Activate your premium subscription today
"അന്തർജ്ഞാനവും ചോദനയും നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. പ്രത്യേകിച്ച്, ദിവസേന എടുക്കേണ്ട അതിവേഗ തീരുമാനങ്ങളെ. വെറും മൂന്ന് നീക്കങ്ങളിൽ ചെക്ക്മേറ്റിനുള്ള സാധ്യതയുണ്ടോ എന്ന് ഒരു ചെസ് കളിക്കാരന് നിർണയിക്കാൻ കഴിയും.അതിനു മുൻപ് അങ്ങനെയൊരു പൊസിഷൻ അയാൾ കണ്ടിട്ടില്ല എങ്കിൽ പോലും." (ഗാരി കാസ്പറോവ്, 2007) പതിനഞ്ച് നൂറ്റാണ്ട് മുൻപ് ഇന്ത്യയിലാണ് ചെസിന്റെ മുൻഗാമിയായ ചതുരംഗം ജനിച്ചത്. ലളിതമായ ബോർഡ് ഗെയിമുകൾക്ക് അതിലേറെ പഴക്കമുണ്ട്. റോമിലെ കൊളോസിയം സന്ദർശിച്ച വേളയിൽ, രണ്ടായിരം വർഷം മുൻപ് കാണികൾ വരിയും നിരയും കളിച്ചതിന്റെ തെളിവുകൾ കണ്ടിട്ടുണ്ട്. മൈതാനത്ത് ചോര ചിന്തുന്ന മനുഷ്യ-മൃഗയാ വിനോദങ്ങളുടെ ഇടവേളയിലായിരുന്നു ഈ നേരമ്പോക്ക്. അഞ്ച് നൂറ്റാണ്ടു മുൻപ് ആധുനിക ചെസ് രൂപപ്പെട്ടു. അടഞ്ഞ മുറിയിൽ മേൽക്കൂരയുടെ കീഴിൽ കളങ്ങളിൽ നീങ്ങുന്ന കരുക്കൾ. അവയിൽ യുദ്ധമുറകളും രൂപകങ്ങളും, യുദ്ധം പോലെ ഹിംസ മനസ്സിൽ. എതിരാളിയെ ബഹുമാനിക്കണം, ഒപ്പം തച്ചു തകർക്കണം. യോദ്ധാവിന്റെ പോരാട്ടവീര്യവും പ്രതിരോധവും ഇഴചേരണം. സംയമനം കൈവിടാതെ സംസ്കാരചിത്തനാകണം. ചെയ്തു ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. മഹാപ്രതിഭകളായ ചെസ് കളിക്കാരുടെ മനസ്സിന്റെ പിടിവിട്ടു പോയതിൽ അദ്ഭുതമില്ല. ഇത്രയും എഴുതിയതിനാൽ എനിക്ക് ഈ കളി അറിയാമെന്ന് കരുതരുത്. അടിസ്ഥാന വിവരമല്ലാതെ ഒന്നുമറിയില്ല. ബാല്യത്തിൽ ചില ശ്രമങ്ങൾ നടത്തിയതല്ലാതെ എന്നെ പിടിച്ചിരുത്താൻ ചതുരംഗത്തിന് കഴിഞ്ഞില്ല. അതിലേറെ ആസ്വദിച്ച നാടൻ കളികൾ ഉണ്ടായിരുന്നു - ബോർഡ് ഗെയിമുകളായ വരിയും നിരയും, പടവെട്ട്, പാമ്പും കോണിയും, പഞ്ചീസ്. നൂറാം കളം കയ്യേറി വിജയിക്കുന്നതിനു മുൻപ്, തൊണ്ണൂറ്റിയെട്ടാം കളത്തിൽ വിഴുങ്ങാൻ തയാറായി നിൽക്കുന്ന ഒരു പാമ്പുണ്ട്. അവസാന യുദ്ധം ജയിക്കാതെ അന്തിമജയമില്ല. പക്ഷേ ഇവിടെ കളിക്കാരന്റെ മികവല്ല, കരുക്കളിലെ ഭാഗ്യമാണ് വിധി നിർണയിക്കുന്നത്. പഞ്ചീസിലും സ്ഥിതി വ്യത്യസ്തമല്ല. ചെസിൽ ഭാഗ്യത്തിന് തീരെ പ്രാധാന്യമില്ല എന്നല്ല, കളിക്കാരന് പക്ഷേ ഭാഗ്യത്തെ വെല്ലുന്ന തലച്ചോറു വേണം.
ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായുള്ള സൂപ്പർബെറ്റ് റാപിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ 8 പോയിന്റുമായി മാഗ്നസ് കാൾസനും വീ യീയും മുന്നിൽ. 7 പോയിന്റുമായി ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും കിരിൽ ഷെവ്ചെങ്കോയും ആണ് തൊട്ടുപിന്നിൽ. ആദ്യ രണ്ടു റൗണ്ടുകളിൽ തിരിച്ചടിയേറ്റെങ്കിലും 4, 5 റൗണ്ടുകളിൽ വിജയവുമായി തിരിച്ചുവന്ന ഡി. ഗുകേഷും അർജുൻ എരിഗാസിയും 6 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
വാൻഗൽസ് (ജർമനി) ∙ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ, നിലവിലെ ലോകചാംപ്യൻ ഡിങ് ലിറൻ, അർമീനിയൻ ഗ്രാൻഡ്മാസ്റ്റർ ലെവൻ അരോണിയൻ എന്നിവരെ ഫ്രീസ്റ്റൈൽ ചെസിൽ (ചെസ് 960) ഒറ്റദിവസം കീഴ്പ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ്. 2 ലക്ഷം ഡോളർ സമ്മാനത്തുകയോടെ ജർമനിയിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ആദ്യ ദിവസം 4 റൗണ്ട് പൂർത്തിയായപ്പോൾ 3 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് പതിനേഴുകാരൻ ഗുകേഷ്. ജർമൻ ഗ്രാൻഡ്മാസ്റ്റർ വിൻസന്റ് കെയ്മറാണ് 3.5 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. റാപ്പിഡ് ഫോർമാറ്റിലുള്ള മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഗുകേഷ് ഫ്രാൻസിന്റെ അലിറേസ ഫിറൂസയോടു തോറ്റു.
തൃശൂർ ∙ ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനെ ആദ്യ നേർക്കുനേർ പോരാട്ടത്തിൽ സമനിലയിൽ പിടിച്ച് മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ. ഉസ്ബക്കിസ്ഥാനിലെ സമർകന്ദിൽ നടക്കുന്ന ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിന്റെ 11–ാം റൗണ്ടിലാണു കാൾസനുമായി നിഹാൽ ഏറ്റുമുട്ടിയത്. ഓൺലൈൻ മത്സരങ്ങളിൽ ഇരുവരും കൊമ്പുകോർത്തിട്ടുണ്ടെങ്കിലും ആദ്യത്തെ ഫിഡെ റേറ്റഡ് മത്സരത്തിൽ തന്നെ മുൻ ലോക ചാംപ്യനെ തളയ്ക്കാനായതു പത്തൊൻപതുകാരൻ നിഹാലിനു വലിയ നേട്ടമായി. പോയിന്റ് നിലയിൽ കാൾസനുമായി തുല്യ നിലയിലെത്താൻ നിഹാലിനു കഴിഞ്ഞെങ്കിലും 15–ാം റൗണ്ടിൽ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ യാൻ നീപോംനീഷിയോടു പരാജയപ്പെടുകയും തുടർച്ചയായി സമനില വഴങ്ങുകയും ചെയ്തതോടെ പത്താം സ്ഥാനത്തേക്കിറങ്ങി.
ന്യൂഡൽഹി∙ ചെസ് താരം ആർ. പ്രഗ്നാനന്ദയെയും കുടുംബത്തെയും കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെസ് ലോകകപ്പിൽ നേടിയ വെള്ളി മെഡലുമായാണ്, പ്രധാനമന്ത്രിയെ കാണാൻ പ്രഗ്ഗയും കുടുംബവും ഡൽഹിയിലെത്തിയത്. പ്രഗ്നാനന്ദയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
മുംബൈ∙ ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ ആർ. പ്രഗ്നാനന്ദയുടെ രക്ഷിതാക്കൾക്ക് വൈദ്യുത വാഹനം സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര. ചെസ് ലോകകപ്പ് ഫൈനലിൽ നോർവേയുടെ മാഗ്നസ് കാൾസനോടു പൊരുതിത്തോറ്റ പ്രഗ്നാനന്ദയ്ക്കു ‘മഹീന്ദ്ര ഥാർ’ സമ്മാനിക്കണമെന്ന് എക്സ്
ബാക്കു (അസർബൈജാൻ) ∙ ചെസ് ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരനുള്ള വെള്ളി മെഡൽ അമ്മ നാഗലക്ഷ്മിയുടെ കഴുത്തിൽ ഇട്ടുകൊടുത്ത് ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദ. ഫൈനലിൽ നോർവേ താരം മാഗ്നസ് കാൾസനോടു പൊരുതിവീണ പ്രഗ്ഗ, അമ്മയോടൊപ്പമുള്ള ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചു. ഫിഡെ ലോകകപ്പ് വെള്ളി മെഡൽ നേടിയതിന്റെയും 2024
ചെസിനെക്കുറിച്ചു 3 വാക്കിൽ വിവരിക്കുക എന്ന ചോദ്യം നൽകിയപ്പോൾ മാഗ്നസ് കാൾസൻ ഉത്തരം എഴുതി: അതു ഞാൻ തന്നെ. അതിനു മറുപടിയായി മറ്റൊരാൾ എഴുതി: അയാൾ കള്ളം പറയുകയല്ല. ആ ഉത്തരങ്ങൾ രണ്ടും ശരിയാണ്. ലോകകപ്പ് വിജയത്തോടെ ആ ഉത്തരം കുറച്ചുകൂടി ശരിയായിരിക്കുന്നു എന്നു മാത്രം. ഇതിനു മുൻപ് അങ്ങനെ പറഞ്ഞത് ബോക്സിങ് ഇതിഹാസം മുഹമ്മദാലിയായിരുന്നു (I am the greatest). കാൾസന്റെ നേട്ടങ്ങൾ നോക്കുക: ജൂലൈ 2011 മുതൽ ലോക ഒന്നാം നമ്പർ താരം, 5 ക്ലാസിക്കൽ ലോക കിരീടങ്ങൾ, 4 റാപിഡ് ലോക കിരീടങ്ങൾ, 6 ബ്ലിറ്റ്സ് ലോക കിരീടങ്ങൾ. പ്രശസ്തമായ ടാറ്റാ സ്റ്റീൽ കിരീടം 8 തവണ, നോർവേ ചെസ് കിരീടം 5, ലണ്ടൻ ചെസ് 4, സ്വിൻക്ഫീൽഡ് കപ്പ് 4, ഗ്രാൻഡ് ചെസ് ടൂർ 2.
ചെന്നൈ ∙ മഹാവിഷ്ണുവിന്റെ അവതാരമായ കൽക്കിയെ ആരാധിക്കുന്നവരാണ് ആർ.പ്രഗ്നാനന്ദയുടെ മാതാപിതാക്കളായ രമേഷും നാഗലക്ഷ്മിയും. ഇരുവരും നിത്യേന സന്ദർശിക്കുന്ന ക്ഷേത്രത്തിലെ പൂജാരിമാരാണ് മകന് പ്രഗ്നാനന്ദ എന്ന പേരു നിർദേശിച്ചത്. ഈ പേരു കേൾക്കുമ്പോൾ എല്ലാവരിലും ഒരു ജിജ്ഞാസ ഉണ്ടാകുമെന്നാണു പ്രഗ്നാനന്ദയുടെ
ജയമോ തോൽവിയോ അവനെ വലുതായി ബാധിക്കാറില്ല. എനിക്കും കൂടി പ്രചോദനമാണ് പ്രഗ് ’’–കൊച്ചനുജൻ ആർ. പ്രഗ്നാനന്ദയുടെ ലോകകപ്പിലെ നേട്ടത്തെക്കുറിച്ച് വനിതാ ഗ്രാൻഡ്മാസ്റ്ററും മൂത്ത സഹോദരിയുമായ വൈശാലി രമേഷ്ബാബു ‘മനോരമ’യോടു മനസ്സു തുറന്നു. ‘‘ 200ൽ അധികം പേർ പങ്കെടുക്കുന്ന ഒരു കടുത്ത മൽസരത്തിൽ പ്രഗ് ഫൈനലിലെത്തുമെന്നു പോലും കരുതിയതല്ല. ഓരോ റൗണ്ടിലും കടുത്ത എതിരാളികളെ മറികടന്നു. ഫൈനലിൽ അൽപം പിഴച്ചെങ്കിലും കാൻഡിഡേറ്റ്സ് മൽസരങ്ങൾക്കു യോഗ്യത നേടി. നോക്കൗട്ട് ഫോർമാറ്റിൽ നടക്കുന്ന മത്സരത്തിൽ പ്രഗിന്റെ നേട്ടത്തിൽ അഭിമാനമുണ്ട്.’’–ഇപ്പോൾ ചെന്നൈയിലുള്ള വൈശാലി പറയുന്നു.
Results 1-10 of 56