Activate your premium subscription today
ചെന്നൈ∙ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിക്കു പിന്നാലെ രാജസ്ഥാൻ റോയല്‍സ് ബാറ്റർ ഷിംറോൺ ഹെറ്റ്മിയര്ക്ക് പിഴ ശിക്ഷ. ഹൈദരാബാദിനെതിരായ മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ പത്തു
മുല്ലാംപുർ (ചണ്ഡിഗഡ്) ∙ ഗുജറാത്തിനെതിരെ അവിശ്വസനീയ ജയം സമ്മാനിച്ച ശശാങ്ക് സിങ്– അശുതോഷ് ശർമ കൂട്ടുകെട്ട്, ഹൈദരാബാദിനെതിരെയും തങ്ങളുടെ രക്ഷകരാകുമെന്ന് അവസാന നിമിഷം വരെ പഞ്ചാബ് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ വിജയത്തിന്റെ പടിവാതിൽ വരെ പഞ്ചാബിനെ എത്തിക്കാനേ ഇരുവർക്കും സാധിച്ചുള്ളൂ. അവസാന പന്തുവരെ ആവേശം നിറഞ്ഞ ഐപിഎൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 2 റൺസ് ജയം.
20 കോടി പിന്നിട്ട് ഓസ്ട്രേലിയൻ പേസർമാരായ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ‘അങ്ങെടുത്ത’ ഐപിഎൽ താരലേലത്തിൽ ഇത്തവണ സൂപ്പർ താരമായ മറ്റൊരു കളിക്കാരനാണ് സമീർ റിസ്വി. ഇതുവരെ ഇന്ത്യയ്ക്കു കളിക്കാത്ത ഇരുപതുകാരൻ റിസ്വിയെ 8.4 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുത്തത്. രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ ഒരു മത്സരം പോലും കളിക്കാത്ത റിസ്വിയെ ചെന്നൈ വൻതുകയ്ക്ക് സ്വന്തമാക്കിയത് എന്തു കൊണ്ടാണ്? ചെന്നൈ ഫ്രാഞ്ചൈസിയിലെ സ്കൗട്ടുകളാണ് ആ രഹസ്യമറിയുന്നവർ.
ദുബായ് ∙ ദുബായിൽ ഇന്നലെ മണൽക്കാറ്റിനു പകരം വീശിയത് പണക്കാറ്റായിരുന്നു! റെക്കോർഡുകൾ തിരുത്തിയെഴുതപ്പെട്ട ഐപിഎൽ മിനി താരലേലത്തിൽ കാശുവാരിയത് ഓസ്ട്രേലിയൻ താരങ്ങൾ. 24.75 കോടിരൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി. സ്റ്റാർക്കിനു തൊട്ടുമുൻപ്, 20.50 കോടി രൂപയ്ക്ക് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസിനെ സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു.
ഇസ്ലാമബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്നു ലഭിച്ചതിനേക്കാളും പ്രതിഫലം പാക്കിസ്ഥാൻ സൂപ്പർ ലീഗ് കളിച്ചുണ്ടാക്കാൻ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം. അഫ്ഗാനിസ്ഥാന്റെ ചൈനാമാൻ ബോളർ നൂർ അഹമ്മദാണ് 13ന് നടന്ന ഡ്രാഫ്റ്റിൽ പെഷവാർ സൽമി ടീമിൽ ചേർന്നത്. ഇന്ത്യന്‍ രൂപയിൽ ഏകദേശം
മുംബൈ∙ മലയാളി താരങ്ങളായ കെ.എം. ആസിഫിനെയും അബ്ദുൽ ബാസിത്തിനെയും ടീമിൽ നിലനിർത്താതെ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ്. ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 26 ആയിരുന്നു. ഇംഗ്ലണ്ട് താരം ജോ റൂട്ട്, വിൻഡീസ് താരങ്ങളായ ജേസൺ
ചെന്നൈ ∙ മത്സരാധിക്യം മൂലം ഫിറ്റ്നസ് വെല്ലുവിളിയായതിനാൽ, ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് അടുത്ത സീസൺ ഐപിഎൽ ട്വന്റി20യിൽ കളിക്കില്ലെന്നു പ്രഖ്യാപിച്ചു. സ്റ്റോക്സിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2023 ഐപിഎലിനു മുൻപ് 16.25 കോടി രൂപയ്ക്കു ചെന്നൈ ടീമിലെത്തിയ സ്റ്റോക്സ് 2 മത്സരങ്ങൾ കളിച്ചതിനുശേഷം കാൽമുട്ടിലെ പരുക്കിന്റെ ചികിൽസയ്ക്കായി വിശ്രമമെടുത്തിരുന്നു.
ധരംശാല∙ ഏകദിന ലോകകപ്പ് മത്സരത്തിനിടെയും അഫ്ഗാനിസ്ഥാന്റെ യുവ പേസര്‍ നവീൻ ഉൾ ഹഖിനെ വെറുതെ വിടാതെ വിരാട് കോലി ആരാധകർ. കഴിഞ്ഞ ദിവസം ധരംശാലയിൽ ബംഗ്ലദേശിനെതിരെ കളിക്കാനിറങ്ങിയ നവീന്‍ ഉൾ ഹഖിനെ ‘കോലി, കോലി’ ചാന്റുകളോടെയാണ് കളി കാണാനെത്തിയവർ സ്വീകരിച്ചത്. ഇന്ത്യൻ പ്രീമിയര്‍ ലീഗിനു ശേഷം നാട്ടിലേക്കു മടങ്ങിയ
റാഞ്ചി∙ യുവക്രിക്കറ്റ് താരത്തിനു ബൈക്കിൽ ലിഫ്റ്റ് നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. ധോണിയുടെ സ്വന്തം നാടായ റാഞ്ചിയിലെ ഒരു ക്രിക്കറ്റ് താരത്തെയാണ് മോട്ടർ ബൈക്കിൽ കയറ്റി യാത്ര നടത്തി ധോണി ഞെട്ടിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ധോണിക്കൊപ്പം ഗ്രൗണ്ടിൽ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സുഹൃത്തുക്കളേക്കാൾ കൂടുതൽ സഹപ്രവർത്തകരാണെന്ന ആർ. അശ്വിന്റെ പ്രസ്താവന ക്രിക്കറ്റ് ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിരുന്നു. തന്റെ നിലപാടിൽ ‘നെഗറ്റീവ്’ ഒന്നുമില്ലെന്നു നിലപാടെടുത്ത അശ്വിൻ, കാര്യങ്ങൾ ചിലർ തെറ്റായാണ് ഉൾക്കൊണ്ടതെന്നു
Results 1-10 of 450