Activate your premium subscription today
പന്തയക്കുതിരയുടെ തിരോധാനവും പരിശീലകന്റെ മരണവും അന്വേഷിക്കുകയായിരുന്നു ഡിറ്റക്ടീവ് ഷെർലക് ഹോംസ്. കാവൽനായ എന്തുകൊണ്ട് കുരച്ചില്ല എന്നായിരുന്നു ഹോംസിന്റെ സംശയം. സ്കോട്ലൻഡ് യാർഡ് ഡിറ്റക്ടീവ് ഗ്രിഗറിക്കു സംശയമേതുമുണ്ടായില്ല. ‘അസാധാരണമായി ഒന്നും സംഭവിച്ചില്ല. പട്ടിപോലും കുരച്ചില്ല’.-ഗ്രിഗറി പറഞ്ഞു. ‘അതുവളരെ അസാധാരണമാണല്ലോ’ എന്നായിരുന്നു ഹോംസിന്റെ മറുപടി. വെള്ളക്കരുക്കളുമായിറങ്ങുമ്പോൾ കറുത്ത കരുക്കളുമായി പ്രചാരത്തിലുള്ള ഓപ്പണിങ് പരീക്ഷിച്ചും തന്റെ ടീം സൃഷ്ടിച്ച അടുക്കളയിലെ തന്ത്രങ്ങൾ പ്രയോഗിച്ചും ലോക ചെസ്ചാംപ്യൻ ഡിങ് ലിറൻ നടത്തിയ നീക്കങ്ങളെ സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച കഥാപാത്രം ഷെർലക് ഹോംസിനെപ്പോലെ ഇഴകീറിപ്പരിശോധിച്ചു ആ പതിനെട്ടുകാരൻ. ചൈന വൻമതിൽ പോലെ പ്രതിരോധമുയർത്തിയ ലോക ചാംപ്യനെ സ്വന്തം കരുനില അവഗണിച്ചും അവസാനം വരെ പോരാടാൻ വെല്ലുവിളിച്ചു ആ ചെന്നൈ പയ്യൻ. പതിനാലു നേർക്കുനേർ പോരാട്ടങ്ങൾക്കൊടുവിൽ, അഞ്ചാം മണിക്കൂറിൽ, അതുവരെ കളിച്ചതൊക്കെയും മറന്ന് സമനിലപ്പൂട്ടു തകർക്കാൻ ടൈബ്രേക്കർ എന്ന അതിവേഗ പോരാട്ടങ്ങളിലേക്കു സമയവും ലോകവും നടന്നടുക്കുമ്പോൾ ആ സമയമെത്തി - പതിനെട്ടാം ലോക ചാംപ്യൻ ഉദയം ചെയ്യുന്ന സമയം. ആന്ധ്രയിലെ ഗോദാവരീ തടങ്ങളിൽ വേരുകളുള്ള മാതാപിതാക്കളുടെ മകൻ, ചെന്നൈ സ്വദേശിയായ ഇന്ത്യക്കാരൻ സിംഗപ്പൂർ സെന്റോസ വേൾഡ് റിസോർട്സ് വേദിയിൽ ലോകത്തിന്റെ ചെസ് രാജാവായി ഉദയം ചെയ്യുന്ന സമയം. 139 വർഷം പഴക്കമുള്ള ലോക ചെസ് പോരാട്ടങ്ങളിൽ 17 പേരെയേ ലോകജേതാവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളൂ. ആ നിരയിലെ പതിനെട്ടാമനായി ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷ്.
ചെന്നൈ∙ ചതുരംഗക്കളത്തിൽ ഗുകേഷ് ദൊമ്മരാജു അത്ഭുതബാലനായി അവതരിച്ചപ്പോൾ ചെസ് തലസ്ഥാനമായ ചെന്നൈ നഗരം ആഹ്ലാദത്തിൽ ആറാടി. 5 തവണ ലോക ചാംപ്യനായ വിശ്വനാഥൻ ആനന്ദിന്റെ പ്രിയ ശിഷ്യൻ വീണ്ടുമൊരു ലോക കിരീടം നഗരത്തിലേക്ക് എത്തിക്കുമ്പോൾ 11 വർഷം മുൻപത്തെ കിരീട നഷ്ടത്തിന് അതു മധുരപ്രതികാരമാകുകയാണ്.
വിശ്വനാഥൻ ആനന്ദിന്റെ അതേ നഗരത്തിൽ, ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്; ആന്ധ്രപ്രദേശിൽനിന്നു കുടിയേറിയ കുടുംബത്തിൽ. മാഗ്നസ് കാൾസനെപ്പോലുള്ള വിസ്മയപ്പയ്യൻമാർ അഞ്ചുവയസ്സിനു മുൻപേ അത്ഭുതങ്ങൾ കാട്ടിയ ചെസിലേക്കു ഗുകേഷ് എത്തിയതു കുറച്ചു വൈകിയാണ്, ഏഴാം വയസ്സിൽ! ഇഎൻടി സർജനായ അച്ഛൻ ഡോ.രജനീകാന്തും അമ്മ പത്മയും നേരംപോക്കിനു ചെസ് കളിക്കുന്നതു കണ്ടുകണ്ടാണ് ഗുകേഷ് കളി തുടങ്ങിയത്.
ലോക ചെസ് ചാംപ്യൻഷിപ്പില്‍ ഡി. ഗുകേഷും ഡിങ് ലിറനും തമ്മിലുള്ള 13–ാം പോരാട്ടം സമനിലയിൽ കലാശിച്ചു. ചാംപ്യൻഷിപ്പില്‍ ഒരു ഗെയിം മാത്രം അവശേഷിക്കെ 6.5–6.5 പോയിന്റ് എന്ന നിലയിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. 14–ാം ഗെയിം വ്യാഴാഴ്ച നടക്കും.
ഡിങ് ലിറൻ–ഡി. ഗുകേഷ് ലോക ചെസ് ചാംപ്യൻഷിപ്പിലെ 9–ാം ഗെയിമും സമനിലയായപ്പോൾ തുടരൻ സമനിലകളെപ്പറ്റി ആശങ്കപ്പെട്ടു തുടങ്ങിയിരിക്കുന്നു പലരും. പക്ഷേ ലോക ചെസ് ചാംപ്യൻഷിപ്പിന്റെ ചരിത്രം നോക്കുകയാണെങ്കിൽ ഈ സമനില ചരിത്രം ഒട്ടും അസാധാരണമല്ല. 1984ലെ മോസ്കോ ലോക ചാംപ്യൻഷിപ്പിൽ തുടർച്ചയായി 17 കളികളാണ് സമനിലയായത്. സമനില അത്ര മോശം നിലയല്ലെന്നു ചുരുക്കം.
ഏറ്റവും ശക്തമായ കംപ്യൂട്ടറുകൾ പോലും അധികസമയവും തുല്യത പ്രഖ്യാപിച്ച കളിയിൽ മറ്റൊരു ഫലം അസംഭവ്യമായപ്പോൾ ലോക ചെസ് ചാംപ്യൻഷിപ്പിലെ ഒൻപതാം ഗെയിമിൽ ഡിങ് ലിറനും ഡി. ഗുകേഷും സമനില സമ്മതിച്ചു പിരിഞ്ഞു. സ്കോർ തുല്യം (4.5-4.5), ഇന്നു വിശ്രമദിനം; പത്താം ഗെയിം നാളെ.
സിംഗപ്പൂർ∙ ലോക ചെസ് ചാംപ്യൻഷിപ്പില്‍ വീണ്ടും സമനില. ഇന്ത്യയുടെ ഡി.ഗുകേഷും ചൈനയുടെ ഡിങ് ലിറനും ഞായറാഴ്ച നടന്ന ആറാം ഗെയിമിലും സമനിലയിൽ പിരിഞ്ഞു. ഞായറാഴ്ച കറുത്ത കരുക്കളുമായി ഡിങ് ലിറനെ നേരിട്ട ഗുകേഷ് സമനില പിടിക്കുകയായിരുന്നു. ഇതോടെ ഇരുവരുടെയും സ്കോർ 3–3 എന്ന നിലയിലായി. 6 ഗെയിമുകൾ പിന്നിട്ടപ്പോൾ
‘‘അഞ്ചു ഗെയിമുകൾ വച്ച് വിലയിരുത്താൻ വയ്യ. ആരാണു ജയിക്കുകയെന്നു പറയാൻ പ്രയാസം. 2010നു ശേഷം ലോക ചാംപ്യൻഷിപ്പിൽ ആദ്യ മൂന്നു ഗെയിമുകളിൽ 2 വിജയങ്ങളുണ്ടാകുന്നത് ആദ്യം. ലോക കിരീട പോരാട്ടങ്ങൾ വിരസമാണ് എന്ന സങ്കൽപം മാറുന്നു എന്നതിൽ എനിക്കു സന്തോഷമുണ്ട്. വേദിക്കു സമീപം ഒരുക്കിയ ഫാൻ സോണിനു സമീപം ഓടിനടക്കുന്നതിനിടെ ഐറീൻ സുഖന്ദർ ‘മനോരമ’യോടു പറഞ്ഞു.
ലോക ചെസ് ചാംപ്യൻഷിപ്പിനോടനുബന്ധിച്ചൊരുക്കിയ ഫാൻസോണിൽ പതിവില്ലാത്ത തിരക്ക്. ഒരേസമയം പത്തു പേരോടു ചെസ് കളിക്കുകയാണ് ഒരാൾ അവിടെ; ബോറിസ് ഗെൽഫൻഡ്– 2012ലെ ലോക ചാംപ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദിന്റെ എതിരാളി. ഇത്തവണ ഡിങ്-ഗുകേഷ് ലോക ചാംപ്യൻഷിപ്പിനെക്കുറിച്ച് കൂടുതൽ വിലയിരുത്താനായിട്ടില്ലെന്ന് ഗെൽഫൻഡിന്റെ വാക്കുകൾ.
സിംഗപ്പുർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ ആദ്യ ഗെയിമിൽ ഇന്ത്യയുടെ ഡി. ഗുകേഷിനു തോൽവി. നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനാണ് ആദ്യ മത്സരത്തിൽ ഗുകേഷിനെ വീഴ്ത്തിയത്. ഇതോടെ, 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ചൈനീസ് താരത്തിന് മേധാവിത്തമായി. ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് ജേതാവാകുക.
Results 1-10 of 37