Activate your premium subscription today
സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്ന് അത്ലറ്റിക്സിനു തുടക്കമാകുന്നു. ജനകീയതകൊണ്ടും നടത്തിപ്പുകൊണ്ടും ഒളിംപിക്സ് മാതൃകയിലുള്ള കായികമേള. ഇതു കാണുമ്പോൾ എന്റെ നോട്ടം 2036 ഒളിംപിക്സിലേക്കാണ്. അതിനു വേദിയാകാൻ ഇന്ത്യ ശ്രമം തുടങ്ങിക്കഴിഞ്ഞു. ശരിയായ ദിശയിൽ മുന്നേറിയാൽ ഈ സ്കൂൾ മേളയിൽനിന്നുള്ള താരങ്ങളാകും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒളിംപിക്സിൽ മത്സരിക്കുക!
കോഴിക്കോട് ∙ ധൈര്യമുള്ള അമ്മമാരുണ്ടെങ്കിലേ കായികരംഗത്ത് പെൺകുട്ടികൾക്കു ചിറകുവിരിച്ചു പറക്കാനാകൂ എന്ന് ഒളിംപ്യനും ദേശീയ അത്ലറ്റിക്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ അഞ്ജു ബോബി ജോർജ്. ‘കായികരംഗത്തു തുടരാൻ എന്നെ പ്രോത്സാഹിപ്പിച്ചത് എന്റെ അമ്മയാണ്. അന്നത്തെക്കാലത്ത് അമ്മയ്ക്കു സാധിക്കാതെ പോയ സ്വപ്നങ്ങൾ എന്നിലൂടെ പൂർത്തിയാക്കിയെന്നു വേണം പറയാൻ.
കോഴിക്കോട് ∙ സാമൂഹിക രംഗത്തെ രാഷ്ട്രീയത്തെക്കാൾ മോശമാണ് കായികരംഗത്തെ രാഷ്ട്രീയമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ. ‘രാഷ്ട്രീയം മോശമാണെന്ന അഭിപ്രായം എനിക്കില്ല. ഞാൻ രണ്ടും കാണുന്നുണ്ട്. പക്ഷേ, കായികരംഗത്തെ രാഷ്ട്രീയം സഹിക്കാവുന്നതിലേറെയാണ്. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തിലേക്ക് വരാൻ ആഗ്രഹിക്കാത്ത ആളായിരുന്നു ഞാൻ.
കോട്ടയം ∙ ദ്രോണാചാര്യ കെ.പി.തോമസ് (81) ഔദ്യോഗികമായി പരിശീലനക്കുപ്പായം അഴിക്കുന്നു. 45 വർഷം നീണ്ട പരിശീലന കരിയറിൽ നിന്നാണു കായികതാരങ്ങളുടെ പ്രിയപ്പെട്ട തോമസ് മാഷ് വിരമിക്കുന്നത്. നാളെ തൊടുപുഴ സോക്കർ സ്കൂളിൽ വിരമിക്കൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കായികമേളയെ തോമസ് മാഷ് മേളകളാക്കി മാറ്റിയ കെ.പി.തോമസ് ഒളിംപ്യന്മാർ അടക്കം ഒട്ടേറെ രാജ്യാന്തര താരങ്ങളെ വാർത്തെടുത്തു. 1963 മുതൽ 79 വരെ സൈന്യത്തിൽ ഫിസിക്കൽ ട്രെയ്നറായിരുന്നു.
മോസ്കോ ഒളിംപിക്സിലെ സ്റ്റാർട്ടിങ് ബ്ലോക്കിൽനിന്ന് 1980ൽ പി.ടി.ഉഷ തുടങ്ങിയ ചരിത്രപ്രയാണത്തിനു താൽക്കാലിക വിരാമമായതു കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിലാണ്. ഉഷയ്ക്കുശേഷം 2016 വരെ ഓരോ ഒളിംപിക്സിലുമായി 19 വനിതാ അത്ലീറ്റുകൾ കേരളത്തിന്റെ അഭിമാനമുയർത്തി പങ്കാളികളായപ്പോൾ ടോക്കിയോയിൽ നമ്മുടെ വനിതാ പങ്കാളിത്തം പൂജ്യത്തിലെത്തി. ഇക്കുറി പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിലും മലയാളി വനിതയില്ല.
ചോക്ലേറ്റ് പോലെ മധുരമുള്ള ഓർമയാണ് ഒളിംപ്യൻ അഞ്ജു ബോബി ജോർജിനു പാരിസ്. പാരിസിൽ ഒളിംപിക്സിനു കൊടിയേറാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ബെംഗളൂരുവിലെ വീട്ടിലിരുന്ന് ആ മധുരസ്മരണകളിലൂടെ ഒരുവട്ടം കൂടി സഞ്ചരിക്കുകയാണ് ഇന്ത്യയുടെ മുൻ ചാംപ്യൻ അത്ലീറ്റ്. 2003ൽ ലോക ചാംപ്യൻഷിപ്പിൽ ലോങ്ജംപിൽ അഞ്ജു വെങ്കലം നേടിയതു പാരിസിലാണ്. ലോക അത്ലറ്റിക് മീറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ വ്യക്തിഗത മെഡലായി ആ നേട്ടം റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു.
കൊച്ചി ∙ വനിതാ കായിക താരങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷനും കൊക്ക-കോള ഇന്ത്യയും 3 വർഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. ലോകോത്തര പരിശീലന സൗകര്യങ്ങൾ, ഉയർന്ന നിലവാരമുള്ള ട്രാക്ക് ആൻഡ് ഫീൽഡ് ഉപകരണങ്ങൾ, ജിം ഉപകരണങ്ങൾ എന്നിവ നൽകി കൊക്ക-കോള അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷനെ
ന്യൂഡൽഹി ∙ സ്വാതന്ത്ര്യസമര കാലം മുതൽ സാമൂഹിക സേവന രംഗത്തു ക്രൈസ്തവർ നൽകിയ സംഭാവനകൾ അഭിമാനത്തോടെ ഓർമിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഹാങ്ചോ ∙ ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യൻ ടീമംഗങ്ങളുടെ പ്രകടനം മോശമാക്കാൻ ചൈനീസ് ഒഫിഷ്യലുകൾ തുടർച്ചയായി ശ്രമിക്കുന്നുവെന്ന് ഒളിംപ്യൻ അഞ്ജു ബോബി ജോർജ് ആരോപിച്ചു. പുരുഷ ജാവലിൻത്രോയിൽ നീരജ് ചോപ്രയുടെ ത്രോ അളക്കാത്തതിൽ ദുരൂഹതയുണ്ട്. അതുവരെയുണ്ടാകാത്ത സാങ്കേതികപ്പിഴവ് അപ്പോൾ ഉണ്ടായത് എങ്ങനെയെന്ന് അറിയില്ല. കിഷോർ കുമാർ ജനയുടെ പ്രകടനത്തിനിടെ വ്യാജ ഫൗൾ വിളിക്കാനും ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം വനിതാ 100 മീറ്റർ ഹർഡിൽസ് ഫൈനലിനിടെ അനാവശ്യമായ ഫൗൾ സ്റ്റാർട്ട് വിവാദം ഉണ്ടാക്കി ജ്യോതി യാരാജിയെ മാനസികമായി തകർക്കാൻ ശ്രമിച്ചു.
കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് നിറം പകരുന്നതിൽ ഒരു പരിധിവരെ ഏഷ്യൻ ഗെയിംസ് മേളകൾ സഹായിച്ചിട്ടുണ്ട്. വിശ്വകായികമേളയായ ഒളിംപിക്സിൽ മലയാളികളുടെ വിജയകഥകൾ വിരലിലെണ്ണാവുന്നത് മാത്രം. 1972 മ്യൂണിക് ഒളിംപിക്സിൽ മാനുവൽ ഫ്രെഡറിക്സും 2022 ടോക്കിയോയിൽ പി.ആർ.ശ്രീജേഷും ഹോക്കിയിൽ നേടിയ വെങ്കല മെഡലുകളിൽ മലയാളിയുടെ ഒളിംപിക് നേട്ടം ഒതുങ്ങും.
Results 1-10 of 28