ഫോറുകളും വൈഭവ് ബൗണ്ടറി കടത്തി. മത്സരത്തിന്റെ ഒൻപതാം ഓവറിൽ എയ്ഡൻ മാർക്രമിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റംപ്
യശസ്വി ജയ്സ്വാളും തുടക്കക്കാരൻ വൈഭവ് സൂര്യവംശിയും കത്തിക്കയറിയിട്ടും രാജസ്ഥാൻ റോയല്‍സിനു തോൽവി. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ രണ്ടു റൺസ് വിജയമാണ് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാനും സാഗരിക ഗഡ്കെയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫത്തേസിൻഹ് ഖാൻ എന്നാണു കുഞ്ഞിന്റെ പേരെന്ന് സഹീർ ഖാനും സാഗരികയും സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും സഹീർ ഖാൻ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനു കരുത്തായി 22 വയസ്സുകാരനായ ഇന്ത്യൻ പേസർ മയങ്ക് യാദവ് ടീമിനൊപ്പം ചേർന്നു. ശനിയാഴ്ച രാജസ്ഥാന് റോയൽസിനെതിരായ മത്സരത്തിൽ മയങ്ക് യാദവ് കളിച്ചേക്കുമെന്നാണു പുറത്തുവരുന്ന വിവരം. മെഗാലേലത്തിനു മുൻപ് താരത്തെ ലക്നൗ നിലനിർത്തിയെങ്കിലും
മുംബൈ∙ വിക്കറ്റ് നേട്ടം ആഘോഷിച്ചതിന്റെ പേരിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ യുവതാരം ദിഗ്വേഷ് രതിക്കെതിരെ തുടർച്ചയായി പിഴ ചുമത്തിയ നടപടിയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. ആദ്യത്തെ തവണ പഞ്ചാബ് താരം പ്രിയാംശ് ആര്യയെ പുറത്താക്കിയ ശേഷം തൊട്ടടുത്തെത്തി ‘നോട്ട്ബുക്ക്
ലക്നൗ ∙ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് അർധസെഞ്ചറിയുമായി ഫോമിലേക്ക് ഉയർന്ന മത്സരത്തിൽ, ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ഫിനിഷിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്സ് വീണ്ടും വിജയവഴിയിൽ. 11 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 26 റൺസെടുത്ത ധോണിയുടെയും, 37 പന്തിൽ 43 റൺസുമായി ഉറച്ച പിന്തുണ നൽകിയ ശിവം ദുബെയുടെയും മികവിലാണ് ചെന്നൈ സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷം വിജയവഴിയിൽ തിരിച്ചെത്തിയത്.
ലക്നൗ∙ സായ് സുദർശനും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ചേർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് നൽകിയ മിന്നു തുടക്കം മുതലാക്കാനാകാതെ പോയതിൽ പിന്നാലെ വന്ന ലക്നൗ ബാറ്റർമാർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും. ഒരു 20–25 റൺസ് കൂടുതൽ നേടിയിരുന്നെങ്കിൽ പോലും ഒരുപക്ഷേ വിജയസാധ്യതയുണ്ടായിരുന്ന മത്സരം, ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ഗുജറാത്ത് ടൈറ്റൻസ് കൈവിട്ടു. ഒപ്പം വിക്കറ്റിനു പിന്നിൽ ക്യാച്ച് കൈവിട്ടും സ്റ്റംപിങ് അവസരം പാഴാക്കിയും ജോസ് ബട്ലറും ബാധ്യതയായി മാറിയതോടെ ലക്നൗ സൂപ്പർ ജയന്റ്സിനോട് അവർ തോറ്റത് ആറു വിക്കറ്റിന്.
ഐപിഎലിൽ പിഴയടയ്ക്കാൻ ചെക്ക്ബുക്കിൽ തുകയെഴുതുന്നതുപോലെയാണ് ലക്നൗ സൂപ്പർ ജയന്റ്സ് സ്പിന്നർ ദിഗ്വേശ് റാഠിയുടെ വിക്കറ്റ് ആഘോഷം. അച്ചടക്ക ലംഘനത്തിനു 2 തവണ പിടികൂടിയിട്ടും ഏകദേശം അഞ്ചര ലക്ഷം രൂപ പിഴയടച്ചിട്ടും വിക്കറ്റ് നേട്ടം ‘നോട്ട്ബുക്കിൽ’ കുറിച്ചിടുന്ന ശീലം മാറ്റാൻ ദിഗ്വേശ് തയാറായില്ല. ചൊവ്വാഴ്ചത്തെ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത ഓപ്പണർ സുനിൽ നരെയ്ന്റെ വിക്കറ്റെടുത്തപ്പോഴും ദിഗ്വേശ് ‘നോട്ട്ബുക്ക്’ എടുക്കാൻ മറന്നില്ല.
ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സ് താരം എയ്ഡൻ മാർക്രമിനെ പുറത്താക്കിയപ്പോൾ പ്രകോപനപരമായ ആംഗ്യവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ഹർഷിത് റാണ. ദക്ഷിണാഫ്രിക്കൻ ബാറ്ററെ ബോൾഡാക്കിയ റാണ കയറിപ്പോയെന്നു കൈകൊണ്ട് ആംഗ്യം കാണിച്ചാണ് വിക്കറ്റു നേട്ടം ആഘോഷിച്ചത്.
ഒരു ബൗണ്ടറി കൂടിയുണ്ടായിരുന്നെങ്കിൽ.... ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ ത്രില്ലറിൽ ഫിനിഷ് ലൈനിന് അരികെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വീണപ്പോൾ ആരാധകരെല്ലാം മനസ്സിൽ പറഞ്ഞിട്ടുണ്ടാകും. ലക്നൗ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യത്തിനു മുന്നിൽ വീറോടെ പൊരുതിയ കൊൽക്കത്ത ബാറ്റർമാർക്ക് 5 റൺസ് അകലെ ജയം നഷ്ടമായി.
Results 1-10 of 232
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.