Activate your premium subscription today
ലണ്ടൻ∙ ടെസ്റ്റ് ക്രിക്കറ്റിൽ 6,000 റൺസും 200ൽ അധികം വിക്കറ്റുകളും സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. വെസ്റ്റിൻഡീസ് ഇതിഹാസം ഗാരി സോബേഴ്സും ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസുമാണ് മുൻപ് അപൂര്‍വ നേട്ടത്തിലെത്തിയ താരങ്ങൾ.
ജൂണിൽ ആരംഭിക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ നിന്നു പിൻമാറി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. ശരീരക്ഷമത വീണ്ടെടുക്കാനും തന്റെ ബോളിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ട്വന്റി20 ലോകകപ്പിൽ നിന്നു വിട്ടുനിൽക്കുന്നതെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ കൂടിയായ സ്റ്റോക്സ് പറഞ്ഞു.
റാഞ്ചി∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ അഞ്ചു വിക്കറ്റ് ജയത്തോടെ 3–1ന് പരമ്പരയും ഒപ്പം മറ്റൊരു ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി. ബ്രെൻഡൻ മക്കല്ലം പരിശീലകനായി ചുമതയേറ്റ് ബാസ്ബോള്‍ ശൈലി നടപ്പാക്കിയശേഷം ഇംഗ്ലണ്ട് ടീമിന് നഷ്ടമാവുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
വിശാഖപട്ടണം∙ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ജസ്പ്രീത് ബുമ്രയുടെ പന്തിൽ വിക്കറ്റുപോയത് വിശ്വസിക്കാനാകാതെ ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബുമ്രയുടെ പന്തിൽ ബോൾഡായ സ്റ്റോക്സ്, ബാറ്റ് ക്രീസിലേക്കിട്ട്, വിശ്വസിക്കാനാകാത്ത പോലെ നിൽക്കുകയായിരുന്നു.
വിശാഖപട്ടണം ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ. അഞ്ചുമത്സര പരമ്പരയിൽ ഇംഗ്ലണ്ടിനോടൊപ്പമെത്താൻ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ. രോഹിത് ശർമയുടെ നേതൃത്വത്തിലിറങ്ങുന്ന ടീമിൽ ഇത്തവണ മാറ്റങ്ങളുണ്ടാകുമെന്നത് ഉറപ്പാണ്.
ചെന്നൈ ∙ മത്സരാധിക്യം മൂലം ഫിറ്റ്നസ് വെല്ലുവിളിയായതിനാൽ, ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് അടുത്ത സീസൺ ഐപിഎൽ ട്വന്റി20യിൽ കളിക്കില്ലെന്നു പ്രഖ്യാപിച്ചു. സ്റ്റോക്സിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2023 ഐപിഎലിനു മുൻപ് 16.25 കോടി രൂപയ്ക്കു ചെന്നൈ ടീമിലെത്തിയ സ്റ്റോക്സ് 2 മത്സരങ്ങൾ കളിച്ചതിനുശേഷം കാൽമുട്ടിലെ പരുക്കിന്റെ ചികിൽസയ്ക്കായി വിശ്രമമെടുത്തിരുന്നു.
ഏകദിന ലോകകപ്പിനു ശേഷം കാൽമുട്ടിന് ശസ്ത്രക്രിയ നടത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ്. ഒന്നര വർഷത്തോളമായി കാൽമുട്ടിനേറ്റ പരുക്കുമൂലം കഷ്ടപ്പെടുന്ന സ്റ്റോക്സ്, ആഷസ് പരമ്പരയ്ക്കു പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ തീരുമാനിച്ചിരുന്നതാണ്.
ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ചത് ബെൻ സ്റ്റോക്സിന്റെ ഉജ്വല ഇന്നിങ്സാണ്. നാലാമനായി ഇറങ്ങി, 124 പന്തിൽനിന്ന് 182 റൺസാണ് സ്റ്റോക്സ് അടിച്ചു കൂട്ടിയത്. ടീം സ്കോർ 2ന് 13 എന്ന നിലയിലുള്ളപ്പോഴാണ് സ്റ്റോക്സ് ക്രീസിലെത്തുന്നത്. അവിടെനിന്ന് ഇംഗ്ലണ്ട് സ്കോർ 350 കടത്തുന്നതിൽ അദ്ദേഹത്തിന്റെ ഇന്നിങ്സ് നിർണായകമായി.
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കളിക്കാനായി വിരമിക്കൽ തീരുമാനം ഉപേക്ഷിച്ച് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. നിലവിൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനായ സ്റ്റോക്സ്, കഴിഞ്ഞ വർഷമാണ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ലോകകപ്പിനു മുന്നോടിയായി സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ സ്റ്റോക്സിനെ ഉൾപ്പെടുത്തിയതായി ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അറിയിച്ചു.
ലണ്ടൻ∙ ആഷസ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ പുറത്താകലിൽ പ്രതികരിച്ച് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. താൻ ക്യാപ്റ്റനായിരിക്കുമ്പോൾ ഇത്തരം വിക്കറ്റുകൾ ലഭിച്ചാലും വേണ്ടെന്നു വയ്ക്കുമെന്നാണ് സ്റ്റോക്സിന്റെ നിലപാട്. ‘‘ജോണി ബെയർസ്റ്റോ ആദ്യം ക്രീസിലുണ്ടായിരുന്നു.
Results 1-10 of 65